സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്തതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസ് എടുത്തതിലും ചോദ്യംചെയ്യാന്‍ വടകരയിലേക്ക് വിളിപ്പിച്ചതിലും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണ്സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനെതിരെ ഇത്തരത്തിലുള്ള പൊലീസ് വേട്ട കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇന്ന് ഒരു പത്രത്തിനെതിരെയാണെങ്കില്‍ നാളെ എല്ലാ മാധ്യമങ്ങളിലേക്കും ഈ കിരാതശൈലി വ്യാപിക്കുമെന്നതില്‍ സംശയമില്ല. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനെതിരെ പ്രതികരിക്കണമെന്ന് സാഹിത്യസംഘം അഭ്യര്‍ഥിച്ചു.
പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം: വി എസ്
തിരു: പത്രത്തില്‍ വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസ് എടുത്തത് പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മോഹന്‍ദാസിനെതിരായ കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
പ്രതിഷേധാര്‍ഹം: ഡിവൈഎഫ്ഐ
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കള്ളക്കേസെടുക്കാനുള്ള പൊലീസ് നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണിത്. വസ്തുത അറിയുന്നതില്‍നിന്ന് ജനങ്ങളെ തടയുകയാണ് സര്‍ക്കാര്‍. അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചപോലെ പെരുമാറുകയാണ് ചിലര്‍. മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിചിത്ര വാദങ്ങളുന്നയിച്ചാണ് മോഹന്‍ദാസിനെതിരെ നീങ്ങുന്നത്. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ സംഘടിതമായി കുപ്രചാരണം അഴിച്ചുവിടുമ്പോള്‍ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കേണ്ടത് ധാര്‍മികതയുള്ള പത്രപ്രവര്‍ത്തകന്റെ ചുമതലയാണ്. പെരും നുണകള്‍ തുറന്നുകാണിച്ചതിന്റെ പകതീര്‍ക്കുകയാണ് സര്‍ക്കാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത സത്യങ്ങള്‍ വിളിച്ചുപറയുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് നിശ്ശബ്ദരാക്കാമെന്ന് ആരും കരുതണ്ട. സര്‍ക്കാര്‍ നടപടിക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്ത് വരണമെന്ന് സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.
deshabhimani 080912
സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്തതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസ് എടുത്തതിലും ചോദ്യംചെയ്യാന്‍ വടകരയിലേക്ക് വിളിപ്പിച്ചതിലും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണ്സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ReplyDelete