Friday, June 1, 2012
പടയന്‍കണ്ടി രവീന്ദ്രന്റെ താടിയെല്ലിന് ക്ഷതം
പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. താടിയെല്ലിന് ക്ഷതമേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തേറ്റ അടിയാണ് ക്ഷതത്തിന് കാരണം. മോണയ്ക്കും മറ്റും ഏറ്റ ക്ഷതങ്ങള്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍പരിശോധിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം രവീന്ദ്രനെ വടകര ജയിലിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറയ്ക്ക് വിധേയനാക്കിയത്. പറയാത്ത കാര്യങ്ങള്‍ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴിയായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വടകര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീഡനം നടന്നതായി രവീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.
പി പി രാമകൃഷ്ണന്‍ അവശനിലയില്‍
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി പീഡിപ്പിക്കപ്പെട്ട സിപിഐ എം തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ അവശനിലയില്‍ തുടരുന്നു. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് രാമകൃഷ്ണനെ ഇക്കോ ടെസ്റ്റ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കി. ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചുവേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് രാമകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കടുത്ത ശാരീരിക അവശതയനുഭവിക്കുന്നയാളാണ് രാമകൃഷ്ണന്‍. പ്രമേഹവും മറ്റുരോഗങ്ങളും അലട്ടുന്നുണ്ട്.
deshabhimani 010612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. താടിയെല്ലിന് ക്ഷതമേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തേറ്റ അടിയാണ് ക്ഷതത്തിന് കാരണം.
ReplyDelete