Wednesday, September 5, 2012
ടിക്കറ്റ് മെഷീനുകളും കട്ടപ്പുറത്ത്
ആലപ്പുഴ: ബസുകള്‍ക്കുപിന്നാലെ കെഎസ്ആര്‍ടിസിയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളും കൂട്ടത്തോടെ കട്ടപ്പുറത്തായി. ആകെയുള്ള ടിക്കറ്റ് മെഷീനുകളില്‍ പകുതിയിലേറെയും കേടായിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ടിക്കറ്റ് മെഷീനുകളാണ് കൂട്ടത്തോടെ കട്ടപ്പുറത്തായത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലെ കണ്ടക്ടര്‍മാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. 98 ഷെഡ്യൂളുകളുണ്ടായിരുന്ന സ്ഥാനത്ത് ഇവിടെനിന്ന് ഇപ്പോള്‍ 75 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി 98 ടിക്കറ്റ് മെഷീനുകള്‍ ഉണ്ടായിരുന്നതില്‍ അമ്പതിലേറെയും കേടായി. ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും കേടായ മെഷീനുകള്‍ നന്നാക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭൂരിഭാഗം ബസുകളിലും ഇപ്പോള്‍ പഴയ ടിക്കറ്റ് റാക്കാണ് ഉപയോഗിക്കുന്നത്.
ആവശ്യത്തിന് മെഷീനുകളില്ലാത്തത് സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലെ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. 25 രൂപയ്ക്കു മുകളിലുള്ള ഫെയര്‍ സ്റ്റേജുകള്‍ക്ക് സെസ് അടക്കം മൂന്ന് ടിക്കറ്റുകള്‍ നല്‍കേണ്ടിവരുന്നതായി ജീവനക്കാര്‍ പറയുന്നു. കൂടാതെ രണ്ട് വാതിലുകളുള്ള ബസുകളില്‍ യാത്രക്കാര്‍ക്ക് ഫെയര്‍ സ്റ്റേജ് കഴിയുന്നതിനുസരിച്ച് ടിക്കറ്റ് കൊടുത്തു തീര്‍ക്കാര്‍ കഴിയാത്ത സ്ഥിതിയാണെന്നും ജീവനക്കാര്‍ പറയുന്നു.
ആലപ്പുഴ ഡിപ്പോയില്‍നിന്ന് കോയമ്പത്തൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്ക് ഓരോന്നും തൃശൂര്‍- തിരുവനന്തപുരം റൂട്ടില്‍ മൂന്നും സൂപ്പര്‍ ഫാസ്റ്റ് ബസുകളും 22 ഓളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസ് നടത്തുന്നു. പഴയ ടിക്കറ്റ് റാക്ക് ഉപയോഗിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ നല്‍കേണ്ടിവരുന്നത് കൂടാതെ വേ ബില്ലും യാത്രാബില്ലും തയ്യാറാക്കേണ്ടിവരുന്നു. ഇതു സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കേണ്ടതിനാല്‍ വനിതാ ജീവനക്കാര്‍ക്ക് ഡ്യൂട്ടി കഴിഞ്ഞാലും രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് പോകാന്‍ കഴിയുന്നത്. മൈക്രോ ഇഫക്ട്സ് എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനുകളാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. വാര്‍ഷിക അറ്റകുറ്റപ്പണി സംബന്ധിച്ച കരാറിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ കമ്പനി പ്രതിനിധികള്‍ മെഷീന്‍ അറ്റകുറ്റപ്പണി നടത്താറില്ല. താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതും ഗുണനിലവാരം കുറഞ്ഞ യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കുന്നതും മൂലം ആദ്യയാത്രയില്‍തന്നെ മെഷീന്‍ വീണ്ടും കേടാകുന്നു. കേടായ ടിക്കറ്റ് മെഷീനുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതൃത്വത്തില്‍ ഡിടിഒ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രകടനംനടത്തി. ഇതുസംബന്ധിച്ച് ഡിടിഒയ്ക്ക് നിവേദനവും നല്‍കി.
deshabhimani 050912
Subscribe to:
Post Comments (Atom)
ബസുകള്‍ക്കുപിന്നാലെ കെഎസ്ആര്‍ടിസിയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളും കൂട്ടത്തോടെ കട്ടപ്പുറത്തായി. ആകെയുള്ള ടിക്കറ്റ് മെഷീനുകളില്‍ പകുതിയിലേറെയും കേടായിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ടിക്കറ്റ് മെഷീനുകളാണ് കൂട്ടത്തോടെ കട്ടപ്പുറത്തായത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലെ കണ്ടക്ടര്‍മാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. 98 ഷെഡ്യൂളുകളുണ്ടായിരുന്ന സ്ഥാനത്ത് ഇവിടെനിന്ന് ഇപ്പോള്‍ 75 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി 98 ടിക്കറ്റ് മെഷീനുകള്‍ ഉണ്ടായിരുന്നതില്‍ അമ്പതിലേറെയും കേടായി. ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും കേടായ മെഷീനുകള്‍ നന്നാക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭൂരിഭാഗം ബസുകളിലും ഇപ്പോള്‍ പഴയ ടിക്കറ്റ് റാക്കാണ് ഉപയോഗിക്കുന്നത്.
ReplyDelete