പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ നടത്തുന്ന ഗ്രാമയാത്രയുടെ പേരില്‍ ഗ്രാമപഞ്ചായത്തുകളില്‍നിന്ന് വന്‍ പണപ്പിരിവ്. പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍നിന്ന് സംഘാടകസമിതികള്‍ക്ക് പണം കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 134 പഞ്ചായത്തുകളില്‍ തീരുമാനിച്ച വിശേഷാല്‍ ഗ്രാമസഭയുടെ നടത്തിപ്പിനായി അതതു പഞ്ചായത്തുകള്‍ 25,000 രൂപ വീതവും മറ്റ് 844 പഞ്ചായത്തുകള്‍ 10,000 രൂപവീതവും നല്‍കണമെന്ന് തദ്ദേശഭരണ വകുപ്പിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. 140 നിയമസഭാ മണ്ഡലങ്ങളില്‍ ആറ് നഗരകേന്ദ്രീകൃത മണ്ഡലങ്ങളെ ഒഴിവാക്കിയാണ് പിരിവ് നടത്തുന്നത്. സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ തീരുമാനത്തിന്റെയും കോ-ഓര്‍ഡിനേറ്ററുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് പണം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. മിക്ക പഞ്ചായത്തുകള്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് അടക്കമുള്ള അവശ്യചെലവുകള്‍ക്ക് തുക കണ്ടെത്താന്‍ കഷ്ടപ്പെടുമ്പോഴാണ് സര്‍ക്കാരിന്റെ ഇരുട്ടടി.
ഗ്രാമീണ മേഖലയിലെ വികസനപ്രശ്നങ്ങള്‍ പഠിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനുമാണ് ഗ്രാമയാത്ര സംഘടിപ്പിക്കുന്നതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. റിപ്പബ്ലിക്ദിനത്തില്‍ തൃശൂരിലെ അന്നമനടയിലാണ് പരിപാടി തുടങ്ങിയത്. 14ന് മലപ്പുറം ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ യാത്ര നടന്നു. വെള്ളിയാഴ്ച എറണാകുളം ജില്ലയിലും ശനിയാഴ്ച കോട്ടയം ജില്ലയിലുമാണ് പരിപാടി. മറ്റ് ജില്ലകളില്‍ മന്ത്രിയുടെ സൗകര്യാര്‍ഥം തീയതി നിശ്ചയിക്കും. സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങിയ സമിതിക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. തദ്ദേശഭരണവകുപ്പ് ജോയിന്റ് ഡയറക്ടറെ നോഡല്‍ ഓഫീസറായും നിയമിച്ചു. ജില്ലാതലത്തിലും മണ്ഡലാടിസ്ഥാനത്തിലും രൂപീകരിക്കുന്ന സംഘാടകസമിതികളിലും ഉദ്യോഗസ്ഥ മേധാവിത്വമാണ്. ജനപ്രതിനിധികള്‍ക്ക് കാര്യമായ പങ്കാളിത്തമില്ല.
(ജി രാജേഷ്കുമാര്‍)
deshabhimani 170212

ReplyDelete