ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവരുമായി അബനി റോയ് ചര്‍ച്ച നടത്തി. കേന്ദ്രകമ്മിറ്റിയുടെ നിലപാട് അറിയിച്ച് അദ്ദേഹം പ്രസ്താവനയിറക്കി. കേന്ദ്രത്തില്‍ മൂന്നാം ബദലിനുവേണ്ടിയുള്ള അടിയുറച്ച ശ്രമങ്ങളിലാണ് ആര്‍എസ്പി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് ഇടതു പുരോഗമനശക്തികളുടെ വിജയത്തിനുവേണ്ടിയാണ് പാര്‍ടി നിലകൊള്ളുന്നത്. അതിനാല്‍, പാര്‍ടിയുടെ നയപരിപാടികളില്‍നിന്ന് വ്യതിചലിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. പാര്‍ടിയും ജനറല്‍ സെക്രട്ടറിയും ഇടതു ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. പശ്ചിമബംഗാളില്‍ 1977 മുതല്‍ ഇടതുമുന്നണിയുടെ ഭാഗമാണ് ആര്‍എസ്പി-പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani

No comments:
Post a Comment