Wednesday, September 5, 2012
മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫിന്
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. 34 വാര്‍ഡുകളില്‍ 20സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ച്ചയായ നാലാം തവണയും മട്ടന്നൂരില്‍ ഭരണമുറപ്പിച്ചത്. യുഡിഎഫ് 14 സീറ്റുകളില്‍ വിജയിച്ച് നിലമെച്ചപ്പെടുത്തി. രണ്ട് വാര്‍ഡുകളില്‍ ബിജെപി യുഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തി. ബിജെപിയും യുഡിഎഫും വോട്ടുകള്‍ പങ്കുവെച്ചു എന്ന എല്‍ഡിഎഫ് ആരോപണത്തിന് ശക്തി പകരുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയത്. പുതുതായി രൂപീകരിച്ച മൂന്ന് വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ഭരണസ്വാധീനമുപയോഗിച്ച് യുഡിഎഫിന് അനുകൂലമായ രീതിയിലാണ് വാര്‍ഡുകള്‍ വിഭജിച്ചതെന്ന് എൽഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31ല്‍ 25 സീറ്റുകളും എല്‍ഡിഎഫാണ് വിജയിച്ചത്. എല്‍ഡിശഫ് വിജയിച്ച 20ല്‍ 19 ഇടത്തും സിപിഐ എം സ്ഥാനാറത്ഥികളാണ് വിജയിച്ചത്. ഒരു സീറ്റ് സിപിഐ നേടി. സിപിഐ എം 27 സീറ്റിലും ഐഎന്‍എല്‍ രണ്ടിലും സിപിഐ, ആര്‍എസ് പി, ജനതാദള്‍ എസ്, എന്‍സിപി എന്നിവ ഓരോസീറ്റിലും ഒരുസീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രനുമാണ് മത്സരിച്ചത്. യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് 7 സീറ്റിലും മുസ്ലിംലീഗ് അഞ്ച് സീറ്റിലും സിഎംപി ർണ്ട് സീറ്റിലും വിജയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച നഗരസഭ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രത്യേകം നടക്കാന്‍ കാരണമാകുന്നത്്. 34 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷമാണിവിടെ ലഭിച്ചത്. 2007ല്‍ 25 വാര്‍ഡ് എല്‍ഡിഎഫിന് ലഭിച്ചു. .പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 11 ന് നടക്കും. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 15നാണ്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 83.86% ആയിരുന്നു പോളിങ്ങ്. കഴിഞ്ഞ തവണ 83 ശതമാനമായിരുന്നു. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്. രണ്ട് ടേബിളില്‍ മൂന്ന് റൗണ്ടായായിരുന്നു വോട്ടെണ്ണല്‍.
കെ സുഷമ-2, ഷാഹിന സത്യന്‍- 4, കെ ശോഭന-8, കെ ആര്‍ രാധിക-9, വി പി ഇസ്മയില്‍-11, സത്യേന്ദനാഥന്‍- 13, എ കെ ഹരീന്ദ്രനാഥന്‍-14, കെ രജത-15, കെ രാജന്‍-16, സി സജിത-17, വി ദാമോദരന്‍-18, കെ രജീഷ്-19, കെ ഭാസ്ക്കരന്‍ നായര്‍-21, എം കെ ദീപ-22, സി പ്രസീത-23, പി വി ഗിരിജ-24, അനിത വേണു-25, പി സത്യകുമാര്‍-26, പി രേഖ-27, എം നാരായണന്‍-32 എന്നിവരാണ് എല്‍ഡിഎഫ് വിജയികള്‍.
കെ വിജയന്‍-1, ഷൈലജ-3, ഉഷ-5, അബ്ദുള്‍ ജലീല്‍-6, ഇ പി ഷംസുദീന്‍-7, വി ഇസ്മയില്‍-10, പി നളിനി-12, സുബൈദ-20, കെ വി പ്രശാന്ത്-28, ധനലക്ഷ്മി-29, മുഹമ്മദ്-30, ശശീന്ദ്രന്‍-31, സി അനിത-33, വി തസ്ലിമ-34 എന്നിവരാണ് യുഡിഎഫ് വിജയികള്‍.
deshabhimani news
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. 34 വാര്‍ഡുകളില്‍ 20സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തുടര്‍ച്ചയായ നാലാം തവണയും മട്ടന്നൂരില്‍ ഭരണമുറപ്പിച്ചത്. യുഡിഎഫ് 14 സീറ്റുകളില്‍ വിജയിച്ച് നിലമെച്ചപ്പെടുത്തി. രണ്ട് വാര്‍ഡുകളില്‍ ബിജെപി യുഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തി. ബിജെപിയും യുഡിഎഫും വോട്ടുകള്‍ പങ്കുവെച്ചു എന്ന എല്‍ഡിഎഫ് ആരോപണത്തിന് ശക്തി പകരുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയത്.
ReplyDelete