Sunday, September 9, 2012
അനധികൃത പാറമടകള്‍ സര്‍വകക്ഷിസംഘം സന്ദര്‍ശിക്കണം: വി എസ്
മൂന്നിലവ്(കോട്ടയം): മൂന്നിലവ് പഞ്ചായത്തിലെ അനധികൃത പാറമടകള്‍ നിയമസഭാസര്‍വകക്ഷി പ്രതിനിധിസംഘം സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും സ്പീക്കറോടും ഇക്കാര്യം ആവശ്യപ്പെടും. പ്രതിനിധിസംഘം പാറമടകള്‍ സന്ദര്‍ശിച്ച് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടും. ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പി വി ഗ്രാനൈറ്റ്സും ഐജി ടോമിന്‍ ജെ തച്ചങ്കരിയുടേതെന്ന് പറയപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്സും(പാറമടകള്‍) സന്ദര്‍ശിച്ച ശേഷം മൂന്നിലവില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
മലയരയ സമുദായങ്ങള്‍ പാര്‍ക്കുന്ന മേലുകാവിലെ മലയോരമേഖലകളില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ജനജീവിതം ദുസഹമാക്കിയാണ് പാറമടഖനം. നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെ അടിച്ചിറക്കി സ്ഥലം കൈവശപ്പെടുത്തിയാണ് ചിലര്‍ കോടീശ്വരന്മാരാവുന്നത്. ആദിവാസികളുടെ ദുരിതം പരിഹരിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഏതെങ്കിലും കക്ഷിയുടെ കൂടെ ചേരാതെ വിഷയത്തില്‍ ഇടപെടണം. ഒരു വിഭാഗം ആളുകള്‍ ദശലക്ഷക്കണക്കിനു രൂപയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിച്ച് പതിനായിരങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ പണംനല്‍കി സ്വാധീനിച്ച് സ്ഥലം സ്വന്തമാക്കുകയാണ്. ഇതിനു തയാറാവാത്തവരെ ഭീഷണിപ്പെടുത്തി ഓടിക്കുന്നു. നിയമസഭാപ്രതിനിധിസംഘം വരുമ്പോള്‍ മലയരയസമുദായത്തിലെ ആദിവാസികളുടെ മതാചാരപ്രകാരമുള്ള പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട മറ്റു സംഘടനാപ്രതിനിധികളും വിവരങ്ങള്‍ കൈമാറണം. ഇക്കാര്യത്തില്‍ എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകുമെന്ന് വി എസ് അറിയിച്ചു.
ഭീഷണിപ്പെടുത്തി സ്ഥലം വാങ്ങിയിട്ടില്ലെന്ന് ജോര്‍ജിന്റെ മകന്‍
ഈരാറ്റുപേട്ട: ആരെയും ഭീഷണിപ്പെടുത്തി പാറമടയ്ക്കായി സ്ഥലം വാങ്ങിയിട്ടില്ലെന്ന് ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷോണ്‍ ജോര്‍ജ് അവകാശവാദവുമായി എത്തിയത്. തന്റെ ഉടമസ്ഥതയിലുള്ള മൂന്നിലവിലെ പാറമടയുടെ പ്രവര്‍ത്തനം സര്‍വകക്ഷി നിയമസഭാ പ്രതിനിധി സംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. മലയരയ വിഭാഗത്തില്‍പ്പെട്ടവരുടെ ഒരു സെന്റ് ഭൂമി പോലും പാറമടക്കായി വാങ്ങിയിട്ടില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് പാറമട പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഷോണ്‍ പറഞ്ഞു.
deshabhimani 090912
Subscribe to:
Post Comments (Atom)

മൂന്നിലവ് പഞ്ചായത്തിലെ അനധികൃത പാറമടകള്‍ നിയമസഭാസര്‍വകക്ഷി പ്രതിനിധിസംഘം സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും സ്പീക്കറോടും ഇക്കാര്യം ആവശ്യപ്പെടും. പ്രതിനിധിസംഘം പാറമടകള്‍ സന്ദര്‍ശിച്ച് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടും. ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പി വി ഗ്രാനൈറ്റ്സും ഐജി ടോമിന്‍ ജെ തച്ചങ്കരിയുടേതെന്ന് പറയപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്സും(പാറമടകള്‍) സന്ദര്‍ശിച്ച ശേഷം മൂന്നിലവില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
ReplyDelete