സിപിഐ 21-ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൊഴിലാളിവര്‍ഗസമര മുന്നേറ്റങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കൊല്ലം നഗരം ചുവപ്പില്‍ മുങ്ങി. സമ്മേളനത്തിന്റെ സന്ദേശം വിളിച്ചോതുന്ന കൂറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും നഗരത്തിന്റെ പ്രധാന കവലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നൂറുകണക്കിന് ബാനറുകളും ചെങ്കൊടികളും നഗരവീഥികളെ അക്ഷരാര്‍ഥത്തില്‍ ചെമ്പട്ടണിയിച്ചു. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം ചേരുന്ന സംസ്ഥാന സമ്മേളനം വര്‍ത്തമാനകാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും തരണംചെയ്യാന്‍ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂടുതല്‍ ശക്തമായ യോജിപ്പിന് തീരുമാനമെടുക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, ബാനര്‍ , കൊടിമര, ദീപശിഖാ ജാഥകള്‍ ചൊവ്വാഴ്ച വൈകിട്ട് പൊതുസമ്മേളന നഗറായ കന്റോണ്‍മെന്റ് മൈതാനത്തെ പി എ സോളമന്‍ നഗറില്‍ സംഗമിച്ചു.
ചുവപ്പുസേനാംഗങ്ങളുടെയും പാര്‍ടിപ്രവര്‍ത്തകരുടെയും ആവേശകരമായ മുദ്രാവാക്യംവിളിയില്‍ അന്തരീക്ഷം മുഖരിതമായിരിക്കെ മുതിര്‍ന്ന നേതാവ് വെളിയം ഭാര്‍ഗ്ഗവന്‍ പൊതുസമ്മേളന നഗറില്‍ ചെങ്കൊടി ഉയര്‍ത്തി. ധീരരക്തസാക്ഷികളുടെ സ്മരണകള്‍ ഇരമ്പുന്ന കയ്യൂര്‍ സമരഭൂമിയില്‍നിന്ന് സത്യന്‍ മൊകേരിയുടെ നേതൃത്വത്തില്‍ എത്തിച്ച പതാക വെളിയം ഭാര്‍ഗവന്‍ ഏറ്റുവാങ്ങി. വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ജി കൃഷ്ണപ്രസാദ് നേതൃത്വം നല്‍കി എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും ശൂരനാട് വിപ്ലവഭൂമിയില്‍നിന്ന് പി എസ് സുപാലിന്റെ നേതൃത്വത്തില്‍ എത്തിച്ച കൊടിമരം സി ദിവാകരന്‍ എംഎല്‍എയും നെയ്യാറ്റിന്‍കരയില്‍നിന്ന് കമലാ സദാനന്ദന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ബാനര്‍ കെ ഇ ഇസ്മയില്‍ എംപിയും ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ സി കേശവന്‍ സ്മാരക ടൗണ്‍ഹാളിലെ ജെ ചിത്തരഞ്ജന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. നാലുദിവസം നീളുന്ന പ്രതിനിധിസമ്മേളനം സിപിഐ ജനറല്‍സെക്രട്ടറി എ ബി ബര്‍ദന്‍ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന് തുടക്കംകുറിച്ച് രാവിലെ 9.30ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ കുര്യന്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനസമ്മേളനത്തെതുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും.
മന്‍മോഹന്‍സിങ്ങിന് തുടരാന്‍ അവകാശം നഷ്ടപ്പെട്ടു: ഡി രാജ
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികഅവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സിപിഐ ദേശീയസെക്രട്ടറി ഡി രാജ പറഞ്ഞു. അഴിമതിക്കെതിരെയും ജനാധിപത്യസംരക്ഷണത്തിനുമായി ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യവും യോജിപ്പും കൂടുതലായി രാജ്യം ആവശ്യപ്പെടുന്ന ഘട്ടമാണിതെന്നും പട്നയില്‍ ചേരുന്ന സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസ് ഈ വിഷയങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുമെന്നും രാജ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പൊതുസമ്മേളനനഗറില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു രാജ.
ആഗോളവല്‍ക്കരണനയങ്ങള്‍ രൂപപ്പെടുത്തിയ അമേരിക്കന്‍സാമ്രാജ്യത്വംതന്നെ ഇപ്പോള്‍ ആഴത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭം ഈ നയങ്ങള്‍ക്ക് എതിരായ വലിയ ചെറുത്തുനില്‍പ്പിന് വിത്തുപാകി. ഈ പ്രക്ഷോഭം അമേരിക്കയില്‍ മാത്രമല്ല യൂറോപ്യന്‍രാജ്യങ്ങളെയും മറ്റ് ഭൂഖണ്ഡങ്ങളെയും പിടിച്ചുകുലുക്കി. മുതലാളിത്തരാജ്യങ്ങള്‍ പിന്തുടര്‍ന്ന നയങ്ങള്‍ നടപ്പാക്കിയതുവഴി ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്ക് എത്തി. കാര്‍ഷികരംഗവും വ്യവസായമേഖലയും വന്‍പ്രതിസന്ധിയിലായി. രാജ്യത്ത് അഞ്ചരലക്ഷത്തോളം കര്‍ഷകര്‍ ഇതിനകം ആത്മഹത്യചെയ്തു. മുതലാളിത്തം ഒന്നിനും പരിഹാരമല്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുകയാണ്. അതേസമയം, സോഷ്യലിസവും മാര്‍ക്സിസ്റ്റ് ദര്‍ശനവും ലോകത്താകെ ശക്തിപ്പെട്ടുവരുന്നുണ്ട്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്തെന്ന് അന്വേഷിക്കുന്ന എല്ലാവരും മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ എത്തുകയാണ്. ഇതിനെ ആസ്പദമാക്കിയുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് മാത്രമെ ലോകവും ജനതയും ഇന്ന് അഭിമുഖീകരിക്കുന്ന വിവിധപ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാകൂ. ഇതിനൊപ്പം ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരികയുംവേണം. ഇതുവഴിമാത്രമെ ജനാധിപത്യവും ഫെഡറല്‍തത്വങ്ങളും സംരക്ഷിക്കാനാകൂ. 28നു നടക്കുന്ന ദേശീയപണിമുടക്ക് ഈ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും രാജ പറഞ്ഞു.
deshabhimani 080212
സിപിഐ 21-ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൊഴിലാളിവര്‍ഗസമര മുന്നേറ്റങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കൊല്ലം നഗരം ചുവപ്പില്‍ മുങ്ങി. സമ്മേളനത്തിന്റെ സന്ദേശം വിളിച്ചോതുന്ന കൂറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും നഗരത്തിന്റെ പ്രധാന കവലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നൂറുകണക്കിന് ബാനറുകളും ചെങ്കൊടികളും നഗരവീഥികളെ അക്ഷരാര്‍ഥത്തില്‍ ചെമ്പട്ടണിയിച്ചു. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം ചേരുന്ന സംസ്ഥാന സമ്മേളനം വര്‍ത്തമാനകാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും തരണംചെയ്യാന്‍ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂടുതല്‍ ശക്തമായ യോജിപ്പിന് തീരുമാനമെടുക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.
ReplyDelete