Sunday, June 3, 2012
അക്രമം: യൂത്ത് കോണ്‍. നേതാവിനെ രക്ഷപ്പെടുത്തിയത് കോണ്‍. നേതാക്കള്‍
വണ്ടിപ്പെരിയാര്‍ കമ്യൂണിറ്റ് ഹെല്‍ത്ത് സെന്ററില്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഇടപെട്ടെന്ന് എതിര്‍ഗ്രൂപ്പിന്റെ ആരോപണം. വ്യാഴാഴ്ച രാത്രിയാണ് യൂത്ത്കോണ്‍ഗ്രസ്-എന്‍ഡിഎഫ് സംഘം വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില്‍ കയറി ആക്രമണം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന ഗണേഷനെ സംബന്ധിച്ച് പൊലീസില്‍ വിവരം നല്‍കിയത് ഐ ഗ്രൂപ്പില്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമാണെന്ന് എ വിഭാഗം ആരോപിച്ചിരുന്നു. ഐഎന്‍ടിയുസിയുടെ ഐ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആഗസ്തിയുടെ തൊഴിലാളി യൂണിയനില്‍ നിന്നും അടുത്തിടെ ഗണേഷന്‍ രാജിവെച്ച് എ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള യൂണിയനില്‍ ചേര്‍ന്നിരുന്നു. ഗ്രൂപ്പ് മാറിയ സംഭവത്തില്‍ ഗണേഷനോട് പകരം വീട്ടാന്‍ തക്കം പാര്‍ത്തിരുന്ന ഐ വിഭാഗത്തിന് കിട്ടിയ അവസരമായിരുന്ന ആശുപത്രി ആക്രമണം.
സംഭവത്തെ തുടര്‍ന്ന് ഗണേഷനെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ സംഭവമറിഞ്ഞ എംപിയും ജില്ലാ കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളും കട്ടപ്പന ഡിവൈഎസ്പിയെ വിളിച്ച് ഗണേഷനെ കേസില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കട്ടപ്പന ഡിവൈഎസ്പി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ഡിവൈഎസ്പി, കുമളി സിഐ, വണ്ടിപ്പെരിയാര്‍ എസ്ഐ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഇരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇതിനെ തുടര്‍ന്ന് ഗണേഷനെ പ്രതിസ്ഥാനത്ത് നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.
deshabhimani 030612
Labels:
ഇടുക്കി
Subscribe to:
Post Comments (Atom)
വണ്ടിപ്പെരിയാര്‍ കമ്യൂണിറ്റ് ഹെല്‍ത്ത് സെന്ററില്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഇടപെട്ടെന്ന് എതിര്‍ഗ്രൂപ്പിന്റെ ആരോപണം. വ്യാഴാഴ്ച രാത്രിയാണ് യൂത്ത്കോണ്‍ഗ്രസ്-എന്‍ഡിഎഫ് സംഘം വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില്‍ കയറി ആക്രമണം നടത്തിയത്
ReplyDelete