Saturday, September 1, 2012
വിത്തു വിപണി സ്വകാര്യമേഖല കൈയടക്കുന്നു
രാജ്യത്തെ വിത്ത് ഉല്‍പ്പാദനം സ്വകാര്യകുത്തകകള്‍ കൈയടക്കുന്നു. രാജ്യത്ത് ആവശ്യമായ നെല്‍വിത്തിന്റെ 42.5 ശതമാനവും ഇപ്പോള്‍ സ്വകാര്യകമ്പനികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൊതുമേഖലയുടെ പങ്ക് 57.5 ശതമാനം. ഗോതമ്പ് ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെയും (53.42 ശതമാനം) സ്വകാര്യകുത്തകകളുടെ കൈവശമാണ്. പൊതുമേഖലയുടെ പങ്കാളിത്തം 46.58 ശതമാനം മാത്രം. 10,000 കോടി രൂപയുടെ വിത്തുവിപണി സ്വകാര്യകമ്പനികള്‍ അപഹരിക്കുകയാണ്. നെല്ല്, ഗോതമ്പ്, ചോളം, ബജറ, ജോവാര്‍, സൂര്യകാന്തി, പരുത്തി എന്നീ പ്രധാന കാര്‍ഷികവിളകളുടെ വിത്ത് ഉല്‍പ്പാദനവും വിതരണവും "മൊണ്‍സാന്റോ" അടക്കമുള്ള വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ കൈയിലാണെന്ന വിവരം കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ചോളം, ബജറ, പരുത്തി, ജോവര്‍ എന്നീ വിത്തിനങ്ങളുടെ കാര്യത്തില്‍ സ്വകാര്യകമ്പനികള്‍ക്ക് ഏതാണ്ട് പൂര്‍ണമായ ആധിപത്യമാണ്. ചോളം 94.79 ശതമാനം, ബജറ 89.66, സൂര്യകാന്തി 96.95, ജോവര്‍ 80.63 ശതമാനം എന്നിങ്ങനെയാണ് സ്വകാര്യകമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ചോളം (5.21 ശതമാനം), സൂര്യകാന്തി (3.05 ശതമാനം), പരുത്തി (3.45 ശതമാനം) എന്നിവയുടെ വിത്തുല്‍പ്പാദനത്തില്‍ പൊതുമേഖലയുടെ പങ്ക് പത്ത് ശതമാനത്തിലും താഴെ നില്‍ക്കുന്നു.
രാജ്യം നേരിടുന്ന രൂക്ഷമായ കാര്‍ഷികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് വിത്തിന്റെ വിലവര്‍ധനയാണ്. കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിത്ത് വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ചോളത്തിന്റെ സങ്കരവിത്തുകളും ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തുകളുമായി ഇന്ത്യന്‍ വിത്തുവിപണിയില്‍ കടന്നു കയറിയ മൊണ്‍സാന്റോയുടെ ആസ്തി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അഞ്ചിരട്ടിയായി. ഹരിത വിപ്ലവത്തില്‍ അടക്കം നിര്‍ണായക പങ്ക് വഹിച്ച നാഷണല്‍ സീഡ്സ് കോര്‍പറേഷനെ (എന്‍എസ്സി) പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രസക്തി തന്നെ ചോദ്യംചെയ്താണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയുടെ വിത്തുവിപണി കൈയടക്കുന്നത്.
സ്വകാര്യ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വന്തം ഗവേഷണത്തിലൂടെ ഉണ്ടാക്കുന്ന സവിശേഷ വിത്തുകളിലാണെന്ന് കഴിഞ്ഞാഴ്ച എന്‍എസ്സി സുവര്‍ണ ജൂബിലിയില്‍ കൃഷി സഹമന്ത്രി ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സാധാരണ ഗോതമ്പ്, നെല്‍ വിത്തുകളില്‍ അടക്കം സ്വകാര്യമേഖല പുലര്‍ത്തുന്ന ആധിപത്യത്തിന് അടിവരയിടുന്നതാണ് കൃഷിമന്ത്രി ശരദ് പവാര്‍ പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടി.
വിത്ത് ഗവേഷണത്തിനുള്ള തുകയില്‍ നാമമാത്ര വര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം വരുത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍), കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയ്ക്ക് 2011-12ല്‍ അനുവദിച്ചത് 350. 55 കോടി രൂപയാണ്. 2010-11ല്‍ 309.14 കോടിയാണ് നല്‍കിയത്. രാജ്യത്തിന്റെ ജൈവവൈവിധ്യം തകര്‍ക്കുന്ന ജനിതക വൃതിയാനം വരുത്തിയ വിത്തുകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി റിപ്പോര്‍ട്ട് അട്ടിമറിക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍.
(പി വി അഭിജിത്)
deshabhimani 010912
Labels:
കശ്മീര്‍
Subscribe to:
Post Comments (Atom)
രാജ്യത്തെ വിത്ത് ഉല്‍പ്പാദനം സ്വകാര്യകുത്തകകള്‍ കൈയടക്കുന്നു. രാജ്യത്ത് ആവശ്യമായ നെല്‍വിത്തിന്റെ 42.5 ശതമാനവും ഇപ്പോള്‍ സ്വകാര്യകമ്പനികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൊതുമേഖലയുടെ പങ്ക് 57.5 ശതമാനം. ഗോതമ്പ് ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെയും (53.42 ശതമാനം) സ്വകാര്യകുത്തകകളുടെ കൈവശമാണ്. പൊതുമേഖലയുടെ പങ്കാളിത്തം 46.58 ശതമാനം മാത്രം. 10,000 കോടി രൂപയുടെ വിത്തുവിപണി സ്വകാര്യകമ്പനികള്‍ അപഹരിക്കുകയാണ്.
ReplyDelete