കോഴിക്കോട് ജില്ലയിലെ പോളിടെക്നിക്കുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. ജില്ലയിലെ രണ്ട് ഗവ. പോളിടെക്നിക്കുകളും എസ്എഫ്ഐ തൂത്തുവാരി. വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക്കില്‍ ഏഴ് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ വിജയിച്ചു. ഭാരവാഹികള്‍: ബിജില്‍ ഗോകുല്‍(ചെയര്മാന്), മുരളീകൃഷ്ണന്(ജന. സെക്രട്ടറി). ഷിബിന്‍കുമാര്‍ (വൈസ് ചെയര്മാന്), സാരംഗ(ലേഡി വൈസ് ചെയര്മാന്), രഗില്‍(പോളി യൂണിയന് കൗണ്‍സിലര്‍), രോഷിത്ത്(മാഗസിന് എഡിറ്റര്‍), നിഷാജ്(ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി). മലാപ്പറമ്പ് വനിതാ പോളിടെക്നിക്കിലെ ആറ് സീറ്റിലും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭാരവാഹികള്‍: ലീഷ്മ (ചെയര്‍ പേഴ്സണ്‍), അശ്വനി (ജന. സെക്രട്ടറി), ബിന്‍ഷ (വൈസ് ചെയര്‍ പേഴ്സണ്‍), അഞ്ജലി (പോളി യൂണിയന് കൗണ്‍സിലര്‍), അഞ്ജന (ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി), ചിഡിജല്സ് (മാഗസിന് എഡിറ്റര്‍. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ മലാപ്പറമ്പിലും വെസ്റ്റ്ഹില്‍ ജങ്ഷനിലും പ്രകടനം നടത്തി.
പോളി യൂണിയന് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വന്‍ വിജയം
മലപ്പുറം: പോളിടെക്നിക് യൂണിയന് ഭാരവാഹി തെരഞ്ഞെടുപ്പ് എസ്എഫ്ഐ തൂത്തുവാരി. നാല് പോളിടെക്നിക്കുകളില്‍ മൂന്നിലും കെഎസ്യു-എംഎസ്എഫ് സഖ്യത്തെ തറപറ്റിച്ച് എസ്എഫ്ഐ വെന്നിക്കൊടി നാട്ടി. അങ്ങാടിപ്പുറം, കോട്ടക്കല്‍ വനിതാപോളി എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. തിരൂര്‍ എസ്എസ്എം പോളി യൂണിയന് ഭരണം ഏഴ് ജനറല്‍ സീറ്റില്‍ ആറും വിജയിച്ച് നിലനിര്‍ത്തി. തിരൂരങ്ങാടി ഗവ. പോളിയില്‍ മുഴുവന്‍ സീറ്റും യുഡിഎസ്എഫ് സഖ്യത്തിനാണ്. അങ്ങാടിപ്പുറം പോളിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും പുറമെനിന്ന് ഗുണ്ടകളെ കയറ്റിയും എസ്എഫ്ഐ പ്രവര്‍ത്തകരെ നിരന്തരം ആക്രമിച്ച് പോളി പിടിച്ചെടുക്കാനായിരുന്നു എംഎസ്എഫ് ശ്രമം. അധ്യയന വര്‍ഷാരംഭം മുതല്‍ എംഎസ്എഫ്-കെഎസ്യു സഖ്യം ഇതിനാണ് ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് ഈ വിജയം.
കോട്ടക്കല്‍ വനിതാ പോളി യൂണിയന് എസ്എഫ്ഐ തിരിച്ചുപിടിച്ചതാണ്. എസ്എഫ്ഐ കുത്തകയായ ഇവിടെ കഴിഞ്ഞവര്‍ഷം ഭരണസ്വാധീനം ഉപയോഗിച്ച് വോട്ടുകള്‍ അട്ടിമറിച്ച് എംഎസ്എഫ്-കെഎസ്യു സഖ്യം വിജയിച്ചു. ഈ വര്‍ഷവും യൂണിയന് നിലനിര്‍ത്താന്‍ എംഎസ്എഫ്-കെഎസ്യു സഖ്യം ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. സംസ്ഥാന പോളിടെക്നിക് കലോത്സവം അലങ്കോലമാക്കി അതിന്റെ മറവില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത മുസ്ലിംലീഗ് മാനേജ്മെന്റിനുള്ള കനത്തമറുപടിയാണ് എസ്എസ്എം പോളി യൂണിയന് നിലനിര്‍ത്തിയതോടെ വിദ്യാര്‍ഥികള്‍ നല്‍കിയത്. മുസ്ലിംലീഗിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി കലാകാരികളുടെ കണ്ണുനീര് കലോത്സവവേദിയില്‍ വീഴ്ത്തിയതിനുള്ള മധുരമായ പ്രതികാരം. പാണക്കാട് തങ്ങളുടെ പ്രതിനിധികള്‍ നേതൃത്വം നല്കുന്ന പോളിടെക്നിക്കില്‍ എസ്എഫ്ഐയെ വളരാന്‍ അനുവദിക്കുകയില്ലെന്ന തരംതാണ രാഷ്ട്രീയ ചട്ടമ്പിത്തരത്തിനുള്ള മറുപടികൂടിയാണ് ഈ ജയം.
എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിജയിച്ച സ്ഥാനാര്‍ഥികളും എസ്എഫ്ഐ സീറ്റും- പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്: പി അഫ്സല് (ചെയര്മാന്), ടി കെ നിസാമുദ്ദീന്‍ (വൈസ് ചെയര്മാന്), കെ ശ്രീജിഷ (എല്‍വിസി), ഗിഫ്റ്റി തോമസ് (പിയുസി), എ ശ്രീജിത്ത് (ജനറല്‍ സെക്രട്ടറി), ടി രാഹുല്‍ (മാഗസിന് എഡിറ്റര്‍), ഷിജിത്ത് (ആര്‍ട്സ് ക്ലബ് സെക്രട്ടറി). തിരൂര്‍ എസ്എസ്എം പോളിടെക്നിക്: പി പി അഖീഷ് (ചെയര്മാന്), കെ സൂരജ് (വൈസ് ചെയര്മാന്), ടി സഫിയ (എല്‍വിസി), പി ആര് ജിതിന് (ജനറല്‍ സെക്രട്ടറി), എ അഭിജിത്ത് (പിയുസി), സജിദ് അജ്മല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി). കോട്ടക്കല്‍ വനിതാ പോളിടെക്നിക്: എം ജെ പൂജ (ചെയര്‍പേഴ്സണ്‍), ആതിര (വൈസ് ചെയര്‍പേഴ്സണ്‍), കെ ശ്രുതി (എല്‍വിസി), കെ എ അഞ്ജു (ജനറല്‍ സെക്രട്ടറി), ഇ കെ അനുശ്രീ (പിയുസി), ഇ ആമിന റിഷാന (ആര്‍ട്സ് ക്ലബ് സെക്രട്ടറി), പി ചിത്ര (മാഗസിന് എഡിറ്റര്‍).
പോളി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം
പാലക്കാട്: പോളിടെക്നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നുന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന പാലക്കാട് പോളി ടെക്നിക്ക്, ഷൊര്‍ണൂര്‍ ഐപിടി എന്നിവിടങ്ങളില്‍ മുഴുവന്‍ ജനറല്‍സീറ്റുകളും ക്ലാസ്പ്രതിനിധികളും എസ്എഫ്ഐ കരസ്ഥമാക്കി. മതനിരപേക്ഷ ക്യാമ്പസിനും ജനകീയ വിദ്യാഭ്യാസത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ വോട്ടഭ്യര്‍ഥിച്ചത്. പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ കെഎസ്യു, എബിവിപി കൂട്ടുകെട്ടിനെയാണ് തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കിയിട്ടും അവര്‍ അമ്പേ പരാജയപ്പെട്ടു.
സ്വാശ്രയകച്ചവടക്കാര്ക്കും ലീഗ് നേതാക്കള്‍ക്കും വിദ്യാഭ്യാസമേഖല തീറെഴുതിക്കൊടുക്കുകയും സമരംചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസിനെക്കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് ക്യാമ്പസുകളിലുയര്ന്നത്.
എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. പാലക്കാട് ബിപിഎല്‍ കൂട്ടുപാതയില്‍ ആഹ്ലാദപ്രകടനത്തിനുശേഷം ചേര്‍ന്ന യോഗത്തില്‍ എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എം എ ജിതിന്‍രാജ്, ഏരിയ സെക്രട്ടറി സതീഷ്, പ്രസിഡന്റ് വിജു, സിപിഐ എം ലോക്കല്‍സെക്രട്ടറി കെ ആര് കുമാരന് എന്നിവര്‍ സംസാരിച്ചു. ഷിജു അധ്യക്ഷനായി. സൂരജ് സ്വാഗതവും മുഹമ്മദ് ജസീല്‍ നന്ദിയും പറഞ്ഞു. വിജയിച്ചവര്‍: പാലക്കാട്-എം എ മുഹമ്മദ്ജസീല്(ചെയര്മാന്), കെ റെസ്ജിജേയ് (വൈസ് ചെയര്മാന്), പി പ്രീതി (ലേഡി വൈസ് ചെയര്മാന്), കെ എം കൃഷ്ണദാസ് (ജനറല്‍സെക്രട്ടറി), ടി ജിതിന്(പിയുസി), കെ എസ് അഭിജിത് (മാഗസിന് എഡിറ്റര്‍), പി മനു (ആര്‍ട്സ്ക്ലബ് സെക്രട്ടറി). ഷൊര്‍ണൂര്‍- അഖില്‍ കൃഷ്ണന്(ചെയര്മാന്), ടി ഹബീബ് റഹ്മാന്(വൈസ് ചെയര്മാന്), ഹരിപ്രിയ (ലേഡി വൈസ്ചെയര്‍മാന്‍), പി ജി അഖില്‍കുമാര്‍ (ജനറല്‍സെക്രട്ടറി), സ്വാലിഹ് ഹംസ(പിയുസി), മുജീബ്റഹ്മാന്‍ (മാഗസിന് എഡിറ്റര്‍), വിഷ്ണു എം നായര്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി).
പോളി യൂണിയന് തെരഞ്ഞെടുപ്പ്
തൃശുര്: പോളിടെക്നിക് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ജില്ലയിലെ ഏഴ് പോളിടെക്നിക്കിലും എസ്എഫ്ഐ വിജയിച്ചു. നെടുപുഴ വനിത പോളിടെക്നിക്, തൃശൂര്‍ എംടിഐ, കുന്നംകുളം പോളിടെക്നിക്, വലപ്പാട് ശ്രീരാമ പോളിടെക്നിക് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അളഗപ്പ ത്യാഗരാജ പോളി, കൊരട്ടി, ചേലക്കര എന്നിവിടങ്ങളില്‍ എസ്എഫ്ഐക്കാണ് യൂണിയന് ഭരണം.
മഹരാജാസ് പോളിടെക്നിക് കോളേജില്‍ ചെയര്‍മാനായി പി വി മനു, വൈസ് ചെയര്‍മാനായി ജിതിന് മോഹന്‍, ലേഡി വൈസ് ചെയര്‍മാനായി കെ ആര് രേഷ്മ, ജനറല്‍ സെക്രട്ടറിയായി എ വിശാഖ്, പിയുസിയായി എല്‍ എം വിഷ്ണു, എഡിറ്ററായി നെവിന് ജോസഫ്, ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി രഞ്ജിത്ത് പി രാമചന്ദ്രന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ പോളിടെക്നിക്കില്‍ ചെയര്‍പേഴ്സണായി ഹിമ ഗിരിജന്‍, വൈസ് ചെയര്‍മാനായി ശരണ്യ, പിയുസിയായി ഹന്‍സിയ, ജനറല്‍ സെക്രട്ടറിയായി സുജിത, ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി ഹിലന, എഡിറ്ററായി വിസ്മയ എന്നിവര്‍ വിജയിച്ചു. ശ്രീരാമ പോളിടെക്നിക് കോളേജ് ഭരവാഹികള്‍: ചെയര്മാന്: എന്‍ എസ് കിരണ്‍, വൈസ് ചെയര്മാന്: ഐ ജിബിന്‍, ജനറല്‍ സെക്രട്ടറി: ആദര്‍ശ് പ്രേമന്, പിയുസി: റൗഫ്, ലേഡി വൈസ് ചെയര്‍പേഴ്സണ്‍: ജസീല ജമാലു, ആര്‍ട്സ് ക്ലബ് സെക്രട്ടറി: മോബിന്, എഡിറ്റര്‍: അജ്മല്‍ ഷാ. ചേലക്കര പോളി ടെക്നിക് കോളേജ്: ചെയര്മാന്: സി റിജിന്‍, വൈസ് ചെയര്മാന്: ആര് ഗിരീഷ്, ജനറല്‍ സെക്രട്ടറി: പ്രീജിത്ത്, പിയുസി: മിഥുന് സജീവ്, ലേഡി വൈസ് ചെയര്‍പേഴ്സണ്‍: തുളസി രാജന്. കൊരട്ടിയില്‍ പോളി: കെ വിവേക് (ചെയര്മാന്), നിമ്മി മെറിന് തോമസ് (വനിതാ വൈസ് ചെയര്മാന്), പി ജെ മിഥുഷ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി), സജില്‍ സുരേഷ് (മാഗസിന് എഡിറ്റര്‍), ടി എ ഷര്ഫുദ്ദീന് (പോളിടെക്നിക് യൂണിയന് കൗണ്‍സിലര്‍). എഐഎസ്എഫിലെ പി ജെ ഗോകുല്‍ ജനറല്‍ സെക്രട്ടറിയായി വിജയിച്ചു.
പോളി ടെക്നിക് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വലവിജയം
തൊടുപുഴ: പോളിടെക്നിക് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. മുട്ടം, പുറപ്പുഴ, നെടുങ്കണ്ടം, കുമളി എന്നീപോളിടെക്നിക്കുകളിലണ് തെരഞ്ഞെടുപ്പുനടന്നത്. മുട്ടത്തും പുറപ്പുഴയിലും നെടുങ്കണ്ടത്തും എസ്എഫ്ഐ പാനലില്‍ മത്സരിച്ച മുഴുവന്‍ പേരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫലപ്രഖ്യാപനത്തെതുടര്‍ന്ന് തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി.
മുട്ടത്ത് എം എസ് ശരത് (ചെയര്മാന്), ആര് ലാല്‍ (വൈസ്ചയര്മാന്), ആരതി ജഗതീഷ് (ലേഡി വൈസ് ചെയര്‍പേഴ്സണ്‍) മുഹമ്മദ് ഫൈസല്‍ (കൗണ്‍സിലര്‍), കെ എം വിഷ്ണു (ആര്‍ട്സ് ക്ലബ് സെക്രട്ടറി), നന്ദു രാജന് (മാഗസിന് എഡിറ്റര്‍). നെടുങ്കണ്ടത്ത് സാഗര്‍ സുനീദ് (ചെയര്മാന്), ടി പി അരുണ്‍ (വൈസ് ചെയര്മാന്), ശ്രീക്കുട്ടി (വൈസ് ലേഡി ചെയര്‍പേഴ്സണ്‍), നിഖില്‍മോന്‍ (ജനറല്‍ സെക്രട്ടറി), രജീഷ് ടി രാജന് (കൗണ്‍സിലര്‍), പി എസ് അഭിജിത്ത് (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ഭാഗ്യലാല് (മാഗസിന് എഡിറ്റര്‍). പുറപ്പുഴയില്‍ ജിതിന് ബോസ് (ചെയര്മാന്), ഇ എ നിസാമുദ്ദീന്‍ (വൈസ് ചെയര്മാന്), ആതിര സതീഷ് (ലേഡി വൈസ് ചെയര്‍പേഴ്സണ്‍), സമില്‍ സണ്ണി (ജനറല്‍ സെക്രട്ടറി), കെ ടി അഫ്സല് (കൗണ്‍സിലര്‍), കെ എന്‍ റസീന (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ബേസില്‍ ജോര്‍ജ് (മാഗസിന് എഡിറ്റര്‍) എന്നിവുരുമാണ് വിജയികളായത്. ജനാധിപത്യ സംരക്ഷണത്തിനും മതേതര ക്യാമ്പസിനും വേണ്ടി എസ്എഫ്ഐ സാരഥികള്‍ക്ക് വോട്ടുചെയ്ത വിദ്യാര്‍ഥികളെ ജില്ലാ പ്രസിഡന്റ് മജു ജോര്‍ജും സക്രട്ടറി ജോബി ജോസഫും അഭിവാദ്യം ചെയ്തു.
ജില്ലയില്‍ 3 യൂണിയനും നേടി പോളിയില്‍ എസ്എഫ്ഐയ്ക്ക് തകര്‍പ്പന്‍ വിജയം
കോട്ടയം: ജില്ലയിലെ പോളിടെക്നിക്ക് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് പോളികളിലും യൂണിയന്നേടി എസ്എഫ്ഐ ഉജ്വല വിജയംനേടി. കോട്ടയം, പാലാ പോളിടെക്നിക്കുകളില്‍ മുഴുവന്‍ സീറ്റുകളും നേടിയ എസ്എഫ്ഐ കേടുത്തുരുത്തി പോളിടെക്നിക്കില്‍ ജനറല്‍ സെക്രട്ടറി സീറ്റൊഴിച്ച് മുഴുവന്‍ സീറ്റിലും വിജയിച്ചു. കെഎസ്യു-ക്യാംപസ് ഫ്രണ്ട്-എബിവിപി-കെഎസ്സി എം സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ തകര്‍പ്പന്‍ ജയം നേടിയത്. കോട്ടയത്ത് വന്‍ഭൂരിപക്ഷത്തിലാണ് മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചത്.
ഭാരവാഹികള്‍: കോട്ടയം- സംഗീത് കുരുവിള(ചെയര്മാന്), റിയാസ് കബീര്‍(വൈസ്ചെയര്‍മാന്‍), ബി എസ് അശ്വനി(ലേഡിവൈസ്ചെയര്മാന്), പി എ അംജിത്ത് (ജനറല്‍സെക്രട്ടറി), പി എസ് ഷിജോ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എസ് സ്വരാജ് (മാഗസിന്‍എഡിറ്റര്‍),സതീഷ് ബാബു (യൂണിയന് കൗണ്‍സിലര്‍), എസ്എഫ്ഐയുടെ വിജയത്തെതുടര്‍ന്ന് നാട്ടകം പോളിടെക്നിക്കില്‍ വിദ്യാര്‍ഥികള്‍ അഹ്ലാദപ്രകടനം നടത്തി. ജില്ലാകമ്മിയംഗങ്ങളായ എസ് ദീപു, കെ എസ് ശ്യാം, രാഹുല്‍ ആര് വാലയില്‍, യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്നിവര്‍ സംസാരിച്ചു. കടുത്തുരുത്തി: എ എസ് പ്രണവ്(ചെയര്മാന്), അജിത്ത് സദന്(വൈസ് ചെയര്മാന്), ഇ കെ നീതു(ലേഡി വൈസ് ചെയര്മാന്), വി ജി അഭിജിത്ത് (കൗണ്‍സിലര്‍), കെ എസ് അര്ജ്ജുന്(മാഗസിന് എഡിറ്റര്‍), അജിത്ത് നാരായണന്(ആര്‍ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് എസ്എഫ്ഐ പാനലില്‍നിന്ന് വിജയിച്ചത്. കെഎസ്യു പാനലില്‍ മത്സരിച്ച അഖില്‍ ഗോപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.
തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എസ്എഫ്ഐ പ്രതിനിധികളെ അനുമോദിച്ച് നടന്ന സമ്മേളനം സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഇ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി ഗോപു രാജന് അധ്യക്ഷനായി. യോഗത്തില്‍ ഏരിയ സെക്രട്ടറി അമീഷ് എസ് അഷ്റഫ്, കെ ബി ശശിധരന്, കെ പി പ്രശാന്ത്, കെ കെ റെജി, പി സി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പാലാ പോളി ടെക്നിക്ക് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും എസ്എഫ്ഐ വിജയം നേടി.കെഎസ്യു-കെഎസ്സിഎം, എബിവിപി മുന്നണികള്‍ക്ക് എതിരെ എസ്എഫ്ഐ ഒറ്റക്ക് മത്സരിച്ചാണ് ഏഴു ജനറല്‍ സീറ്റുകളിലും ഉജ്വല വിജയം നേടിയത്.
പാലാ: എസ് അനന്തകൃഷ്ണന് (ചെയര്മാന്), കെ ആര് സഞ്ജയ് (വൈസ് ചെയര്മാന്), സമീറ ഇക്ബാല്‍ (ലേഡി വൈസ് ചെയര്‍പേഴ്സണ്‍), അഖില്‍ ജോസ് പി (ജനറല്‍ സെക്രട്ടറി), ജിഷ്ണു സോമന് (കൗണ്‍സിലര്‍), വി എസ് വിഷ്ണു (മാഗസിന് എഡിറ്റര്‍), മുഹമ്മദ് റിന്സാഫ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ച എസ്എഫ്ഐ പ്രതിനിധികള്‍. തെരഞ്ഞെടുപ്പ് വിജയാഘോഷത്തോടനുബന്ധിച്ച് എസ്എഫ്ഐ പോളി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യര്‍ഥികള്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. ഏരിയ പ്രസിഡന്റ് എബിസണ്‍, സെക്രട്ടറി ടി എസ് ശരത്ത്, ജില്ലാ കമ്മിറ്റിയംഗം അജ്മല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയും തിരൂരില്‍ നടന്ന പോളിടെക്നിക്ക് കലോത്സവം നിരുപാധികം തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്കുള്ള ശക്തമായ താക്കീതാണ് പോളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവന്‍ പോളിടെക്നിക്ക് വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
വെണ്ണിക്കുളം പോളി: എല്ലാ സീറ്റും എസ്എഫ്ഐക്ക്
ഇരവിപേരൂര്‍: വെണ്ണിക്കുളം പോളിടെക്നിക്ക് യൂണിയന് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജസീന്ത് സി മാത്യു (ചെയര്മാന്), ആഷ്നമോള്‍ കാസിം ,വിഷ്ണു തമ്പി(വൈസ് ചെയര്മാന്മാര്), എസ് കെ ശ്രീഹരി(ജനറല്‍ സെക്രട്ടറി), ഷിന്റോ സ്റ്റീഫന്‍ (എഡിറ്റര്‍), ഗോകുല്‍ കൃഷ്ണന് (ആര്‍ട്സ് ക്ലബ്), പി എ അഫ്സല് (കൗണ്‍സില്‍) എന്നിവര്‍ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെഎസ്യു-എബിവിപി അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തിയ വിദ്യാര്‍ഥികളെ എസ്എഫ്ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
deshabhimani 080912

പോളിടെക്നിക് യൂണിയന് ഭാരവാഹി തെരഞ്ഞെടുപ്പ് എസ്എഫ്ഐ തൂത്തുവാരി.
ReplyDeleteABHIVAADHYANGAL........
ReplyDelete