Saturday, March 8, 2014

പുതിയ വൈദ്യുതി കണക്ഷന്‍: തുക കുത്തനെ കൂട്ടി

പുതുതായി വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുക കുത്തനെ ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫെയ്സ് കണക്ഷന് (അഞ്ചുകിലോ വാട്ടുവരെ) അടയ്ക്കേണ്ട തുക 2150 രൂപയായാണ് വര്‍ധിപ്പിച്ചത്. പോസ്റ്റ് വേണ്ടാത്ത ത്രീ ഫെയ്സ് കണക്ഷന് (10 കിലോ വാട്ടുവരെ) 4350 രൂപയാക്കി ഉയര്‍ത്തി.

പോസ്റ്റ് വേണ്ടാത്ത ത്രീ ഫെയ്സ് കണക്ഷന്‍ (10 കിലോ വാട്ടിനു മുകളില്‍ 25 കിലോ വാട്ടുവരെ) 10,750 രൂപയായും ഒരു പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫെയ്സ് ഓവര്‍ഹെഡ് കണക്ഷന് 11,500 രൂപയായും രണ്ട് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫെയ്സ് ഓവര്‍ഹെഡ് കണക്ഷന് 18,900 രൂപയായും മൂന്ന് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫെയ്സ് ഓവര്‍ഹെഡ് കണക്ഷന് 26,100 രൂപയായും നാല് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫെയ്സ് ഓവര്‍ഹെഡ് കണക്ഷന് 33,700 രൂപയുമായാണ് വര്‍ധിപ്പിച്ചത്. കൂടാതെ സിംഗിള്‍ ഫെയ്സ് മീറ്റര്‍ മാറ്റിവയ്ക്കുന്നതിന് 433 രൂപയും ത്രീ ഫെയ്സ് മീറ്റര്‍ മാറ്റിവയ്ക്കുന്നതിന് 570 രൂപയും അടയ്ക്കണം. വൈദ്യുതി റെഗുലേറ്ററി കമീഷനാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. ഓരോ ഇനത്തില്‍പ്പെടുന്ന പ്രവൃത്തിക്കും ഈടാക്കാവുന്ന മൊത്തം തുകയും വിശദാംശങ്ങളടങ്ങിയ പട്ടികയും കമീഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

deshabhimani

No comments:

Post a Comment