ഗുവാഹത്തി: രക്തസാക്ഷി സ്മരണയില്‍ സിപിഐ എം അസം സംസ്ഥാനസമ്മേളനത്തിന് വെള്ളിയാഴ്ച ഗുവാഹത്തിയില്‍ ആവേശകരമായ തുടക്കം. കേന്ദ്ര കമ്മിറ്റിയംഗം ഹേമന്‍ ദാസ് പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പൂര്‍ണ ബൊറൊ രക്തസാക്ഷിപ്രമേയവും അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഹേമന്‍ദാസ്, പൂര്‍ണ ബൊറൊ, സത്യബതി ഭുയാന്‍ , ദേബേന്ദ്ര ദാസ്, ഫസ്ലുര്‍ റഹ്മാന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ചന്ദ്രമോഹന്‍ ശര്‍മ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഉദ്ധബ് ബര്‍മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിഘടനവാദ, തീവ്രവാദപ്രസ്ഥാനങ്ങളുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിട്ട് അസമില്‍ സിപിഐ എമ്മിനെ ശക്തിപ്പെടുത്താന്‍ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭവും ചിട്ടയായ സംഘടനാപ്രവര്‍ത്തനവും അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വൈകിട്ട് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച ശനിയാഴ്ചയും തുടരും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍ , കേന്ദ്ര കമ്മിറ്റിയംഗം നൂറുള്‍ ഹുദ എന്നിവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. 366 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് അഞ്ചിന് "ഉദാരവല്‍ക്കരണനയങ്ങളുടെ രണ്ട് ദശകവും വടക്കുകിഴക്കിന്റെ വികസന പ്രശ്നങ്ങളും" എന്ന സെമിനാര്‍ മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പകല്‍ 12ന് സമ്മേളനത്തിന്റെ സമാപനം കുറിച്ച് ഗുവാഹത്തി സോനാറാം ഹൈസ്കൂള്‍ മൈതാനത്ത് റാലി നടക്കും. എസ് രാമചന്ദ്രന്‍പിള്ള, മണിക് സര്‍ക്കാര്‍ എന്നിവര്‍ സംസാരിക്കും.
(വി ജയിന്‍ )
deshabhimani 040212
രക്തസാക്ഷി സ്മരണയില്‍ സിപിഐ എം അസം സംസ്ഥാനസമ്മേളനത്തിന് വെള്ളിയാഴ്ച ഗുവാഹത്തിയില്‍ ആവേശകരമായ തുടക്കം. കേന്ദ്ര കമ്മിറ്റിയംഗം ഹേമന്‍ ദാസ് പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പൂര്‍ണ ബൊറൊ രക്തസാക്ഷിപ്രമേയവും അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഹേമന്‍ദാസ്, പൂര്‍ണ ബൊറൊ, സത്യബതി ഭുയാന്‍ , ദേബേന്ദ്ര ദാസ്, ഫസ്ലുര്‍ റഹ്മാന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ചന്ദ്രമോഹന്‍ ശര്‍മ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഉദ്ധബ് ബര്‍മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ReplyDelete