Wednesday, September 5, 2012
കല്‍ക്കരി ഖനനം: കോണ്‍ഗ്രസിനും ബിജെപിക്കും ഒരേനയം-കാരാട്ട്
പൊതുമേഖലയില്‍ നിലനില്‍ക്കുന്ന കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ എ കെ ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി.
കല്‍ക്കരിപ്പാടങ്ങള്‍ ലേലം കൂടാതെ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്നും അഴിമതി നടന്നിട്ടില്ലെന്നുമാണ് യുപിഎ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയുടെ രാജിയ്ക്ക് ശേഷമേ സഭാനടപടിളുമായി സഹകരിക്കുകയുള്ളൂവെന്ന നിലപാടിലാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി. എന്നാല്‍ എ ബി വാജ്പേയ് നേതൃത്വം നല്‍കിയ 2000ത്തിലെ എന്‍ഡിഎ ഗവണ്‍മെന്റാണ് കല്‍ക്കരി മേഖലയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ആദ്യ ശ്രമം നടത്തിയത്. മുപ്പത് കല്‍ക്കരിപ്പാടങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനാനുമതി നല്‍കാനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പിന്നാമ്പുറ വാതിലിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് ഖനത്തിന് അവസരമൊരുക്കുകയാണ് ചെയ്തത്. ഇതേ നിലപാടുമായാണ് കോണ്‍ഗ്രസും മുന്നോട്ടുപോകുന്നത്. ഈ നയത്തിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടത് കക്ഷികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി മുടങ്ങുമ്പോള്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്കും മറ്റുമുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. കല്‍ക്കരി ഖന മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സ്പെക്ട്രം, ഗ്യാസ്, കല്‍ക്കരി തുടങ്ങി പൊതുമേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നവയെ ആകെ സ്വകാര്യ വല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ഇടത്പക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നതെന്നും കാരാട്ട് പറഞ്ഞു.
ജനാധിപത്യ കേന്ദ്രികരണം സംഘടനാതത്വമായി പിന്തുടരുന്ന പാര്‍ട്ടിയെ അതിന്റെ പേരില്‍ ആക്രമിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു. ഇക്കൂട്ടത്തില്‍ പാര്‍ട്ടി ശത്രുക്കള്‍ മാത്രമല്ല; ചില ഇടതുപക്ഷ ബുദ്ധിജീവികളുമുണ്ട്. ജനാധിപത്യകേന്ദ്രീകരണ തത്വത്തില്‍ നിന്ന് വ്യതിചലിച്ച് സ്റ്റാലിന്റെ കാലത്തുണ്ടായ ചില തെറ്റുകള്‍ ചുണ്ടിക്കാട്ടി സിപിഐ എമ്മിനെ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെന്ന് അവര്‍ മുദ്രകുത്തുന്നു. പാര്‍ട്ടിയില്‍ എല്ലാം മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇത് നേരിടാന്‍ ജനാധിപത്യകേന്ദ്രീകരണ തത്വം മുറുകെപ്പിടിച്ച് തന്നെ പാര്‍ടി മുന്നോട്ടു നീങ്ങും. ഇങ്ങനെ ചെയ്യുമ്പോള്‍ അമിത കേന്ദ്രീകരണം ഒഴിവാക്കുവാനും പാര്‍ട്ടിയിലെ ജനാധിപത്യത്തില്‍ കുറവുവരാതെ നോക്കുകയും വേണം. ഇതിനായി പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ സംഘടനാ ബോധനിലവാരം ഉയര്‍ത്തണം.
ഭരണത്തിലെത്താറുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കെതിരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതും ചെറുക്കാന്‍ സുന്ദരയ്യയുടെ സ്മരണ പാര്‍ട്ടിക്ക് കരുത്താകും. ജനനേതാക്കളായിരുന്നു സുന്ദരയ്യയും എ കെ ജിയും. അവര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വ്യക്തി താല്‍പര്യങ്ങള്‍ക്കുപരിയായി പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നില വരണം. ജീവിത ശൈലിയിലും മറ്റും ജനങ്ങളില്‍ നിന്ന് അകലാനിടയാകുന്ന സ്ഥിതി വരരുത്-നകാരാട്ട് പറഞ്ഞു.
1200 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടത്തു. വിപ്ലവാവേശം സുന്ദരയ്യയുടെ മഹത്വം എന്ന വിഷയത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലു പ്രബന്ധം അവതരിപ്പിച്ചു. ഇടത്വലത് വ്യതിയാനങ്ങളും പി സുന്ദരയ്യയും എന്ന വിഷയത്തില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണനും സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സംസാരിച്ചു. പകല്‍ 2.30ന് രണ്ടാം സെഷനില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. പി സുന്ദരയ്യയും യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ പിബി അംഗം എം എ ബേബിയും ഇന്ത്യയിലെ കാര്‍ഷിക ബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രനും പ്രബന്ധം അവതരിപ്പിച്ചു.
deshabhimani news
Subscribe to:
Post Comments (Atom)
പൊതുമേഖലയില്‍ നിലനില്‍ക്കുന്ന കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ എ കെ ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി.
ReplyDelete