കുഴല്‍മന്ദം: കടബാധ്യതയെത്തുടര്‍ന്ന് പാലക്കാട്ട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കുത്തനൂര്‍ ചിമ്പുകാട് കരിഞ്ഞാംതോട് പരേതനായ നാകുണ്ണിയുടെ മകന്‍ വാസു(48)വാണ് മരിച്ചത്. ഒരു വര്‍ഷത്തിനിടെ ജില്ലയിലെ നാലാമത്തെ കര്‍ഷക ആത്മഹത്യയാണിത്. കുത്തനൂര്‍ സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായ വാസു ഇതേ ബാങ്കില്‍നിന്ന് കൃഷിയ്ക്ക് നാലു ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. വിളകള്‍ നശിച്ചതോടെ കൃഷി നഷ്ടമായി. ഒരു വര്‍ഷം മുമ്പ് എടുത്ത വായ്പയുടെ പലിശകൂടി അഞ്ചുലക്ഷത്തോളം രൂപയുമായി. കഴിഞ്ഞ ദിവസം വാസുവിന് ബാങ്ക് ജപ്തി നോട്ടീസും നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷംബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുഴല്‍മന്ദം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ഷീല. മക്കള്‍: വിജേഷ്, വിവേക്. സഹോദരങ്ങള്‍: ദേവന്‍, വെള്ളക്കുട്ടി, പരമന്‍.
deshabhimani 010612
കടബാധ്യതയെത്തുടര്‍ന്ന് പാലക്കാട്ട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കുത്തനൂര്‍ ചിമ്പുകാട് കരിഞ്ഞാംതോട് പരേതനായ നാകുണ്ണിയുടെ മകന്‍ വാസു(48)വാണ് മരിച്ചത്. ഒരു വര്‍ഷത്തിനിടെ ജില്ലയിലെ നാലാമത്തെ കര്‍ഷക ആത്മഹത്യയാണിത്.
ReplyDelete