സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ ബഹളം കൈയാങ്കളിയുടെ വക്കോളമെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും എംഎല്‍എമാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി ടി ബല്‍റാം, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ എ വിഭാഗം ചര്‍ച്ചയില്‍ കടുത്ത വിമര്‍ശമുന്നയിച്ചു. എമര്‍ജിങ് കേരളയെസംബന്ധിച്ച് ഇടതുപക്ഷത്തെ സഹായിക്കുന്നതും സര്‍ക്കാരിനെ മോശമാക്കുന്ന രീതിയിലുമുള്ള വാര്‍ത്തകള്‍ വരുന്നതിന് ഇവരുടെ പ്രസ്താവനകളും നടപടികളും കാരണമായെന്ന് എ വിഭാഗം വാദിച്ചു. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.
എന്നാല്‍, രണ്ട് മാസംമുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പരിസ്ഥിതി സംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നതായി ഐ വിഭാഗം പറഞ്ഞു. ഇതില്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഐ വിഭാഗം വാദിച്ചു. യോഗത്തില്‍ പങ്കെടുത്ത വി ടി ബല്‍റാമിനെതിരെ നെല്ലിയാമ്പതി സന്ദര്‍ശനത്തെ ചൊല്ലിയും ഗ്രീന്‍ തോട്ട്സ് കേരള എന്ന ബ്ലോഗില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയും വിമര്‍ശമുയര്‍ന്നു. വി ടി ബല്‍റാം സംസാരിക്കുന്നത് തടയാനുള്ള ശ്രമവും എ വിഭാഗം നടത്തി.
നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം നടത്തരുതെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലും പാരിസ്ഥിതിക പ്രശ്നത്തില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലുമാണ് താന്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും വി ടി ബല്‍റാം മറുപടി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ കോഴിക്കോട് നടത്താനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് തിരൂരില്‍നിന്ന് പദയാത്ര നടത്തും. സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റ് കമ്മിറ്റി സമ്മേളനങ്ങളും വാഹനജാഥകളും നടത്താനും തീരുമാനമായി. സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് അധ്യക്ഷനായി.
deshabhimani 050912

ReplyDelete