കൊല്ലം: നാടിന്റെ പുരോഗതി ഉറപ്പാക്കാനും ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ബഹുജനപോരാട്ടം നയിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ ബദലിനേ കഴിയൂ എന്ന് സിപിഐ സംസ്ഥാനസമ്മേളന ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിലയിരുത്തിയതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ ഒന്നുതന്നെയാണ്. ഇവയ്ക്കു രണ്ടിനുമെതിരെ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ മാത്രമാണ് ഏകവഴിയെന്ന് സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു. എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ വിപുലമാക്കാനും സിപിഐ- സിപിഐ എം ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിര്‍ദേശങ്ങളും ചര്‍ച്ചയിലുയര്‍ന്നതായി സമ്മേളന നടപടികള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിലെ പ്രധാന പാര്‍ടികളിലൊന്നായ സിപിഐക്ക് സ്വന്തമായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്്. എല്‍ഡിഎഫ് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കും സിപിഐക്കുണ്ട്. ഇതുമറന്ന് ആരു പ്രവര്‍ത്തിച്ചാലും സിപിഐ വഴങ്ങില്ല. സിപിഐ-സിപിഐ എം ഐക്യം പ്രധാനമാണ്. മൗലികമായ അഭിപ്രായവ്യത്യാസം ഇരുപാര്‍ടികളും തമ്മിലില്ല. സിപിഐ എമ്മുമായി യോജിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒറ്റപ്പെട്ട കാര്യങ്ങളെ മാധ്യമങ്ങള്‍ പര്‍വതീകരിക്കരുത്. അതേസമയം, പാര്‍ടിയുടെ ആശയ-രാഷ്ട്രീയ വ്യക്തിത്വവും സംഘടനാ വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ടേ സിപിഐ മുന്നോട്ടുപോകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണമായി എത്തിക്കാനായില്ല. താഴേത്തട്ടുവരെ സംഘടിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായി മുന്നണിപ്രവര്‍ത്തനം വളര്‍ന്നിട്ടില്ല. വിട്ടുപോയ ഘടകകക്ഷികളെ തിരികെക്കൊണ്ടുവരുന്ന കാര്യമടക്കം ചര്‍ച്ചയില്‍ ഉയര്‍ന്നു. വിട്ടുപോയ പാര്‍ടികള്‍ക്കു നാലുശതമാനത്തോളം വോട്ടുണ്ട്്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുവ്യത്യാസം ഒരുശതമാനത്തില്‍ താഴെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെയും മന്ത്രിമാരെയും നയിക്കുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മികവുകാട്ടി. മനുഷ്യസഹജമായ തെറ്റുകളും അദ്ദേഹത്തിന് സംഭവിച്ചിരിക്കാമെന്ന് ചോദ്യത്തിനു മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.
ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ , സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 100212
No comments:
Post a Comment