Thursday, February 2, 2012

നാടിന് കളങ്കമായി ഓര്‍ഡിനന്‍സുകള്‍

ജനാധിപത്യത്തിന് കളങ്കമായി സംസ്ഥാനത്ത് ഓര്‍ഡിനന്‍സുകള്‍ കെട്ടിക്കിടിക്കുന്നു. പുതിയതും പഴയതും ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ പലതും നിയമമാകാത്തത് നിയമസഭയെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാരിന്റെ വിമുഖത മൂലം. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിറക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് വിസമ്മതിച്ചത് വിവാദമായിരുന്നു. നിയമസഭ ചോരാത്ത സന്ദര്‍ഭങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നത്. എന്നാല്‍ , സഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമാക്കാതെ പുതുക്കിയും പുതിയ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ .

സര്‍വകലാശാല സിന്‍ഡിക്കറ്റുകളില്‍ യുഡിഎഫുകാരെ കുത്തിനിറയ്ക്കാന്‍ ഇറക്കിയതാണ് നിലവിലുള്ള ഓര്‍ഡിനന്‍സുകളിലൊന്ന്. ജനാധിപത്യവിരുദ്ധമായ ഈ നീക്കം നിയമസഭയില്‍ കൊണ്ടുവരാനുള്ള ഭീതിയാണ് ഈ ഓര്‍ഡിനന്‍സിനിടയാക്കിയത്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഗവര്‍ണറെക്കൊണ്ട് ഒപ്പിടിവിച്ച ഓര്‍ഡിനന്‍സുകളില്‍ ചിലത് നിയമസഭാസമ്മേളനത്തിനു പിന്നാലെ ഇറക്കിയവയാണ്. കേരള മുനിസിപ്പല്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ്, പഞ്ചായത്തിരാജ് ഓര്‍ഡിനന്‍സ്, സഹകരണ സൊസൈറ്റി ഓര്‍ഡിനന്‍സ്, തദ്ദേശ സ്വയംഭരണ സമിതികളിലെ കൂറുമാറ്റ നിരോധന ഓര്‍ഡിനന്‍സ് തുടങ്ങിയവയൊക്കെയുണ്ട് ഈ പട്ടികയില്‍ . ജനാധിപത്യ വിരുദ്ധ ഉള്ളടക്കമുള്ളതാണ് പല ഓര്‍ഡിനന്‍സും. 1923ലെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ (നഷ്ടപരിഹാരം) നിയമത്തിന്റെ ആനുകൂല്യം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് ബാധകമല്ലാതാക്കുന്നതാണ് ഒരു ഓര്‍ഡിനന്‍സ്. ടോള്‍പിരിവിന്റെ പരിധി 100 ലക്ഷമെന്നതില്‍നിന്ന് 500 ലക്ഷമാക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്.
നിയമസഭയിലെ നാമമാത്ര ഭൂരിപക്ഷവും ഓര്‍ഡിനന്‍സില്‍ കടിച്ചുതൂങ്ങാന്‍ സര്‍ക്കാരിനു പ്രേരണയായെന്ന് കരുതുന്നു. താന്‍ ഗവര്‍ണറായ കര്‍ണാടകയില്‍ നാമമാത്രമായ ഓര്‍ഡിനന്‍സുകള്‍ മാത്രമാണ് ഒപ്പിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ എച്ച് ആര്‍ ഭരദ്വാജ് വിസമ്മതിച്ചതെന്ന് അറിയുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് ഗവര്‍ണറുടെ നിലപാട് തിരുത്തിച്ചത്.

deshabhimani 02012

1 comment:

  1. ജനാധിപത്യത്തിന് കളങ്കമായി സംസ്ഥാനത്ത് ഓര്‍ഡിനന്‍സുകള്‍ കെട്ടിക്കിടിക്കുന്നു. പുതിയതും പഴയതും ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ പലതും നിയമമാകാത്തത് നിയമസഭയെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാരിന്റെ വിമുഖത മൂലം. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിറക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് വിസമ്മതിച്ചത് വിവാദമായിരുന്നു. നിയമസഭ ചോരാത്ത സന്ദര്‍ഭങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നത്. എന്നാല്‍ , സഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമാക്കാതെ പുതുക്കിയും പുതിയ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ .

    ReplyDelete