മരട് ലേക്ഷോര് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഇന്നലെ വിവിധ സംഘടനകളും സംസ്ഥാനത്തെ മറ്റു സ്വകാര്യാശുപത്രികളിലെ ജീവനക്കാരും രംഗത്തെത്തി.
ലേക്ഷോര് ആശുപത്രിയിലെ സമരത്തില്‍ ഇന്നലെവരെ പങ്കെടുക്കാതിരുന്ന സീനിയര്‍ നഴ്സുമാരും സമരത്തില്‍ പങ്കെടുത്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലായി. പുതുതായി നിയമനം ലഭിച്ച നഴ്സുമാര്‍ക്ക് പരിചയക്കുറവുമൂലം പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുമാണ്. അടുത്തദിവസം മുതല്‍ ആശുപത്രിയിലെ പാരാ മെഡിക്കല്‍ വിഭാഗം ജീവനക്കാരുള്‍പ്പെടെ വിവിധമേഖലകളില്‍ ജോലിചെയ്യുന്നവരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി സമരനേതാക്കള്‍ പറഞ്ഞു. എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ ജാഥയായെത്തി സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ സമരക്കാര്‍ക്ക് പിന്തുണനല്‍കി പ്രകടനമായെത്തി ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രകടനക്കാര്‍ പിന്മാറി. ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. ഒട്ടേറെ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
janayugom 020212
മരട് ലേക്ഷോര് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഇന്നലെ വിവിധ സംഘടനകളും സംസ്ഥാനത്തെ മറ്റു സ്വകാര്യാശുപത്രികളിലെ ജീവനക്കാരും രംഗത്തെത്തി.
ReplyDelete