Saturday, September 8, 2012
അസം സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ കൊലവിളിക്ക് കൂട്ടുനില്‍ക്കുന്നു
സോമസുന്ദരം-ചെമ്പുലിംഗം നഗര്‍(മധുര): അസമിലെ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതില്‍ തരുണ്‍ ഗൊഗോയ് സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന് വില നല്‍കേണ്ടി വരുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളാണെന്ന് എസ്എഫ്ഐ അസം സംസ്ഥാന പ്രസിഡന്റ് റിതു രഞ്ജന്‍ ദാസ്.
സാമൂഹ്യപ്രശ്നങ്ങളില്‍ വര്‍ഗീയവാദികള്‍ മുതലെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് വംശീയകലാപങ്ങള്‍ക്ക് കാരണം. ഹിന്ദു മുസ്ലിം വര്‍ഗീയശക്തികളെയും ബോഡോ വിഘടനവാദികളെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിച്ചു. അസമില്‍ ഇപ്പോഴും സാധാരണ നില വീണ്ടെടുക്കാനായിട്ടില്ല. ഏതുസമയവും പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. കലാപത്തിന്റെ മുറിവുണക്കുന്നതിന് പകരം വര്‍ഗീയവാദികളുടെ കൊലവിളിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. കിംവദന്തികള്‍ പ്രചരിപ്പിച്ച് ഇരുകൂട്ടരും കലാപത്തിന് കോപ്പുകൂട്ടുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു. മംഗോളിയന്‍ മുഖമുള്ള എല്ലാവരും വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ട ദുഃസ്ഥിതി ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. പലായനം ചെയ്യുന്നവരില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമുണ്ട്. പുറത്തുള്ളവര്‍ അസമില്‍ അഭയം തേടുമ്പോള്‍ അസമിലുള്ളവര്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
ബ്രഹ്മപുത്രയിലെയും മറ്റ് നദികളിലെയും പ്രളയത്തില്‍ വെള്ളത്തിനടിയിലാകുന്ന ഗ്രാമങ്ങളിലുള്ളവര്‍ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കുന്നതിന് പകരം സമീപ ഗ്രാമങ്ങളിലെവിടെയെങ്കിലും കുടില്‍കെട്ടി താമസിക്കാന്‍ നിര്‍ദേശിക്കുന്ന അലംഭാവ സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ ഗ്രാമീണര്‍ ബോഡോ ഭൂരിപക്ഷപ്രദേശങ്ങളില്‍ തമ്പടിക്കുമ്പോള്‍ അവിടെയുള്ളവര്‍ പ്രതിഷേധിക്കും.അവരുടെ വികാരം മുതലെടുക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുമ്പോള്‍ പ്രശ്നം രൂക്ഷമാകും. മുസ്ലിങ്ങളുടെ രക്ഷകരായി മൗലികവാദ സംഘടനക്കാര്‍ എത്തുന്നതോടെ ചിത്രം പൂര്‍ണമാകുമെന്നും റിതു രഞ്ജന്‍ ദാസ് പറഞ്ഞു.
deshabhimani 080912
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment