Thursday, February 9, 2012

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കണം

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാനസമ്മേളനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിച്ചിട്ടുണ്ടെങ്കിലും പൊതുസ്വാധീനത്തിനടുത്തെത്തിയിട്ടില്ല. പാര്‍ട്ടിനേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം ഏകീകരണം നടന്നു. ഇടതുപക്ഷത്തോടൊപ്പം നിന്ന ചില മുസ്ലീംസംഘടനകളെയും ഒപ്പംനിര്‍ത്താന്‍ ലീഗിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ പ്രശ്നത്തിലിടപെടാന്‍ പാര്‍ട്ടി ശ്രദ്ധിക്കണം. ക്രിസ്ത്യന്‍ ജനതക്കിടയിലും പാര്‍ട്ടിയുടെ സ്വാധീനം കൂടുന്നുണ്ട്. ക്രൈസ്തവരിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നം സിപിഐഎം ഏറ്റെടുക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ചില മതമേലധ്യക്ഷന്‍മാര്‍ പാര്‍ട്ടിക്കെതിരെ തിരിയുന്നത്.

സമൂഹത്തിലെ ജീര്‍ണ്ണതകള്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും ചെറിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇത്തരം ജീര്‍ണ്ണതകളില്‍ നിന്നും പൂര്‍ണ്ണമായും മോചനം നേടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും നടപ്പാക്കണം. ഇത് പാര്‍ട്ടി ഘടകങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോയെന്ന് തുടര്‍ച്ചയായി പരിശോധിക്കണം. കേരളത്തില്‍ ഭൂപരിഷ്കരണത്തിന് ശേഷമുണ്ടായ ഭൂപ്രശ്നങ്ങളില്‍ പാര്‍ട്ടി ഇടപെടണം. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്ന ആശയം നടപ്പില്‍ വരുത്താന്‍ പ്രവര്‍ത്തിക്കണം. കൃഷിഭൂമി കുറയുകയും ഭൂമി വില്‍പ്പനയും ഊഹക്കച്ചവടവും വളരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. യുഡിഎഫ് ഗവണ്‍മെന്റിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തികൂട്ടണം. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. ഇതിനെതിരെ പോരാടണം. ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങള്‍ പാര്‍ട്ടി ചെറുക്കുന്നുണ്ട്. അതിന്റെ കരുത്ത് വര്‍ധിപ്പിക്കണം. ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരായ കടന്നുകയറ്റം ചെറുക്കാനുള്ള പ്രായോഗിക പരിപാടിയ്ക്ക് കേന്ദ്രകമ്മറ്റി രൂപം കൊടുക്കണമെന്നും പ്രതിനിധികള്‍ ചര്‍ച്ചയിലാവശ്യപ്പെട്ടതായി കോടിയേരി വ്യക്തമാക്കി.

deshabhimani news

1 comment:

  1. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാനസമ്മേളനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിച്ചിട്ടുണ്ടെങ്കിലും പൊതുസ്വാധീനത്തിനടുത്തെത്തിയിട്ടില്ല. പാര്‍ട്ടിനേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം ഏകീകരണം നടന്നു. ഇടതുപക്ഷത്തോടൊപ്പം നിന്ന ചില മുസ്ലീംസംഘടനകളെയും ഒപ്പംനിര്‍ത്താന്‍ ലീഗിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ പ്രശ്നത്തിലിടപെടാന്‍ പാര്‍ട്ടി ശ്രദ്ധിക്കണം. ക്രിസ്ത്യന്‍ ജനതക്കിടയിലും പാര്‍ട്ടിയുടെ സ്വാധീനം കൂടുന്നുണ്ട്. ക്രൈസ്തവരിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നം സിപിഐഎം ഏറ്റെടുക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ചില മതമേലധ്യക്ഷന്‍മാര്‍ പാര്‍ട്ടിക്കെതിരെ തിരിയുന്നത്.

    ReplyDelete