പ്രബുദ്ധമായ കേരളത്തില്‍പോലും അപസ്മാരരോഗത്തെ പറ്റിയുള്ള അന്ധവിശ്വാസം ശക്തമാണെന്ന് അപസ്മാര ചികിത്സാവിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ എപ്പിലപ്‌സി അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. രോഗം എന്നതിനേക്കാള്‍ ദൈവകോപം, പിശാച്, ഭൂതം, പ്രേതബാധ എന്നിവയൊക്കെയായികണ്ട് മന്ത്രവാദികളെയും മതപുരോഹിതരെയും സമീപിക്കുന്നവര്‍ കേരളത്തിലും ഏറെയാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനസംഖ്യയില്‍ ഒരുശതമാനംപേര്‍ക്ക് രോഗമുണ്ടാകുന്നുണ്ട്. 80 ശതമാനം രോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാകും. എന്നാല്‍ ശാസ്ത്രീയമായ ചികിത്സതേടുന്നവര്‍ വളരെ കുറവാണ്. ജൂലിയസ്‌സീസറിനും മറ്റും ഉണ്ടായിരുന്ന രോഗം അക്കാലത്ത് ദൈവത്തിന്റെ അനുഗ്രഹമായാണ് കണക്കാക്കിയിരുന്നതെങ്കില്‍ പില്‍ക്കാലത്ത് ദൈവകോപമായി മാറി. ഈ വിശ്വാസം പേറുന്നവര്‍ കേരളത്തിലും ഏറെയാണ്. ആലപ്പുഴ ജില്ലയില്‍ കണ്ടെത്തിയ 23 അപസ്മാര രോഗികളില്‍ മുഴുവന്‍പേരും ചികിത്സയ്ക്കായി അമ്പലങ്ങളെയും പൂജാരികളെയും മറ്റും ആശ്രയിച്ചത് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടി.
രോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ എപ്പിലപ്‌സി അസോസിയേഷന്റെയും ഇന്ത്യന്‍ എപ്പിലപ്‌സി സൊസൈറ്റിയുടെയും ദേശീയ സമ്മേളനം 25, 26 തിയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്ത്യന്‍ എപ്പിലപ്‌സി അസോസിയേഷന്‍ കൊച്ചി, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്, കൊച്ചിന്‍ ന്യൂറോളജിക്കല്‍ സൊസൈറ്റി എന്നീ സംഘടനകള്‍ ആതിഥേയത്വം വഹിക്കും. അന്തര്‍ദേശീയ, ദേശീയ ചികിത്സാവിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനം 25ന് വൈകിട്ട് ഏഴിന് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. അപസ്മാരരോഗികളുടെ മാനസിക പ്രശ്‌നങ്ങളും നിയമപരിരക്ഷയും ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍, ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ ഗോവിന്ദ് ഭരതന്‍, സാമൂഹ്യപ്രവര്‍ത്തക കരോള്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി 23, 24 തിയതികളില്‍ അപസ്മാരരോഗത്തെ സംബന്ധിച്ച പഠനക്ലാസ് കലൂര്‍ ഐഎംഎ ഹാളില്‍ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബി രാജേന്ദ്രന്‍, സെക്രട്ടറി ഡോ. കെ പി വിനയന്‍, ട്രഷറര്‍ പരമേശ്വരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
janayugom news

ReplyDelete