Tuesday, June 12, 2012
ചന്ദ്രശേഖരന്‍ വധം: മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാനൂര്‍ കുന്നോത്തുപറമ്പിലെ ചേരിക്കല്‍ എം സി അനൂപിനെ പൊലീസ് അറസ്റ്റ്ചെയ്തു. കൊലയില്‍ പങ്കെടുത്തയാളാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ വടകര പുതുപ്പണത്തെ പ്രത്യേകാന്വേഷണസംഘത്തിന്റെ ക്യാമ്പില്‍ കൊണ്ടുവന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കൊലയില്‍ നേരിട്ട് ബന്ധമുള്ള മൂന്നുപേര്‍ പിടിയിലായെന്ന് പൊലീസ് പറയുന്നു. ടി കെ രജീഷ്, സിജിത് എന്ന അണ്ണന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. കേസിലാകെ 28 പേരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികളുടേതെന്ന്് കരുതുന്ന വസ്ത്രവും തിങ്കളാഴ്ച കണ്ടെത്തി. ചൊക്ലിക്കടുത്ത മാരാങ്കണ്ടിയില്‍നിന്നാണ് കത്തിയനിലയില്‍ വസ്ത്രങ്ങള്‍ കണ്ടെടുത്തത്. മുമ്പ് പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതും ഇവിടെയായിരുന്നു.
രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി കെ രജീഷിനെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. ചന്ദ്രശേഖരനെ വെട്ടുന്നത് കണ്ടു എന്ന് പറയപ്പെടുന്ന സാക്ഷികളായ വള്ളിക്കാട്ട് പ്രസി നിവാസില്‍ രാമചന്ദ്രന്‍, പ്രസൂണ്‍ എന്നിവര്‍ രജീഷിനെ തിരിച്ചറിഞ്ഞതായാണ് സൂചന. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വി ടി പ്രകാശന്റെ സാന്നിധ്യത്തില്‍ പകല്‍ മൂന്നോടെയായിരുന്നു പരേഡ്. 12 പേരോടൊപ്പമാണ് രജീഷിനെ തിരിച്ചറിയല്‍ പരേഡിന് അണിനിരത്തിയത്. 10 മിനുട്ടിനകം തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി സംഘം മടങ്ങി. തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ടിന് കൈമാറും. അതേസമയം ചാനലുകളും പത്രങ്ങളും വഴി ഇയാളുടെ ഫോട്ടോ പ്രചരിപ്പിച്ച ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തിയതിന്റെനിയമസാധുത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
deshabhimani 120612
Labels:
ഓഞ്ചിയം,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാനൂര്‍ കുന്നോത്തുപറമ്പിലെ ചേരിക്കല്‍ എം സി അനൂപിനെ പൊലീസ് അറസ്റ്റ്ചെയ്തു. കൊലയില്‍ പങ്കെടുത്തയാളാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.
ReplyDeleteAnoop, kodi suni,sijith, and rafeeq are cpm workers of our area.
ReplyDelete