Tuesday, June 12, 2012
ആന്റണി പ്രഖ്യാപിച്ച തുക നല്‍കിയില്ല; ഉമ്മന്‍ചാണ്ടി നല്‍കിയ ചെക്ക് തിരിച്ചുവാങ്ങി
ഇടുക്കിയില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങളിലേക്ക് കോണ്‍ഗ്രസ് നേതാക്കളാരും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ഒ ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1983 ജനുവരി 15ന് കൊല്ലപ്പെട്ട മുള്ളന്‍ചിറ മത്തായിയുടെ ദരിദ്രകുടുംബത്തെ ആരും സഹായിച്ചില്ല. സംസ്കാരത്തിനുശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ മത്തായിയുടെ കുടുംബത്തിന് അരലക്ഷം രൂപ നല്‍കുമെന്ന് എ കെ ആന്റണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില്ലിക്കാശുപോലും നല്‍കിയില്ല.
അഞ്ചേരി ബേബിയുടെ ആദ്യ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി 25,000 രൂപയുടെ ചെക്ക് ബേബിയുടെ അമ്മയെ ഏല്‍പ്പിച്ചു. ചെക്ക് ഒരു പ്രാദേശിക ഐഎന്‍ടിയുസി നേതാവിന്റേതായിരുന്നു. ദിവസങ്ങള്‍ക്കുശേഷം അയാള്‍ ബേബിയുടെ വീട്ടിലെത്തി ചെക്ക് തിരിച്ചു വാങ്ങിയശേഷം 10,000 രൂപ നല്‍കി കബളിപ്പിച്ചു. ബേബിയുടെ വധത്തിനുശേഷം എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ചിത്രംവച്ചുള്ള ആയിരക്കണക്കിന് കലണ്ടറുകള്‍ വിറ്റഴിച്ചു. ഇതുവഴി കുടുംബസഹായമായി ജില്ലയില്‍നിന്നാകെ പിരിച്ചെടുത്ത പണവും എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. കൊല്ലപ്പെട്ടവരുടെ പേരില്‍ നടത്തിയ പണപ്പിരിവിനെയും അത് അപഹരിച്ചവരെയുംകുറിച്ച് കെപിസിസി അന്വേഷിക്കണം. നിരവധി അക്രമങ്ങള്‍ നടന്നിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാത്ത അന്നത്തെ ആഭ്യന്തരമന്ത്രി വയലാര്‍ രവി തന്നെയാണ് സംഭവങ്ങളുടെ മുഖ്യ ഉത്തരവാദി. ഇപ്പോള്‍ അക്രമത്തെ എതിര്‍ത്തു സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍മികമായി അവകാശവുമില്ലെന്ന് ഒ ജെ ജോസഫ് പറഞ്ഞു.
deshabhimani 120612
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)

ReplyDelete