Saturday, September 1, 2012
ലീഗ് വനിതാ പ്രസിഡന്റുമാര്‍ കടുത്ത സമ്മര്‍ദത്തില്‍
തദ്ദേശ സ്ഥാപനങ്ങളിലെ മുസ്ലിംലീഗ് വനിതാ പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കും കടുത്ത പീഡനം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്ന് ലീഗില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. ചില നേതാക്കളുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്ന് രാജിവച്ച ഫാത്തിമത്ത് സുഹറക്ക് പരസ്യമായി പറയേണ്ടിവന്നു. ഇനിയും തുടര്‍ന്നാല്‍ താന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് മനസിലാക്കിയാണ് രാജിയെന്നാണ് ഇവര്‍ പ്രതികരിച്ചത്.
പഞ്ചായത്ത് ഭരണമുപയോഗിച്ച് പരമാവധി പണമുണ്ടാക്കാനുള്ള ലീഗ് നേതാക്കളുടെ നീക്കത്തിന് കൂട്ടുനില്‍ക്കാത്തവരെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നില്ലെന്നാണ് പല സ്ഥലത്തെയും പരാതി. തദ്ദേശ സ്ഥാപനങ്ങളിലെ ലീഗിന്റെ അഴിമതിയുടെ ഇരയാണ് ഫാത്തിമത്ത് സുഹറ. ലീഗ് നേതാക്കന്മാരാരും സഹായിച്ചില്ലെന്ന് ഇവര്‍ക്ക് പരിതപിക്കേണ്ടിവന്നു. കരാറുകാരനായ നേതാവ് പാര്‍ടിയെ ഉപയോഗിച്ച് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നതായി ഇവര്‍ പറഞ്ഞത് നേതൃത്വത്തിന് തിരിച്ചടിയായി. രാഷ്ട്രീയ പ്രവര്‍ത്തനാനുഭവമില്ലാത്ത സ്ത്രീകളെ സ്ഥാനങ്ങളേല്‍പിക്കുന്നത് തങ്ങള്‍ പറയുന്നതുപോലെ ചെയ്യാനാണെന്നാണ് നേതാക്കള്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ ഇരുചേരിയായിനിന്ന് മത്സരിച്ച് അഴിമതി നടത്തുകയാണ്. പ്രസിഡന്റ് ഇതിലൊരു ചേരിക്കൊപ്പം നില്‍ക്കുന്നത് മറുപക്ഷത്തിന്റെ സ്ഥിരമായ എതിര്‍പ്പിന് കാരണമാകുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ സംഭവിക്കുന്നത് ഇതാണ്. ഇവിടെ ചെയര്‍മാനെ ഉപയോഗിച്ച് അഴിമതി നടത്തുന്നവരും ഇതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. വിരുദ്ധചേരിക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടത്തിക്കൊടുക്കാത്തതാണ് എതിര്‍പ്പിന് കാരണം.
സ്ത്രീകള്‍ ഭരിക്കുന്ന സ്ഥലങ്ങളിലെല്ലാം ലീഗ് നേതാക്കളുടെ പിന്‍സീറ്റ് ഭരണമാണ് നടക്കുന്നത്. പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള നേതാവിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. മറ്റുള്ളവരെ അടുപ്പിക്കാത്തതും ലീഗില്‍ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. ലീഗ് ജില്ലാപ്രവര്‍ത്തക സമിതിയിലേക്ക് പുതിയ ആളുകളെ നോമിനേറ്റ് ചെയ്തത് മറ്റൊരു കലാപത്തിന് വഴിവച്ചു. വ്യവസായികളെയും പ്രവാസികളെയും കുത്തിനിറച്ച് നോമിനേറ്റഡ് പ്രവര്‍ത്തകസമിതി ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് പല സ്ഥലത്തും കൂട്ടരാജി തുടങ്ങി. വര്‍ഷങ്ങളായി പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളിലൊന്നും അംഗങ്ങളല്ലാത്തവരെ ജില്ലാപ്രവര്‍ത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്തെന്നാണ് പരാതി. പാര്‍ടിക്കുവേണ്ടി സര്‍വതും ത്യജിച്ച ഹുസൈനാര്‍ തെക്കിലിനെപ്പോലുള്ള നേതാക്കളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ചട്ടഞ്ചാല്‍ ഭാഗത്തുനിന്ന് നൂറ്റമ്പതോളംപേര്‍ ലീഗില്‍നിന്ന് രാജിവച്ചതായി അറിയിച്ചു. ഹസൈനാര്‍ തെക്കില്‍, അബൂബക്കര്‍ കണ്ടത്തില്‍, റൗഫ് ബാവിക്കര, ഹസ്സന്‍ ബസരി, ഖാദര്‍ കണ്ണമ്പള്ളി, ബി എച്ച് ഖാലിദ്, അബു മാഹിനാബാദ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടരാജി.
deshabhimani 01912
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)

ReplyDelete