Saturday, September 1, 2012
ധാരണപത്രം ചോര്‍ത്തി അപവാദപ്രചാരണം: ഡിഎംആര്‍സിക്ക് അതൃപ്തി
സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച കൊച്ചി മെട്രോ റെയിലിന്റെ ധാരണാപത്രം മാധ്യമങ്ങള്‍ക്ക് ചേര്‍ത്തിക്കൊടുത്ത് അപവാദം പ്രചരിപ്പിക്കുന്നതില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ (ഡിഎംആര്‍സി) ന് അതൃപ്തി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡു (കെഎംആര്‍എല്‍) മായി വൈകാതെ ധാരണാപത്രം ഒപ്പിടാനിരിക്കെയാണ് ഇതിലെ വ്യവസ്ഥകളുടെ പേരില്‍ ഡിഎംആര്‍സിക്കെതിരെ വാര്‍ത്തകള്‍ വന്നത്. പദ്ധതിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്നവര്‍ അപവാദം പ്രചരിപ്പിക്കുന്നത് തടയണമെന്നും ഡിഎംആര്‍സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ പുറന്തള്ളാന്‍ ശ്രമിച്ചവര്‍തന്നെയാണ് ഒരു ദേശീയ ഇംഗ്ലീഷ് പത്രത്തില്‍വന്ന വാര്‍ത്തകള്‍ക്കുപിന്നിലെന്ന് ഡിഎംആര്‍സി കരുതുന്നു. മെട്രോ നിര്‍മാണ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിയുടെ വ്യവസ്ഥകള്‍ക്ക് വഴങ്ങിയെന്നും പദ്ധതി നടത്തിപ്പിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ വ്യവസ്ഥകള്‍ അതേപടി യുഡിഎഫും പിന്തുടരുകയാണെന്നും കെഎംആര്‍എലിനെ നോക്കുകുത്തിയാക്കിയെന്നുമാണ് കരാറിനെ ഉദ്ധരിച്ച് വന്ന മാധ്യമ വാര്‍ത്ത. ഡിഎംആര്‍സി തയ്യാറാക്കിയ കരട് കരാര്‍ കെഎംആര്‍എലിന്റെ പക്കലാണുള്ളത്. ടോം ജോസ് കെഎംആര്‍എല്‍ എംഡിയായിരിക്കെയാണ് വ്യവസ്ഥകള്‍ സമര്‍പ്പിച്ചത്. ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് പുറന്തള്ളാന്‍ ടോം ജോസ് ഉന്നയിച്ച വാദങ്ങളാണ് കരാര്‍ സംബന്ധിച്ചുവന്ന മാധ്യമ വാര്‍ത്തകളിലുള്ളത്. പദ്ധതിക്കുവേണ്ടി ഡിഎംആര്‍സി നടത്തുന്ന യാത്രകളുടെ ചെലവുപോലും കെഎംആര്‍എല്‍ കണ്ടെത്തണം തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുന്നു.
ഡിഎംആര്‍സിക്ക് പണം നല്‍കുന്നത് ഒരു മാസത്തിലേറെ താമസിച്ചാല്‍ ഏകപക്ഷീയമായി നിര്‍മാണത്തില്‍നിന്ന് മാറാനും ഡിഎംആര്‍സിക്ക് കഴിയും. 4238 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിര്‍മാണത്തിന് ആറു ശതമാനമാണ് ഡിഎംആര്‍സിയുടെ പങ്ക്. ഇതിനുപുറമെ 40 കോടിയോളം കണ്‍സള്‍ട്ടന്‍സി ചാര്‍ജും നല്‍കണം. 20 കോടിയിലേറെ ചെലവുവരുന്ന നിര്‍മാണത്തിന്റെ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാനലില്‍ ഒരു കെഎംആര്‍എല്‍ പ്രതിനിധിയെമാത്രമെ ഉള്‍പ്പെടുത്താനാകൂ. അവിടെയും ഡിഎംആര്‍സിതന്നെയാണ് അവസാന വാക്ക്. കരാറിലെ വകുപ്പ് നാല് പ്രകാരം കൊച്ചി മെട്രോയുടെ സുരക്ഷയില്‍ ഡിഎംആര്‍സിക്ക് നാമമാത്ര ഉത്തരാവാദിത്തമേയുള്ളൂ. ടേണ്‍ കീ വ്യവസ്ഥയില്‍ മെട്രോ നിര്‍മിച്ച് കൈമാറുന്നതോടെ ഡിഎംആര്‍സിയുടെ ഉത്തരവാദിത്തം തീരും. ഇത് ഡിഎംആര്‍സി നിര്‍മിച്ച് റിലയന്‍സിന് കൈമാറിയ ഡെല്‍ഹി എയര്‍പോര്‍ട്ട് എക്സ്പ്രസ് മെട്രോയുടെ അവസ്ഥയുണ്ടാകാന്‍ കാരണമാകുമെന്നും മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു. ഡിഎംആര്‍സിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് മെട്രോ അനുബന്ധ നിര്‍മാണത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ യുഡിഎഫ് സര്‍ക്കാര്‍ അതേപടി പിന്തുടരുകയാണെന്ന് ആരോപണവുമുണ്ട്. ജയ്പുര്‍ മെട്രോ മാതൃകയിലുള്ള കരാറാണ് ഇവിടെയും തയ്യാറാക്കിയിട്ടുള്ളതെന്നും അത് വിവാദമാക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടിയാണെന്നുമാണ് വാര്‍ത്തകള്‍സംബന്ധിച്ച് ഡിഎംആര്‍സിയുടെ പ്രതികരണം. വാര്‍ത്തകളെത്തുടര്‍ന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും കൊച്ചി ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
deshabhimani 010912
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment