ധനലക്ഷ്മി ബാങ്ക് എംഡി രാജിവച്ചു
തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ മനേജിങ് ഡയറക്ടര്‍ അമിതാഭ് ചതുര്‍വേദി രാജിവച്ചു. രാജ്യത്തെ പ്രധാന ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്ക് ഇതാദ്യമായി നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് എംഡി രാജിവച്ചതെന്നറിയുന്നു.
ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതിന്റെ പേരില്‍ റിലയന്‍സിന്റെ നോമിനിയായ അമിതാഭ് ചതുര്‍വേദിക്കെതിരെ ഡയറക്ടര്‍ ബോര്‍ഡില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ ചെയര്‍മാന്‍ ജി എന്‍ വാജ്പേയ്ക്കാണ് എംഡി രാജിക്കത്ത് സമര്‍പ്പിച്ചത്. വൈകിട്ട് മുംബൈയില്‍ ചേര്‍ന്ന അടിയന്തര ഡയറക്ടര്‍ബോര്‍ഡ് യോഗം രാജി സ്വീകരിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കോര്‍പറേഷന്റെ എംഡിയായിരുന്ന അമിതാഭ് ചതുര്‍വേദി മൂന്നുവര്‍ഷം മുമ്പാണ് ബാങ്കില്‍ ചുമതലയേറ്റത്. 1927ല്‍ തൃശൂര്‍ ആസ്ഥാനമായി തുടങ്ങിയ ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം എംഡിയുടെയും കൂട്ടരുടെയും സൗകര്യപ്രകാരം മുംബൈയിലേക്ക് മാറ്റി. ഏഴു ഡയറക്ടര്‍മാരും മലയാളികളല്ല. പുതുതലമുറ ബാങ്കുകളുടെ ചുവടുപിടിച്ച് ബാങ്കിന്റെ ജനകീയ പ്രവര്‍ത്തനരീതികളെല്ലാം ഇതോടെ ഇല്ലാതായി. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും മുഖമുദ്രയായി. ബാങ്ക് നാശത്തിലേക്ക് നീങ്ങുന്നെന്ന് മുന്നറിയിപ്പു നല്‍കിയ ജീവനക്കാര്‍ "സേവ് ധനലക്ഷ്മി ബാങ്ക്" എന്ന പേരില്‍ പ്രക്ഷോഭത്തിലായിരുന്നു. 2009ല്‍ 57 കോടി രൂപ ലാഭത്തിലായിരുന്നെങ്കിലും 2010ലും 11ലും അത് 24 കോടി വീതമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒമ്പതാംമാസംവരെയുള്ള ലാഭം വെറും 57 ലക്ഷമാണ്. നടപ്പു സാമ്പത്തിക വര്‍ഷ ബാക്കിപത്രത്തില്‍ 50 കോടിയോളം നഷ്ടമുണ്ടാകുമെന്ന് മനസ്സിലാക്കിയാണ് എംഡിയുടെ രാജി.
നാലുവര്‍ഷമായി ബാങ്ക് നഷ്ടത്തിലായിരുന്നെങ്കിലും കള്ളക്കണക്ക് നിരത്തിയാണ് ലാഭമാണെന്ന് പറഞ്ഞിരുന്നത്. പ്രവര്‍ത്തനം ശരിയാംവിധമല്ലെന്ന് മനസ്സിലാക്കിയ റിസര്‍വ് ബാങ്ക് നടപ്പുവര്‍ഷം ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രതിനിധിയെ അയച്ചിരുന്നു. ഇതോടെ കള്ളക്കണക്ക് നിരത്താനും വ്യാജലാഭം പ്രചരിപ്പിക്കാനും കഴിയാതായി. റിലയന്‍സിന്റെ നിയന്ത്രണത്തിലായതോടെ ബാങ്കില്‍ 40ല്‍ അധികം ഉന്നത എക്സിക്യുട്ടീവുമാരെ നിയമിച്ചിരുന്നു. ഉത്തരേന്ത്യക്കാരായ ഇവര്‍ വിമാനമാര്‍ഗമാണ് തൃശൂരിലെ ഓഫീസിലെത്തിയിരുന്നത്. ബാങ്ക് കോര്‍പറേറ്റ് ശക്തികളുടെ പിടിയലമര്‍ന്നതോടെ വര്‍ഷങ്ങളായുള്ള കസ്റ്റമേഴ്സിനെ പ്രോത്സാഹിപ്പിക്കാതെ വന്‍കിട ലോബികള്‍ക്ക് വന്‍തുക വായ്പ നല്‍കുകയായിരുന്നു. ചെറുകിട അക്കൗണ്ടുകളും പ്രോത്സാഹിപ്പിക്കപ്പെട്ടതുമില്ല. ഇതോടെ കിട്ടാക്കടം കുമിഞ്ഞുകൂടി. ധൂര്‍ത്തും ഇത്തരം നടപടികളുമാണ് ബാങ്കിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
deshabhimani 070212

ReplyDelete