Monday, June 4, 2012
അധ്യാപകബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശമ്പളമില്ല
പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശമ്പളമില്ല. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ ജോലി നഷ്ടമായ 1472 അധ്യാപകരാണ് ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. നാലുമാസം മുമ്പാണ് അധ്യാപക ബാങ്കിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയത്. ശമ്പളമില്ലാതെ ജോലിചെയ്യുന്നവര്‍, പ്രൊട്ടക്ടഡ് അധ്യാപകര്‍, കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടമായവര്‍ എന്നിവരടങ്ങുന്നതാണ് അധ്യാപകബാങ്ക്. ഇതില്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്കാണ് ഇതുവരെ ശമ്പളം ലഭിക്കാത്തത്. നിലവില്‍ ഇവര്‍ക്ക് എസ്ഇആര്‍ടിയുടെ അധ്യാപക പരിശീലനം നല്‍കുന്നുണ്ട്. ഇതിന് ദിവസവേതനമായി 135 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ മാസം 10ന് പരിശീലനം പൂര്‍ത്തിയാകും. അതിനുശേഷം ഇവരെ എവിടെ നിയമിക്കുമെന്നതു സംബന്ധിച്ചും വ്യക്തതയില്ല. ജൂലൈയില്‍ സ്കൂള്‍ അധ്യാപകരുടെ പരിശീലനം തുടങ്ങും. ഈ ഒഴിവില്‍ ഇവരെ നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. എന്നാല്‍, തസ്തിക സൃഷ്ടിക്കാത്തതിനാല്‍ ഇവര്‍ക്ക് ശമ്പളം നല്‍കാനാവില്ല. സര്‍വശിക്ഷാ അഭിയാന് (എസ്എസ്എ) കീഴില്‍ ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തിക സൃഷ്ടിച്ച് ഇവരെ നിയമിക്കാനും ആലോചനയുണ്ട്. ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി വേണം. സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കുന്നതുവരെ അധ്യാപകര്‍ ദിവസവേതനക്കാരായി തുടരേണ്ടിവരും.
കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് ഈ അധ്യയനവര്‍ഷം സംസ്ഥാനത്ത് നടപ്പാക്കില്ല. കുട്ടികളുടെ തലയെണ്ണല്‍ പൂര്‍ത്തിയായശേഷമേ അധ്യാപകരുടെ ഒഴിവ് കണക്കാക്കാനാവൂ. മുന്‍വര്‍ഷങ്ങളിലേതുപോലെ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് ഇത്തവണ നടത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഈ മാസം 14നകം വിദ്യാര്‍ഥികളുടെ എണ്ണം പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. ഇത് ശരിയാണോ എന്ന് പരിശോധിക്കാന്‍ ഉന്നതതല പരിശോധന നടത്തില്ല. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വഴി വിദ്യാര്‍ഥികളുടെ എണ്ണവും മറ്റ് വിവരങ്ങളും ശേഖരിക്കും. ഐടി അറ്റ് സ്കൂളിന്റെ നിയന്ത്രണത്തില്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വിവരശേഖരണം പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. ഇതിനുശേഷം മാത്രമേ അധ്യാപക-വിദ്യാര്‍ഥി അനുപാതം കണക്കാക്കാനാവൂ. തസ്തിക കണക്കാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവൂ. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമ്പോള്‍ രണ്ടാം ഡിവിഷനില്‍ എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തിലും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. സൂപ്പര്‍ ന്യൂമറല്‍ തസ്തിക സൃഷ്ടിച്ച് ഇവര്‍ക്ക് ശമ്പളം നല്‍കണമെന്ന് കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് തുഛമായ ദിവസവേതനത്തിന് അധ്യാപകരെ ജോലി ചെയ്യിക്കുന്നത്.
(സി പ്രജോഷ്കുമാര്‍)
deshabhimani 040612
Subscribe to:
Post Comments (Atom)
പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശമ്പളമില്ല. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ ജോലി നഷ്ടമായ 1472 അധ്യാപകരാണ് ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. നാലുമാസം മുമ്പാണ് അധ്യാപക ബാങ്കിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയത്. ശമ്പളമില്ലാതെ ജോലിചെയ്യുന്നവര്‍, പ്രൊട്ടക്ടഡ് അധ്യാപകര്‍, കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടമായവര്‍ എന്നിവരടങ്ങുന്നതാണ് അധ്യാപകബാങ്ക്. ഇതില്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്കാണ് ഇതുവരെ ശമ്പളം ലഭിക്കാത്തത്. നിലവില്‍ ഇവര്‍ക്ക് എസ്ഇആര്‍ടിയുടെ അധ്യാപക പരിശീലനം നല്‍കുന്നുണ്ട്. ഇതിന് ദിവസവേതനമായി 135 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ മാസം 10ന് പരിശീലനം പൂര്‍ത്തിയാകും. അതിനുശേഷം ഇവരെ എവിടെ നിയമിക്കുമെന്നതു സംബന്ധിച്ചും വ്യക്തതയില്ല.
ReplyDelete