Tuesday, June 5, 2012
ജയില്‍ ചിത്രങ്ങള്‍: മന്ത്രി വെട്ടിലായി
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബ്ലോക്കിനകത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ പടങ്ങള്‍ നീക്കണമെന്ന് നിര്‍ദേശിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെട്ടിലായി. ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബിന്റെ റിപ്പോര്‍ട്ട് മന്ത്രിയുടെ നിര്‍ദേശം തള്ളുന്നതാണ്. ജയിലുകളിലെ ചിത്രങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിനും വകുപ്പ് സെക്രട്ടറിക്കും ഡിജിപിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ എഡിജിപി ചൂണ്ടിക്കാട്ടി. ചിത്രങ്ങള്‍ പതിക്കുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് ജയില്‍ ചട്ടങ്ങളില്‍ ഒന്നും പറയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപി ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് സൂചന.
മെയ് 21ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെഗുവേരയും എ കെ ജിയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ നീക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സോണിയയുടെയും ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടുമില്ല. മന്ത്രിയുടെ രാഷ്ട്രീയപ്രേരിത നീക്കത്തോട് എഡിജിപി ഉള്‍പ്പെടെയുള്ള ജയില്‍ അധികൃതര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചില മാധ്യമങ്ങള്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതായി വാര്‍ത്ത നല്‍കി. നിര്‍ദേശം പാലിക്കണമെന്ന് മന്ത്രി വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് എഡിജിപി വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളുടെയും വിവിധ മതത്തില്‍പെട്ട ആരാധനാ മൂര്‍ത്തികളുടെയും സിനിമാ നടീനടന്മാരുടെയും ചിത്രങ്ങളും മാറ്റേണ്ടി വരും. ഒപ്പം ജയില്‍വളപ്പുകളിലെ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍- മുസ്ലിം പള്ളികളും പൊളിച്ചുമാറ്റേണ്ടിവരും. ആകെ പൊല്ലാപ്പാകുമെന്ന ഭീതി ജയില്‍വകുപ്പധികൃതര്‍ക്കുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഞ്ച്, എട്ട് ബ്ലോക്കുകളില്‍ ചാനല്‍ ക്യാമറമാന്മാരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ തിരുവഞ്ചൂര്‍ കയറ്റിയത് വിവാദമായിരുന്നു. തടവുകാരുടെ സ്വകാര്യത മാനിക്കാതെ അവരുടെ ചിത്രമെടുക്കാന്‍ നിര്‍ദേശിച്ചത് മന്ത്രിയായിരുന്നു. ജയിലില്‍ പാര്‍ടി ഗ്രാമമുണ്ടെന്ന് സ്ഥാപിക്കാനാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരെ ബ്ലോക്കിനകത്ത് കൊണ്ടുപോയത്.
deshabhimani 050612
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete