Saturday, March 8, 2014

അബ്ദുള്ളകുട്ടിക്കെതിരെ സരിത പരാതി നല്‍കി

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ അബ്ദുള്ളകുട്ടി എംഎല്‍എക്കെതിരെ പരാതി നല്‍കി.തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തിരുവനന്തപുരം വനിത കന്റോണ്‍മെന്‍റ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലാകും മുമ്പ് അബ്ദുള്ളകുട്ടി നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മസ്ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചതായും സഭ്യമല്ലാതെ സംസാരിച്ചുവെന്നും നേരത്തെ സരിത വെളിപ്പെടുത്തിയിരുന്നു. അതില്‍ കൂടുതല്‍ വിവരങ്ങള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് സതിത മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാര്യങ്ങളും ഒരുമിച്ച് പുറത്ത് പറഞ്ഞാല്‍ അത് കേരളത്തിന് താങ്ങാനാകില്ല. പലതും പുറത്ത്് പറഞ്ഞാല്‍ പലരുടേയും കുടുംബം കലങ്ങും. താന്‍ ആരേയും ബ്ലാക്ക്മെയില്‍ ചെയ്യുന്നില്ല. ആരെയെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്താല്‍ തന്നെ മാധ്യമങ്ങള്‍ക്കെന്താണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി നല്ല ബന്ധമാണ്. അവിടെയുണ്ടായിരുന്നവര്‍ സുഹൃത്തുക്കളാണ്. ശ്രീധരന്‍നായരെ സെക്രട്ടറിയറ്റില്‍ കൊണ്ടുപോയിട്ടില്ല.

കേന്ദ്രമന്ത്രി വേണുഗോപാലുമായി മാധ്യമങ്ങള്‍ പറയുന്ന ബന്ധമില്ല. ഗണേഷ്കുമാര്‍ എംഎല്‍എയുമായി നല്ല സൗഹൃദമാണ്. അര്‍ദ്ധരാത്രി മന്ത്രിമാര്‍ വിളിക്കുന്നത് അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിനല്ല. അവര്‍ തിരക്കുള്ളവരായതിനാലാണെന്നും സരിത പറഞ്ഞു.

deshabhimani

No comments:

Post a Comment