Monday, June 4, 2012

അനീഷ് രാജന്‍ വധം ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഇന്ന്


എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കൈപ്പന്‍ ഉദ്ഘാടനം ചെയ്യും.

അനീഷ് രാജന്‍ കൊല്ലപ്പെട്ടിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ മറവില്‍ തമിഴ് തൊഴിലാളികളെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചപ്പോള്‍ അവരെ ആശുപത്രിയില്‍ എത്തിക്കാനാണ് അനീഷ് അടക്കമുള്ളവര്‍ അവിടെയെത്തിയത്. അനീഷിനെ മുന്‍കുട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് വധിച്ചതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. നെടുങ്കണ്ടം മേഖലയിലെ എസ്എഫ്ഐയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനീഷിനെ നോട്ടപ്പുള്ളിയാക്കിയിരുന്നു. വസ്തുത ഇതായിരിക്കെ കൊല്ലപ്പെട്ട അനീഷിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുകയാണ്. കൊലപാതകം നടത്തിയവരെപ്പറ്റി നാട്ടുകാര്‍ മൊഴിനല്‍കിയിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കുന്നില്ല. പി ടി തോമസ് എംപി പറയുന്നവര്‍ക്കെതിരെ കേസെടുക്കുകയും യഥാര്‍ഥപ്രതികളെ പിടികൂടാത്ത പൊലീസ് നടപിയില്‍ പ്രതിഷേധിച്ചുമാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മജു ജോര്‍ജും സെക്രട്ടറി ജോബി ജോണിയും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കും.

deshabhimani 040612

2 comments:

  1. സ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കൈപ്പന്‍ ഉദ്ഘാടനം ചെയ്യും.

    ReplyDelete
  2. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. അഞ്ച്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മാര്‍ച്ച് തുടങ്ങിയ ഉടന്‍ തന്നെ പൊലീസ് മാര്‍ച്ച് തടഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കി. യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. അനീഷിന്റെ കൊലയാളികളെ പിടികൂടും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കി. ഇടുക്കി എംപി പി ടി തോമസ് ഉപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനീഷിന്റെ കൊലപാകത്തില്‍ പങ്കുണ്ടെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് അനീഷിന്റെ കൊല ആസൂത്രണം ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു.

    ReplyDelete