എല്‍ഡിഎഫ് പദ്ധതികളുടെ തുടര്‍ച്ചയെന്ന് ഉമ്മന്‍ചാണ്ടി
കേരളത്തിന്റെ വികസന പ്രക്രിയക്ക് ആക്കംകൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികളുമായി മുന്നോട്ടു പോകുകമാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മൂന്ന് വിവാദ പദ്ധതികളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അയച്ച കത്തിനുള്ള മറുപടിക്കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പിസിപിഐഐആര്, കൊച്ചി-പാലക്കാട് നിംസ് പദ്ധതി, കൊച്ചി ഇലക്ട്രോണിക് ഹബ് എന്നിവയ്ക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് ആണെന്നും പദ്ധതികളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഉണ്ടെന്നും ആവശ്യമായ രേഖകള്‍ നല്കാന് കഴിയുമെന്നും കത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാദം തെറ്റ്: വി എസ്
എമര്‍ജിങ് കേരളയിലെ പിസിപിഐആര്‍, നിംസ് പദ്ധതികള്‍ ആവിഷ്കരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അവാസ്തവമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. എമര്‍ജിങ് കേരള സംബന്ധിച്ച് മുഖ്യമന്ത്രി നല്കിയ മറുപടിക്കത്തിനുള്ള മറുപടിയിലാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചിയിലെ പിസിപിഐആര്‍, കൊച്ചി-പാലക്കാട് നിംസ് പദ്ധതി, കൊച്ചി ആമ്പല്ലൂര്‍ വില്ലേജില്‍ ഇലക്ട്രോണിക്സ് ഹബ്ബ് എന്ന പേരില്‍ നടപ്പാക്കുന്ന നിംസ് പദ്ധതി എന്നിവയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശവുമാണ് ആവശ്യപ്പെട്ടത്. ഇവ നല്‍കാമെന്നു പറഞ്ഞതല്ലാതെ മറുപടിക്കത്തിനോടൊപ്പം ഈ രേഖകള്‍ നല്‍കിയില്ല. പിസിപിഐആര്‍, നിംസ് എന്നിവ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്. പിസിപിഐആര്‍ പദ്ധതിക്ക് 62,000 ഏക്കറും നിംസ് പദ്ധതികള്‍ക്ക് കുറഞ്ഞത് 12,500 ഏക്കറും വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം. ഇതനുസരിച്ചുള്ള ഒരു പദ്ധതിയും എല്‍ഡിഎഫ്സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ല.
അമ്പലമുകളില്‍ എഫ്എസിടിയുടെ 600 ഏക്കര്‍ സ്ഥലത്ത് പെട്രോ കെമിക്കല്‍ വ്യവസായശാലയും ആമ്പല്ലൂരില്‍ 334 ഏക്കര്‍ സ്ഥലത്ത് ഇലക്ട്രോണിക് ഹബ്ബ് എന്ന പദ്ധതിയും ആലോചിച്ചിരുന്നു എന്നത് ശരിയാണ്. കൊച്ചി- കോയമ്പത്തൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ മറ്റു വ്യവസായപദ്ധതികളും ആലോചിച്ചിരുന്നു എന്നതും ശരിയാണ്. പെട്രോ കെമിക്കല്‍ വ്യവസായത്തെയോ ഇലക്ട്രോണിക് ഹബ്ബ് എന്ന പദ്ധതിയെയോ അല്ല എല്‍ഡിഎഫ് എതിര്‍ത്തത്. എന്നാല്‍, 300 ഏക്കര്‍ സ്ഥലത്ത് ആലോചിച്ചിരുന്ന ഒരു വ്യവസായപദ്ധതിയെ മറയാക്കി 13,000 ഏക്കര്‍ സ്ഥലവും 600 ഏക്കര്‍ സ്ഥലത്ത് കൊണ്ടുവരാനുദ്ദേശിച്ച വ്യവസായപദ്ധതിയെ മറയാക്കി 62,000 ഏക്കര്‍ സ്ഥലവും പൊതുജനങ്ങളില്‍നിന്ന് ഏറ്റെടുക്കുകയും അതിന്റെ 70 ശതമാനം സ്ഥലം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വിട്ടുനല്‍കുകയും ചെയ്യുന്നത് ശരിയല്ല. മാത്രമല്ല, ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിനുള്ള വിലക്കേര്‍പ്പെടുത്തുകയും തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാന്‍ നയപരമായി അനുവദിക്കുകയും ചെയ്യുന്നതാണ് നിംസ് പദ്ധതി. ഇത്തരം ഒരു പദ്ധതിയും എല്‍ഡിഎഫ് ആലോചിച്ചിട്ടുപോലുമില്ലെന്നും പ്രതിപക്ഷനേതാവ് മറുപടിയില്‍ പറഞ്ഞു.
തൊട്ടാല്‍ പൊള്ളുമെന്ന് പ്രതാപന്
ന്യൂഡല്‍ഹി: എമര്‍ജിങ് കേരള തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നും അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ടി എന്‍ പ്രതാപന് എംഎല്‍എ. മരുന്നുവിപണനരംഗത്തെ ചൂഷണം ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി എമര്‍ജിങ് കേരളയില്‍ മെഡിസിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോടാണ് സെന്‍സിറ്റീവ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതാപന് പറഞ്ഞത്. മെഡിസിറ്റികളില് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നാണ് തന്റെ നിലപാടെന്നും പ്രതാപന് പറഞ്ഞു. മരുന്നുചൂഷണം തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ ശക്തിപ്പെടുത്തണം. കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കണമെന്ന ശുപാര്‍ശ നടപ്പാക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.
പദ്ധതികള്‍ക്ക് പരിശോധനയില്ല: വയലാര്‍ രവി
ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ളവരാണ് എമര്‍ജിങ് കേരള വിവാദത്തിലാക്കിയതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലതരക്കാര്‍ മുഖ്യമന്ത്രിക്ക് ചുറ്റുമുണ്ടെന്നും ഒഴിവാക്കേണ്ടി വന്ന പദ്ധതികള്‍ വെബ്സൈറ്റില്‍ വരാന്‍ കാരണം ഇത്തരക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര പരിശോധനയില്ലാതെയാണ് പദ്ധതികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. പദ്ധതികളെ വിലയിരുത്തി അന്തിമപട്ടിക തയ്യാറാക്കേണ്ട ഉദ്യോഗസ്ഥര്‍ ജോലിചെയ്തില്ല. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം പാട്ടത്തിന് നല്‍കാനുള്ള പരിപാടിയും മറ്റും ഇങ്ങനെയാണ് വെബ്സൈറ്റില്‍ വന്നത്. പ്രഖ്യാപിക്കുന്ന പദ്ധതിയെല്ലാം നടപ്പാകുമെന്ന് കരുതേണ്ട. ഫയലുകള്‍ നീങ്ങാന്‍ തന്നെ "യുഗാന്തരങ്ങള്‍" എടുക്കും. ജിമ്മിലും അതാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ കയര്‍മേഖലയുടെ വികസനത്തിന് കേന്ദ്രസ ഹായം ആവശ്യപ്പെട്ട് റവന്യൂ-കയര്‍മന്ത്രി അടൂര്‍ പ്രകാശ് നല്കിയ അപേക്ഷ പരിഗണിക്കുമെന്നും വയലാര്‍ രവി അറിയിച്ചു. എമര്‍ജിങ് കേരള പദ്ധതികള്‍ക്ക് ആവശ്യമെങ്കില്‍ റവന്യൂഭൂമി വിട്ടുകൊടുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്ടെലിന്റെ പദ്ധതികള്‍ക്ക് ഭൂമി നല്കാന് പരിപാടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
deshabhimani 080912
എമര്‍ജിങ് കേരള തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നും അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ടി എന്‍ പ്രതാപന് എംഎല്‍എ. മരുന്നുവിപണനരംഗത്തെ ചൂഷണം ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി എമര്‍ജിങ് കേരളയില്‍ മെഡിസിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോടാണ് സെന്‍സിറ്റീവ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതാപന് പറഞ്ഞത്
ReplyDelete