Saturday, June 2, 2012

ധനലക്ഷ്മിയെ കോര്‍പറേറ്റുകള്‍ കൈയടക്കാന്‍ നീക്കം


നഷ്ടത്തിലായ ധനലക്ഷ്മി ബാങ്കിന്റെ നിയന്ത്രണം കൈയടക്കാന്‍ കോര്‍പറേറ്റുകള്‍ നീക്കം തുടങ്ങി. നിലവില്‍ റിലയന്‍സ് ഗ്രൂപ്പിനാണ് ബാങ്കിന്റെ ഓഹരി കൂടുതല്‍. റിലയന്‍സ് വഴി ബാങ്കിനെ കീഴടക്കാന്‍ പുതുതലമുറ ബാങ്കുകളും രംഗത്തുണ്ട്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ നഷ്ടം 116 കോടി രൂപയാണ്. നഷ്ടം നേരിടുന്ന ബാങ്കുകളെ പുതുതലമുറ ബാങ്കുകള്‍ കൈയടക്കുന്നതാണ് മുന്‍ അനുഭവം. കോര്‍പറേറ്റുകള്‍ കൈയടക്കിയാല്‍ ലോഡ് കൃഷ്ണ ബാങ്കിനുശേഷം കേരളത്തിനു നഷ്ടപ്പെടുന്ന ബാങ്കാകും ധനലക്ഷ്മി. നെടുങ്ങാടി ബാങ്ക് നഷ്ടത്തിലായപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച് ജീവനക്കാരെയും ഇടപാടുകാരെയും സംരക്ഷിച്ചു. എന്നാല്‍ ലോഡ് കൃഷ്ണയെ സ്വകാര്യ ബാങ്കായ സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് എച്ച്ഡിഎഫ്സിയുമാണ് വാങ്ങിയത്. ബാങ്ക് ഓഫ് രാജസ്ഥാനെ വിഴുങ്ങിയത് ഐസിഐസിഐയാണ്. നഷ്ടത്തിലാകുന്ന ബാങ്കുകളെ സ്വകാര്യ ബാങ്കുകളില്‍ ലയിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയം. ഈ സാഹചര്യം മുതലാക്കിയാണ് കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ കൂടുതല്‍ ഓഹരി വാങ്ങി ധനലക്ഷ്മിയുടെ നിയന്ത്രണത്തിന് മുതിരുന്നത്.

പരിഗണനയിലുള്ള ബാങ്കിങ് നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങളെ കൈയടക്കാന്‍ അനകൂല സാഹചര്യം സൃഷ്ടിക്കുന്നതുമാണ്. 1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ട് പ്രകാരം എത്രശതമാനം ഓഹരിയുണ്ടെങ്കിലും 10 ശതമാനം ഉടമസ്ഥതക്കേ അധികാരമുള്ളൂ. എന്നാല്‍ ഓഹരിക്ക് തത്തുല്യ അവകാശം അനുവദിക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. 74 ശതമാനം വിദേശ പങ്കാളിത്തത്തിനും വ്യവസ്ഥയുണ്ട്. വര്‍ഷകാല സമ്മേളനത്തില്‍ ഇതു നിയമമാക്കാനാണ് യുപിഎ നീക്കം. 2008ല്‍ റിലയന്‍സ് നോമിനി അമിതാഭ് ചതുര്‍വേദി എംഡിയായതിനെത്തുടര്‍ന്നാണ് ബാങ്ക് നഷ്ടത്തിലേക്ക് നീങ്ങി തുടങ്ങിയത്. ചതുര്‍വേദി സ്ഥാനം ഒഴിഞ്ഞെങ്കിലും റിലയന്‍സിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ഡയറക്ടര്‍ബോര്‍ഡ് ഇരു ചേരികളിലാണ്. ഭൂരിപക്ഷവും ബാങ്കിനെ വില്‍ക്കുന്നതില്‍ എതിര്‍പ്പുള്ളവരാണത്രേ. സ്വകാര്യ സാമ്പത്തിക നേട്ടമാണ് വില്‍പ്പനയുടെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. കുത്തകകള്‍ക്ക് കൈയടക്കാനുള്ള സാഹചര്യം തീര്‍ക്കാനാണ് 600-ഓളം ജീവനക്കാരെ പരിച്ചുവിടുന്നതും.
(വി എം രാധാകൃഷ്ണന്‍)

deshabhimani

1 comment:

  1. നഷ്ടത്തിലായ ധനലക്ഷ്മി ബാങ്കിന്റെ നിയന്ത്രണം കൈയടക്കാന്‍ കോര്‍പറേറ്റുകള്‍ നീക്കം തുടങ്ങി. നിലവില്‍ റിലയന്‍സ് ഗ്രൂപ്പിനാണ് ബാങ്കിന്റെ ഓഹരി കൂടുതല്‍. റിലയന്‍സ് വഴി ബാങ്കിനെ കീഴടക്കാന്‍ പുതുതലമുറ ബാങ്കുകളും രംഗത്തുണ്ട്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ നഷ്ടം 116 കോടി രൂപയാണ്. നഷ്ടം നേരിടുന്ന ബാങ്കുകളെ പുതുതലമുറ ബാങ്കുകള്‍ കൈയടക്കുന്നതാണ് മുന്‍ അനുഭവം. കോര്‍പറേറ്റുകള്‍ കൈയടക്കിയാല്‍ ലോഡ് കൃഷ്ണ ബാങ്കിനുശേഷം കേരളത്തിനു നഷ്ടപ്പെടുന്ന ബാങ്കാകും ധനലക്ഷ്മി. നെടുങ്ങാടി ബാങ്ക് നഷ്ടത്തിലായപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച് ജീവനക്കാരെയും ഇടപാടുകാരെയും സംരക്ഷിച്ചു. എന്നാല്‍ ലോഡ് കൃഷ്ണയെ സ്വകാര്യ ബാങ്കായ സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് എച്ച്ഡിഎഫ്സിയുമാണ് വാങ്ങിയത്. ബാങ്ക് ഓഫ് രാജസ്ഥാനെ വിഴുങ്ങിയത് ഐസിഐസിഐയാണ്. നഷ്ടത്തിലാകുന്ന ബാങ്കുകളെ സ്വകാര്യ ബാങ്കുകളില്‍ ലയിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയം. ഈ സാഹചര്യം മുതലാക്കിയാണ് കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ കൂടുതല്‍ ഓഹരി വാങ്ങി ധനലക്ഷ്മിയുടെ നിയന്ത്രണത്തിന് മുതിരുന്നത്.

    ReplyDelete