Tuesday, February 14, 2012

തെരുവംപറമ്പ് ആവര്‍ത്തിക്കാന്‍ മനോരമയുടെ ശ്രമം

നാദാപുരം: 2001ലെ തെരുവംപറമ്പ് ആവര്‍ത്തിക്കാന്‍ മനോരമ പത്രത്തിന്റെ ശ്രമം. 2001 ജൂണ്‍ രണ്ടിനാണ് സംഭവിച്ചിട്ടില്ലാത്ത മാനഭംഗത്തിന്റെ പേരില്‍ ബിനു എന്ന സിപിഐ എം പ്രവര്‍ത്തകനെ കല്ലാച്ചി ടൗണില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. നിരവധി വീടുകള്‍ തകര്‍ക്കാനും നാട്ടില്‍ മാസങ്ങളോളം സംഘര്‍ഷം നിലനിര്‍ത്താനും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും മനോരമ കള്ളക്കഥ ആവര്‍ത്തിച്ചു. വീട്ടമ്മയും മകളും ക്രൂരമായ ബലാംസംഗത്തിനിരയായെന്ന് 2001 ജനുവരി 17ന് മനോരമ പത്രത്തില്‍ പേരു വെച്ചെഴുതിയ വാര്‍ത്ത മതഭ്രാന്തന്മാരെ ഇളക്കിവിടാനും നാട്ടില്‍ സംഘര്‍ഷം പടര്‍ത്താനും ബോധപൂര്‍വം കെട്ടിച്ചമച്ചതായിരുന്നു.

ഇപ്പോള്‍ പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ മനോരമ ലേഖകന്‍ വീണ്ടും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തെരുവംപറമ്പ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്. തെരുവംപറമ്പില്‍ സിപിഐ എം പ്രവര്‍ത്തകര്‍ സമദിന്റെ വീടിന് തുടര്‍ച്ചയായി ബോംബെറിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം മനോരമ എഴുതിയത്. ശനിയാഴ്ച രാത്രി പത്തോടെ നാദാപുരം സിഐയും എസ്ഐയും മഫ്ടിയില്‍ ഓട്ടോയില്‍ റോന്ത് ചുറ്റുമ്പോള്‍ കല്ല്യാണ വീട്ടില്‍ നിന്നും തിരിച്ച് വരികയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെയും കൊണ്ട് പോകുമ്പോള്‍ പരിസരത്ത് ബോംബ് സ്ഫോടന ശബ്ദം കേട്ട് പൊലീസ് അവിടേക്ക് പോവുകയും സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് നാല് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെ എം സജിത്തിന്റെ പണിതീരാത്ത വീട്ടില്‍ നിന്നാണ് നാല് ലീഗുകാരെയും അറസ്റ്റ് ചെയ്തത്. ബോംബെറിഞ്ഞത് ലീഗുകാരാണെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. ഈ സംഭവത്തെയാണ് സിപിഐ എമ്മുകാര്‍ സമദിന്റെ വീടിന് ബോംബെറിഞ്ഞ് എന്ന് പ്രചരിപ്പിക്കുന്നത്.

തെരുവംപറമ്പില്‍ പഴയ നബീസു താമസിച്ച വീട് അക്രമിച്ചുവെന്ന് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ മനോരമ ലേഖകന്‍ നടത്തുന്ന ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും സമാധാനത്തിനായി ജാഗ്രത പാലിക്കണമെന്നും സിപിഐ എം കല്ലാച്ചി ലോക്കല്‍ സെക്രട്ടറി കെ പി കുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 140212

1 comment:

  1. 2001ലെ തെരുവംപറമ്പ് ആവര്‍ത്തിക്കാന്‍ മനോരമ പത്രത്തിന്റെ ശ്രമം. 2001 ജൂണ്‍ രണ്ടിനാണ് സംഭവിച്ചിട്ടില്ലാത്ത മാനഭംഗത്തിന്റെ പേരില്‍ ബിനു എന്ന സിപിഐ എം പ്രവര്‍ത്തകനെ കല്ലാച്ചി ടൗണില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. നിരവധി വീടുകള്‍ തകര്‍ക്കാനും നാട്ടില്‍ മാസങ്ങളോളം സംഘര്‍ഷം നിലനിര്‍ത്താനും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും മനോരമ കള്ളക്കഥ ആവര്‍ത്തിച്ചു. വീട്ടമ്മയും മകളും ക്രൂരമായ ബലാംസംഗത്തിനിരയായെന്ന് 2001 ജനുവരി 17ന് മനോരമ പത്രത്തില്‍ പേരു വെച്ചെഴുതിയ വാര്‍ത്ത മതഭ്രാന്തന്മാരെ ഇളക്കിവിടാനും നാട്ടില്‍ സംഘര്‍ഷം പടര്‍ത്താനും ബോധപൂര്‍വം കെട്ടിച്ചമച്ചതായിരുന്നു.

    ഇപ്പോള്‍ പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ മനോരമ ലേഖകന്‍ വീണ്ടും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തെരുവംപറമ്പ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്.

    ReplyDelete