Tuesday, September 11, 2012
ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം
ഉദ്യാന നഗരിക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡിവൈഎഫ്ഐയുടെ ഒമ്പതാം ദേശീയ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. ബംഗളൂരു നഗരത്തെ ത്രസിപ്പിച്ച് കാല്‍ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന വന്റാലിയോടെയാണ് അഞ്ചുനാള്‍ നീളുന്ന അഖിലേന്ത്യ സമ്മേളനം ആരംഭിക്കുക. 28 സംസ്ഥാനങ്ങളില്‍നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി യുവജന പ്രസ്ഥാനത്തിന് മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ചൊവ്വാഴ്ച പകല്‍ 12ന്് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ നഗറില്‍ (ഫ്രീഡം പാര്‍ക്ക്) ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി ഉദ്ഘാടനംചെയ്യും. പ്രകടനം പകല്‍ 11ന് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാരാംഭിക്കും. പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായി, ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി, സ്വാതന്ത്ര്യസമരസേനാനി എച്ച് എസ് ദൊരൈസ്വാമി, ജനറല്‍ സെക്രട്ടറി തപന്‍സിന്‍ഹ, സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി, കര്‍ണാടക പ്രാന്ത റെയ്ത്ത സംഘം ജനറല്‍ സെക്രട്ടറി ജി സി ബയ്യാറെഡ്ഡി എന്നിവര്‍ സംസാരിക്കും. അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന് അധ്യക്ഷനാകും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് രബീന്ദ്രനാഥ് ടാഗോര്‍ നഗറില്‍(ടൗണ്‍ഹാള്‍) ചേരുന്ന പ്രതിനിധി സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകന് ശ്യാം ബെനഗല്‍ ഉദ്ഘാടനംചെയ്യും. എം എ ബേബി, തപന്‍സിന്‍ഹ എന്നിവര്‍ സംസാരിക്കും. വിവിധ തലങ്ങളിലെ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക, ദീപശിഖ ജാഥകള്‍ തിങ്കളാഴ്ച നഗരത്തില്‍ എത്തി. മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സംഗമിച്ച ജാഥകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. നൂറുകണക്കിനാളുകള്‍ ജാഥയെ സ്വീകരിക്കാന്‍ എത്തി. ഇവിടെ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ സംസാരിച്ചു. പി ശ്രീരാമകൃഷ്ണന് അധ്യക്ഷനായി. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മണ്ഡപത്തില്‍നിന്ന് ശനിയാഴ്ച പുറപ്പെട്ട പതാക ജാഥയും ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചിക്ബെല്ലാപുരിലെ വിദുരസ്വാധയില്നിന്ന് പുറപ്പെട്ട ദീപശിഖാജാഥയുമാണ് തിങ്കളാഴ്ച എത്തിയത്. അഖിലേന്ത്യ ജോ. സെക്രട്ടറി ശൈലേന്ദ്ര കാംബ്ലിയുടെ നേതൃത്വത്തില്‍ ചെന്നൈയില്നിന്നാരംഭിച്ച കൊടിമര ജാഥ ചൊവ്വാഴ്ച രാവിലെ സമ്മേളന നഗരിയില്‍ എത്തും.
പ്രതിനിധികളെ വരവേല്‍ക്കാന്‍ ബംഗളൂരു നഗരം ഒരാഴ്ചമുമ്പേ അണിഞ്ഞൊരുങ്ങി. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഉയര്‍ത്തിയ ബോര്‍ഡുകളും പോസ്റ്ററുകളും നഗരത്തിലെങ്ങും നിരന്നു. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയും തോരണങ്ങളുംകൊണ്ട് സമ്മേളന നഗരിയും നഗരത്തിന്റെ പ്രധാന ഭാഗങ്ങളും അലങ്കരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്തെ അറിയപ്പെടുന്ന ചിത്രകാരന്മാര് പങ്കെടുത്ത ചിത്രരചനാ ക്യാമ്പുണ്ടായി. രവീന്ദ്രകലാക്ഷേത്ര ക്യാമ്പസില്‍ പ്രശസ്ത ചിത്രകാരന് എസ് ജി വാസുദേവ് ഉദ്ഘാടനംചെയ്തു. കര്‍ണാടക ലളിതകലാ അക്കാദമി ചെയര്മാന് സി എസ് കൃഷ്ണഷെട്ടി മുഖ്യാതിഥിയായി. സത്യപാല്‍ ഉള്‍പ്പെടെ നിരവധി മലയാളി ചിത്രകാരന്മാരും പങ്കെടുത്തു. ഇവിടെ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സമ്മേളന നഗരിയില്‍ ഒരുക്കി.
(എം ഒ വര്‍ഗീസ്)
deshabhimani 110912
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)

ഉദ്യാന നഗരിക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡിവൈഎഫ്ഐയുടെ ഒമ്പതാം ദേശീയ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. ബംഗളൂരു നഗരത്തെ ത്രസിപ്പിച്ച് കാല്‍ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന വന്റാലിയോടെയാണ് അഞ്ചുനാള്‍ നീളുന്ന അഖിലേന്ത്യ സമ്മേളനം ആരംഭിക്കുക. 28 സംസ്ഥാനങ്ങളില്‍നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി യുവജന പ്രസ്ഥാനത്തിന് മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ReplyDelete