കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പണമിടപാട് നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. ഇതുവരെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു ഈ അധികാരം. പുതിയ ഉത്തരവോടെ ജീവനക്കാരുടെ ശമ്പളം അടക്കം പതിനായിരക്കണക്കിനു കോടികളുടെ സര്‍ക്കാര്‍ പണമിടപാട് സ്വകാര്യബാങ്കുകള്‍ക്കും നടത്താനാകും. ലാഭംമാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കുകളുടെ കൈയില്‍ ഈ പണം എത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. എല്ലാ സ്വകാര്യ ബാങ്കുകളെയും സര്‍ക്കാരിന്റെ പണമിടപാടുകാരായി അംഗീകരിച്ച് റിസര്‍വ് ബാങ്ക് ജനുവരി 31നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സര്‍ക്കാര്‍ പണമിടപാടിന് അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നെന്ന് റിസര്‍വ്ബാങ്ക് ചീഫ്ജനറല്‍ മാനേജര്‍ ഇന്‍ -ചാര്‍ജ് എ കെ ബെറ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഇടപാടുകളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ പുതിയ തീരുമാനം സഹായകമാകുമെന്നും ആര്‍ബിഐ അവകാശപ്പെട്ടു.
സര്‍ക്കാര്‍ പണമിടപാടുകളില്‍ റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കായി സ്വകാര്യബാങ്കുകളെയും നിയോഗിക്കാനുള്ള തീരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും. കോടികളുടെ കമീഷന്‍ ലഭിക്കുന്ന സര്‍ക്കാര്‍ ബിസിനസ് കൈപ്പിടിയിലാക്കാന്‍ തീവ്രശ്രമത്തിലായിരുന്നു സ്വകാര്യ ബാങ്കുകള്‍ . ജീവനക്കാരുടെ ശമ്പളമടക്കം പതിനായിരക്കണക്കിനു കോടികളുടെ സര്‍ക്കാര്‍ പണമിടപാട് ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴിയാണ്. കലക്ടറേറ്റുകളിലും മറ്റും ഇതിനു മാത്രമായി സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഉത്തരവോടെ ശമ്പളമടക്കമുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ സ്വകാര്യ ബാങ്കിലേക്കും എത്തും. ഇതിനായി വന്‍ കമീഷന്‍ അവര്‍ ഒഴുക്കുമെന്നും ഉറപ്പാണ്.
രാജ്യത്തെ സര്‍ക്കാര്‍ പണമിടപാടുകളുടെ 75 ശതമാനവും ഇപ്പോള്‍ സ്റ്റേറ്റ്ബാങ്ക് ഗ്രൂപ്പാണ് കൈകാര്യംചെയ്യുന്നത്. സര്‍ക്കാര്‍ നയമനുസരിച്ചുള്ള പദ്ധതികള്‍ അവര്‍ ഏറ്റെടുക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഐസിഐസിഐ ബാങ്ക് വന്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാസുസരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സഹായിച്ചത്. ചുരുങ്ങിയ പലിശയ്ക്ക് കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയും സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു പുറമെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളും പൊതുമേഖലാ ബാങ്കുകള്‍ സ്വമേധയാ ഏറ്റെടുക്കുന്നു. ലാഭംമാത്രം ലക്ഷ്യമിടുന്ന സ്വകാര്യ ബാങ്കുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവില്ല. പേരിനുപോലും കാര്‍ഷിക-വിദ്യാഭ്യാസ വായ്പകള്‍ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നില്ല. പ്രധാന ഇടപാടുകള്‍ നഷ്ടമാകുന്നത് സ്റ്റേറ്റ് ബാങ്കുകളുടെ നില പരുങ്ങലിലാക്കും. ഇത് താമസിയാതെ അവയുടെ സ്വകാര്യവല്‍ക്കരണത്തിനും വഴിയൊരുക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. നഗര കേന്ദ്രീകൃതമായാണ് സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം. ഗ്രാമീണ മേഖലയില്‍ വന്‍കിട സ്വകാര്യ ബാങ്കുകള്‍ക്ക് ശാഖകളില്ല. അവരിലേക്ക് സര്‍ക്കാര്‍ ഇടപാടുകള്‍ വന്നുചേരുന്നത് വികസനത്തിന്റെ സന്തുലനത്തെയും ബാധിക്കും.
(ആര്‍ സാംബന്‍)
deshabhimani 020212

ReplyDelete