ഗുജറാത്തില്‍ വംശഹത്യക്ക് ഇരയായവരുടെ മറവുചെയ്ത ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകയായ ടീസ്ത സെത്തല്‍വാദിനെതിരെ നരേന്ദ്രമോഡി സര്‍ക്കാരെടുത്ത കേസ് വ്യാജമാണെന്ന് സുപ്രീംകോടതി. വംശഹത്യാ കേസുകളുമായി ശക്തമായി മുന്നോട്ടുപോയ ടീസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരം കേസുകള്‍ ഗുജറാത്ത് സര്‍ക്കാരിന് ഒരുതരത്തിലും ഗുണംചെയ്യില്ല. കേസ് നൂറുശതമാനവും വ്യാജമാണ്. ഈ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും കോടതി പറഞ്ഞു. കേസുമായി മുന്നോട്ടുപോകരുതെന്ന് സര്‍ക്കാരിനെ ഉപദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ്ഘോഷിനോട് രൂക്ഷമായ ഭാഷയില്‍ കോടതി നിര്‍ദേശിച്ചു. കേസ് മാര്‍ച്ച് 23ലേക്ക് മാറ്റിയ കോടതി എഫ്ഐആര്‍ ഗൗരവമായി പഠിച്ച് അഭിപ്രായം അറിയിക്കാനും അഭിഭാഷകനോട് നിര്‍ദേശിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഹേമന്തിക വാഹിയോടും എഫ്ഐആര്‍ പഠിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പാനം നദിക്കുസമീപമുള്ള ശ്മശാനത്തില്‍നിന്ന് 2006ല്‍ അനുമതിയില്ലാതെ 13 മൃതദേഹം പുറത്തെടുത്തെന്ന് ആരോപിച്ചാണ് പഞ്ച്മഹല്‍ ജില്ലയിലെ പൊലീസ് ടീസ്തയ്ക്കെതിരെ കേസെടുത്തത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് ടീസ്ത ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് കേസ് സുപ്രീംകോടതിയില്‍ എത്തി. ടീസ്തയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് സ്റ്റേചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ സ്റ്റേ തുടരും. കേസിനെ ന്യായീകരിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വന്തം ജീവനക്കാരെ ഉപയോഗിച്ചാണ് ടീസ്ത മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്നും കൃത്യം ചെയ്തവര്‍ മാപ്പുസാക്ഷിയായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ചു. വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്തയ്ക്കെതിരെ ഗുജറാത്തില്‍ മറ്റു നിരവധി കേസ് നിലവിലുണ്ട്.
deshabhimani 220212

ReplyDelete