Monday, June 4, 2012
പൊലീസ് നീക്കം വിചിത്രം പിണറായി
കള്ളത്തെളിവുകള്‍ ഉണ്ടാക്കി സിപിഐ എമ്മിനെ നേരിടാമെന്ന് കരുതണ്ടെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം ജില്ലാകമ്മറ്റി കലൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരമായി മര്‍ദ്ദിച്ച് ക്യാമറക്കു മുന്നില്‍ കൊണ്ടു വന്ന് മൊഴി പറയിപ്പിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ആര്‍ക്കും വിശ്വസിക്കാനാവാത്ത കഥകളാണ് പൊലീസ് തെളിവായി എടുക്കുന്നത്. പൊലീസ് നീക്കം വിചിത്രമാണ്. സിപിഐ എമ്മിനെതിരെ ഏതു വിടുവായത്തം പറഞ്ഞാലും നല്ല മാധ്യമപ്രചാരണം കിട്ടുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ശുദ്ധഅബദ്ധങ്ങളാണ് മാധ്യമങ്ങള്‍എഴുന്നള്ളിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയ ജിഹ്വകളായ ചില മാധ്യമങ്ങള്‍ യഥാര്‍ഥക്വട്ടേഷന്‍ പണിയെടുക്കുകയാണ്. സിപിഐഎമ്മിനെതിരായി നിരന്തരം ഗൂഡാലോചനകള്‍ നടത്തുകയാണ്. വിവാഹവീട്ടില്‍ വെച്ച് കൊലപാതകത്തിനു പദ്ധതിയിട്ടെന്നായിരുന്നു ആദ്യ കണ്ടെത്തല്‍.
ചന്ദ്രശേഖരന്‍ വധത്തില്‍ വാളെടുത്തവരെല്ലാം സിപിഐഎമ്മിനെ കുറ്റപ്പെടുത്തി. ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതായി മുഖ്യമന്ത്രിയും മുല്ലപ്പള്ളിയും ആദ്യം തന്നെ വെളിപ്പെടുത്തി. എന്നാല്‍ സുരക്ഷ നല്‍കാത്തത് വിവാദമാകുമെന്ന് മനസിലായപ്പോള്‍ പിന്നീട് തിരുത്തി. പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി തിരുത്തി. അക്രമികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയെക്കുറിച്ച് പിന്നീട് ഒന്നും കേള്‍ക്കാനില്ല. മുഖ്യപ്രതിയെന്ന് ആദ്യം വിശദീകരിച്ച റഫീഖിനെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. കാറില്‍ കണ്ട വിരലടയാളം റഫീഖിന്റെയാണെന്ന് പറഞ്ഞ പൊലീസ് ഇപ്പോള്‍ റഫീഖ് പ്രതിയാണോയെന്ന് പറയുന്നില്ല. റഫീഖിന്റെ ബന്ധം എന്താണ് തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ല. വടകര കോടതിയില്‍ വന്നു നിന്ന റഫീഖ് പിന്നീട് പൊലീസില്‍ കീഴടങ്ങിയെന്നാണ് പറയുന്നത്. നേരിട്ടു ബന്ധമുള്ളാരാളെ കിട്ടിയിട്ടും ഒത്തുകളിയാണ് നടക്കുന്നത് അന്വേഷണമല്ല.
ഭീകരമായ മര്‍ദ്ദന മുറകളാണ് പൊലീസ് അറസ്റ്റു ചെയ്യപ്പെട്ടവരുടെ മേല്‍ നടത്തുന്നത്. സ്വകാര്യലാഭത്തിനുവേണ്ടിയുള്ള കൊലയാണെന്ന് ഡിജിപിയുടെ വെളിപ്പെടുത്തല്‍ ആഭ്യന്തരമന്ത്രി തിരുത്തി. കേരളത്തില്‍ ആദ്യമാണിത്. സര്‍ക്കാര്‍ നിശ്ചയിച്ച വഴിക്ക് അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് നില. സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമായി അന്വേഷണരീതി തന്നെ മാറ്റി. സ്വതം വക്രബുദ്ധിയില്‍ മാത്രം വിശ്വസിക്കുകയാണ് മുഖ്യമന്ത്രിയുും തിരുവഞ്ചൂരും. പാര്‍ട്ടിക്കെതിരായ കുപ്രചാരണങ്ങളൊന്നും വിലപ്പോവില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം ശക്തമായ പിന്തുണ നല്‍കിയ ജനങ്ങളുടെ പിന്തുണ എന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മാധ്യമ കുപ്രചാരണങ്ങളെ അതിജീവിക്കും എസ്ആര്‍പി
കൊച്ചി: കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നതിനാലാണ് വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മിനെ ആക്രമിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫ്-മാധ്യമ കുപ്രചാരണങ്ങള്‍ക്കെതിരെ എറണാകുളം ജില്ലാകമ്മറ്റി കലൂരില്‍ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനികവര്‍ഗ്ഗരാഷ്ട്രീയക്കാരുടെ താല്‍പര്യത്തിനെതിരാണ് സിപിഐ എം. സാധാരണക്കാരന്റെയും തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിന് നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് വലതുപക്ഷമാധ്യമങ്ങളും യുഡിഎഫും നടത്തുന്നത്. ശക്തമായ അതിക്രമമാണ് പാര്‍ട്ടിക്കെതിരെ കേരളത്തില്‍ നടക്കുന്നത്.
രാജ്യത്തെ ചില മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ കൈയ്യടക്കിയിരിക്കുന്നു. രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായതിനാല്‍ തന്നെ സിപിഐഎം കോര്‍പറേറ്റുകളുടെ ശത്രുവാണ്. രാജ്യത്തെ പ്രകൃതിവിഭവങ്ങളും ഖനികളും പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങി പൊതുസമ്പത്ത് കൈയ്യടക്കുന്നവര്‍ക്കെതിരെ ഉറച്ച നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ധനികവര്‍ഗ്ഗരാഷ്ട്രീയക്കാര്‍ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ് സിപിഐ എം ഉയര്‍ത്തുന്നത്. നവഉദാരവല്‍ക്കരണനയങ്ങളെ ഇനിയും എതിര്‍ക്കും. പാര്‍ട്ടിയുടെ ശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കും. രാജ്യത്തെ അഴിമതി ഇല്ലാതാക്കാനാണ് പാര്‍ട്ടി പ്രക്ഷോഭം നയിക്കുന്നത്. നവഉദാരവല്‍ക്കരണനയങ്ങളെയും സാമ്പത്തികനയങ്ങളെയും ശക്തിയായി എതിര്‍ക്കും. ഓരോ കാലത്തും സിപിഐ എമ്മിനെ പല കാരണങ്ങള്‍ ഉയര്‍ത്തി അക്രമിക്കാന്‍ ശ്രമിക്കുന്നു.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരമാണ് ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം നടക്കുന്നത്. പാര്‍ട്ടിക്കാര്‍ക്ക് വധത്തില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായി നടപടിയെടുക്കും. ഹിംസയെ എതിര്‍ക്കുന്ന പാര്‍ട്ടിയാണിത്. പത്രസ്വാതന്ത്ര്യത്തിനെതിരല്ല പാര്‍ട്ടി. ചില മാധ്യമങ്ങളുടെ നീക്കത്തിനെതിരെയാണ് പരാതി കൊടുത്തത്. കുറ്റവാളികളെയും പ്രതികളെയും മാധ്യമങ്ങള്‍ നിശ്ചയിക്കുന്നത് രാജ്യത്തെ നിയമസംവിധാനത്തിനെതിരാണെന്നും എസ്ആര്‍പി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇന്ന രീതിയില്‍ അന്വേഷണം നടത്തണമെന്ന് പരസ്യമായി പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിയാണ് ഭീഷണിപ്പെടുത്തുന്നത്. പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ വെല്ലുവിളികള്‍ നേരിട്ടാണ് ഇത്രയും വളര്‍ന്നത്്. ജനങ്ങളെ അണി നിരത്തി പ്രസ്ഥാനത്തിനെതിരായ കുപ്രചാരണങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 050612
Labels:
ഓഞ്ചിയം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
കള്ളത്തെളിവുകള്‍ ഉണ്ടാക്കി സിപിഐ എമ്മിനെ നേരിടാമെന്ന് കരുതണ്ടെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം ജില്ലാകമ്മറ്റി കലൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരമായി മര്‍ദ്ദിച്ച് ക്യാമറക്കു മുന്നില്‍ കൊണ്ടു വന്ന് മൊഴി പറയിപ്പിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ആര്‍ക്കും വിശ്വസിക്കാനാവാത്ത കഥകളാണ് പൊലീസ് തെളിവായി എടുക്കുന്നത്. പൊലീസ് നീക്കം വിചിത്രമാണ്. സിപിഐ എമ്മിനെതിരെ ഏതു വിടുവായത്തം പറഞ്ഞാലും നല്ല മാധ്യമപ്രചാരണം കിട്ടുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ശുദ്ധഅബദ്ധങ്ങളാണ് മാധ്യമങ്ങള്‍എഴുന്നള്ളിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയ ജിഹ്വകളായ ചില മാധ്യമങ്ങള്‍ യഥാര്‍ഥക്വട്ടേഷന്‍ പണിയെടുക്കുകയാണ്. സിപിഐഎമ്മിനെതിരായി നിരന്തരം ഗൂഡാലോചനകള്‍ നടത്തുകയാണ്. വിവാഹവീട്ടില്‍ വെച്ച് കൊലപാതകത്തിനു പദ്ധതിയിട്ടെന്നായിരുന്നു ആദ്യ കണ്ടെത്തല്‍.
ReplyDelete