Tuesday, June 12, 2012

രാജിവാര്‍ത്ത വസ്തുതാവിരുദ്ധം: സിപിഐ എം


അമ്പലപ്പുഴ: പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദനെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എ എം സാലി ഏരിയകമ്മിറ്റിയംഗത്വം രാജിവച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം അമ്പലപ്പുഴ ഏരിയകമ്മിറ്റിയും ഏരിയ കമ്മിറ്റിയംഗം എ എം സാലിയും പ്രസ്താവനകളില്‍ പറഞ്ഞു.

പാര്‍ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പൂര്‍ണമായി അംഗീകരിച്ചും പാര്‍ടി വിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചും പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ ഏരിയകമ്മിറ്റിയെയും പാര്‍ടിയെ പൊതുവിലും മോശമായി ചിത്രീകരിക്കുന്നതിനാണ് ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത്. സങ്കല്‍പ്പകഥകളിലൂടെ കേരളത്തിലാകെ മാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് ഈ ഇല്ലാത്ത രാജിവാര്‍ത്തയും സൃഷ്ടിച്ചത്. മാധ്യമധര്‍മ്മത്തിന് ഒരുവിലയും കല്‍പ്പിക്കാതെയുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങളുടെ അവശേഷിക്കുന്ന വിശ്വാസ്യതയും തകര്‍ക്കാനെ ഉപകരിക്കൂ. കള്ളവാര്‍ത്തകളിലൂടെ സിപിഐ എമ്മിനെ ആക്രമിക്കുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഏരിയ സെക്രട്ടറി എച്ച് സലാം പറഞ്ഞു. ഒരുഘട്ടത്തില്‍പ്പോലും ഏരിയകമ്മിറ്റിയംഗത്വം രാജിവയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതായി പോലും വാര്‍ത്ത നല്‍കുന്നത് എന്നെയും പാര്‍ടിയെയും മോശമാക്കാന്‍ വേണ്ടിയാണെന്ന് എ എം സാലി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 120612

No comments:

Post a Comment