Sunday, March 16, 2014

കൊല്ലം-തേനി ദേശീയപാതക്ക് 35 കോടി; എംപിയുടെ പ്രഖ്യാപനം തട്ടിപ്പായി

കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണത്തിന് 35 കോടി രൂപ അനുവദിച്ചെന്ന് പി ടി തോമസ് എംപി നടത്തിയ പ്രഖ്യാപനം മൂന്ന്വര്‍ഷം പിന്നിട്ടു. പ്രഖ്യാനപമല്ലാതെ റോഡ് പണി നടന്നില്ല. തട്ടിപ്പ് വാഗ്ദാനം നല്‍കി ജനങ്ങളെ പറ്റിച്ചതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇതും ചര്‍ച്ചയാകും. കൊല്ലം-തേനി ദേശീയപാതയുടെ ജോലികള്‍ക്കായി എംപി ഫണ്ടില്‍ നിന്നും 35 കോടി രൂപ അനുവദിച്ചെന്ന് മൂന്ന് വര്‍ഷം മുമ്പ് പി ടി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫണ്ട് അനുവദിച്ച എംപിക്ക് അഭിവാദ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീരുമേട്ടിലാകെ നിരവധി ഫ്ളകസ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ 16-ാംമത് ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും പി ടി തോമസിന്റെ പ്രഖ്യാപനം നടന്നില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

കൊല്ലം-തേനി ദേശീയപാതയ്ക്ക് 35 കോടി അനുവദിച്ചെന്ന് 2011ലാണ് പി ടി തോമസ് പ്രഖ്യാപനം നടത്തുന്നത്. ഇതിനെ തുടര്‍ന്നാണ് അനിയായികള്‍ പി ടി തോമസിന്റെ ചിരിച്ചുകൊണ്ടുള്ള ബഹുവര്‍ണ ചിത്രത്തോടുകൂടിയ ബോര്‍ഡുകള്‍ നാട്ടിലാകെ സ്ഥാപിച്ച് ജനങ്ങളെ വിഢികളാക്കിയത്. പി ടി തോമസ് എംപിക്ക് അഭിവാദ്യവുമായി യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകളാണ് അന്ന് മത്സരിച്ച് സ്ഥാപിച്ചത്. ഈ ബോര്‍ഡുകള്‍ വഴിയരികത്ത് മാസങ്ങളോളം മഴയും വെയിലുമേറ്റ് നശിച്ചിട്ടും റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാക്കിയില്ല. എംപിയുടെ തട്ടിപ്പ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ബോര്‍ഡ് നിരന്നതല്ലാതെ റോഡിന്റെ പണി നടന്നില്ല. അന്വേഷണത്തില്‍ ദേശീപാതയ്ക്ക് തുക നീക്കിവച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. ഇല്ലാത്ത ഫണ്ടിന്റെ പേരില്‍ എംപിയും കോണ്‍ഗ്രസും നാട്ടുകാരെ പറ്റിക്കുകയായിരുന്നു. 12വര്‍ഷം മുമ്പാണ് പഴയ രാജപാതയായ കോട്ടയം-കുമളി റോഡില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കൊല്ലം-തേനി ദേശീയപാത 220 പ്രഖ്യാപിച്ചത്. തുടര്‍ന്നിത് രണ്ട് വര്‍ഷം മുമ്പ് തേനി-കൊട്ടാരക്കര ദേശീയപാത 183 ആയി മാറി. ദേശീയപാതയുടെ പേരുകള്‍ പലതവണ മാറിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അഞ്ച് വര്‍ഷക്കാലം എംപിയായിരുന്ന പി ടി തോമസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ജനാഭിപ്രായം. ഗ്രൂപ്പ് കളിച്ചും പരസ്പരം പഴിചാരിയും അഞ്ച് വര്‍ഷം പാഴാക്കി. ഇതിനാല്‍ പി ടി തോമസും അനുയായികളും പ്രഖ്യാപനം നടത്തിയതല്ലാതെ റോഡിന്റെ ജോലികള്‍ നടത്തിയില്ല.

കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും: അഡ്വ. ജോയ്സ് ജോര്‍ജ

ഇടുക്കി: ജില്ലയിലെ കര്‍ഷകജനതയെ അക്രമകാരികളും മോശക്കാരുമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെയുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുണ്ടായ പ്രതിസന്ധി മാത്രമല്ല, കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രശ്നങ്ങളുമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. റബര്‍ വിലയിടിവിന് കാരണമാകുന്ന സര്‍ക്കാര്‍ നയങ്ങളും പട്ടയത്തിന്റെ പേരില്‍ ഇടുക്കിയിലെ ജനങ്ങളോടുള്ള വഞ്ചനയും തുറന്നുകാട്ടും. പ്രചാരണത്തിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ഹൈറേഞ്ച് സംരക്ഷണസമിതി യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പോരാട്ടം കര്‍ഷക ശത്രുക്കളും മിത്രങ്ങളും തമ്മില്‍: ഹൈറേഞ്ച് സംരക്ഷണസമിതി

കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കര്‍ഷകരെ കുടിയിറക്കാന്‍ കുട്ടുനില്‍കുന്നവരും കര്‍ഷകര്‍ക്കൊപ്പം നില്‍കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇടുക്കിയില്‍ നടക്കുന്നതെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയും ഹൈറേഞ്ച് സംരക്ഷണസമിതി ലീഗല്‍ അഡൈ്വസറുമായ അഡ്വ. ജോയ്സ് ജോര്‍ജിന്റെ വിജയത്തിനായി സമിതി രംഗത്തിറങ്ങുമെന്ന് സമിതി തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ആര്‍ മണിക്കുട്ടന്‍ പറഞ്ഞു. ഇതിനായി കട്ടപ്പന കേന്ദ്രമാക്കി 11 അംഗ കമ്മിറ്റി രൂപീകരിച്ചു. ഏഴു നിയോജകമണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിച്ച് പ്രചാരണം നടത്തും. പഞ്ചായത്ത്, വാര്‍ഡ്തല കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. സഭയുടെ പിന്തുണ സമരംതുടങ്ങിയനാള്‍ മുതല്‍ സമിതിക്കുണ്ടന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിനുശേഷം ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani

No comments:

Post a Comment