കോഴിക്കോട്: വില്ലകള്‍ പണിയാന്‍ കോഴിക്കോട് നഗരത്തില്‍ കോടികള്‍ വിലവരുന്ന ഭൂമി ലീഗ് നേതാക്കളായ എം കെ മുനീറും കെ എം ഷാജിയും ചേര്‍ന്ന് വാങ്ങിയെന്ന വിവരവും തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം ഷാജി ഇക്കാര്യം മറച്ചുവച്ചെന്ന ആരോപണവും സംഘടനയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ ശബ്ദമുയര്‍ത്തുന്നവരെന്ന നിലയില്‍ ഇവര്‍ക്കെതിരെ ലഭിച്ച സുവര്‍ണാവസരം ആളിക്കത്തിക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ശ്രമം. വയനാട് റോഡില്‍ മാലൂര്‍കുന്നിനടുത്ത് 75 സെന്റ് സ്ഥലമാണ് ഇരുവരും ചേര്‍ന്ന് ഭാര്യമാരുടെ പേരില്‍ വാങ്ങിയത്. മുനീര്‍ 35 സെന്റ് സ്ഥലവും ഷാജി 40 സെന്റ് സ്ഥലവും. 2011 മാര്‍ച്ച് നാലിന് കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്ട്രേഷന്‍ . മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഭൂമിയ്ക്ക് 12 ലക്ഷം രൂപ വിലയുള്ളതായി മുനീര്‍ രേഖപ്പെടുത്തി. എന്നാല്‍ ഷാജി ഭൂമിയുടെ വിവരം മറച്ചുവച്ചു.
ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായിരിക്കെ പണമില്ലാത്തതിനാല്‍ പലര്‍ക്കും വണ്ടിച്ചെക്ക് കൊടുത്തയാളാണ് മുനീര്‍ . അതേ സമയത്താണ് വന്‍ തുക ചെലവിട്ട് ഭൂമി വാങ്ങിക്കൂട്ടിയത്. ഇരുവരും ചേര്‍ന്ന് ഭൂമിവാങ്ങി കൂട്ടുകച്ചവടം ആരംഭിക്കാന്‍ ശ്രമിച്ചതും പാര്‍ടി നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഇക്കാര്യം പാര്‍ടിക്കകത്ത് പ്രശ്നമാക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷം തയ്യാറെടുക്കുന്നത്. യൂത്ത്ലീഗില്‍ കഴിഞ്ഞദിവസം നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിലും കെ എം ഷാജി വിഭാഗം ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് ഭൂമികച്ചവടം പുറത്തായത്. മാലൂര്‍കുന്നിലെ സെന്റ് ആന്റണീസ് ഫെറോന പള്ളിയുടെ വികാരി മുസ്ലിംലീഗ് അധ്യക്ഷന് അയച്ച പരാതിയിലാണ് ഭൂമികച്ചവടം സൂചിപ്പിക്കുന്നത്. പള്ളി പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സെമിത്തേരി ഇവരുടെ ഭൂമിയ്ക്കടുത്താണ്. സെമിത്തേരിക്കെതിരായ സമരത്തിന് രഹസ്യപിന്തുണ നല്‍കുന്നത് മുനീറും ഷാജിയുമാണെന്ന് വികാരിയുടെ പരാതിയില്‍ പറയുന്നു.
deshabhimani 100212
വില്ലകള്‍ പണിയാന്‍ കോഴിക്കോട് നഗരത്തില്‍ കോടികള്‍ വിലവരുന്ന ഭൂമി ലീഗ് നേതാക്കളായ എം കെ മുനീറും കെ എം ഷാജിയും ചേര്‍ന്ന് വാങ്ങിയെന്ന വിവരവും തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം ഷാജി ഇക്കാര്യം മറച്ചുവച്ചെന്ന ആരോപണവും സംഘടനയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ ശബ്ദമുയര്‍ത്തുന്നവരെന്ന നിലയില്‍ ഇവര്‍ക്കെതിരെ ലഭിച്ച സുവര്‍ണാവസരം ആളിക്കത്തിക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ശ്രമം.
ReplyDelete