Tuesday, March 11, 2014

ഈ വഞ്ചന ജനം അംഗീകരിക്കില്ല: ക്ഷിതി ഗോസ്വാമി

ഒരു സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസുമായി യോജിക്കാന്‍ കേരളത്തിലെ നേതാക്കള്‍ തീരുമാനിച്ചത് നിര്‍ഭാഗ്യകരവും വഞ്ചനാപരവുമാണെന്ന് ആര്‍എസ്പി കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ക്ഷിതി ഗോസ്വാമി പറഞ്ഞു. ആര്‍എസ്പിയുടെ അംഗീകൃത നിലപാടിന് കടകവിരുദ്ധമായ ഈ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷകക്ഷികളുടെ കൂട്ടുകെട്ട് മറ്റെന്നത്തേക്കാള്‍ ശക്തമാക്കേണ്ട ;നിര്‍ണായക ഘട്ടമാണിത്. ഇന്നലെവരെ കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും നയങ്ങളെ ശക്തമായി എതിര്‍ത്ത നേതാക്കള്‍ ഇപ്പോള്‍ മറിച്ചു പറയുമ്പോള്‍ ജനം അംഗീകരിക്കില്ല- ക്ഷിതി ഗോസ്വാമി ദേശാഭിമാനിയോട് പറഞ്ഞു.

സീറ്റല്ല പ്രധാന പ്രശ്നം. കോണ്‍ഗ്രസിന്റെയെും യുപിഎയുടെയും ജനദ്രോഹനയങ്ങളെ എതിര്‍ക്കുകയാണ് പ്രധാനം. ദീര്‍ഘ കാലമായി ആര്‍എസ്പി പിന്തുടരുന്ന&ീമരൗലേ; നയമാണത്. സീറ്റാണ് മുഖ്യലക്ഷ്യമെങ്കില്‍ അവസരവാദപരമായി ആരുമായും കൂട്ടുകൂടാം. എന്നാലത് ജനവിരുദ്ധ നയങ്ങളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് മനസിലാക്കണം. ബംഗാളില്‍&ലവേ; 1971 മുതല്‍&ലവേ; ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുള്ള പാര്‍ടിയാണ് ആര്‍എസ്പി. മുന്നണിയില്‍സീറ്റു തര്‍ക്കം ഉള്‍പ്പെടെ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും ഒരിക്കല്‍പോലും മുന്നണി വിടുന്നതിനെക്കുറിച്ചോ കോണ്‍ഗ്രസുമായി യോജിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. ഏതു പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ സിപിഐ എമ്മും സിപിഐയും പിന്തുണച്ചപ്പോള്‍ ആര്‍എസ്പി എതിര്‍ത്തു. അതിന് പ്രധാന കാരണം അദ്ദേഹം കോണ്‍ഗ്രസിന്റെ നയം പിന്തുടരുന്ന ആളാണ് എന്നതിനാലായിരുന്നു. എന്തായാലും കേരളത്തിലെ തീരുമാനം പശ്ചിമ ബംഗാള്‍ കമ്മിറ്റി ഒരിക്കലും അംഗീകരിക്കില്ല. നയപരമായി ഇത്ര കടുത്ത തീരുമാനം എടുക്കുംമുമ്പ് ദേശീയതലത്തില്‍&ലവേ; ചര്‍ച്ചചെയ്യണമായിരുന്നു.

ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസുമായി യോജിക്കുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍&ലവേ; അത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് ഇടതുപക്ഷം ശക്തമായ ബംഗാളില്‍. ആര്‍എസ്പി ആവശ്യപ്പെടുന്ന കൊല്ലം സീറ്റില്‍ മുമ്പ് പാര്‍ടി മത്സരിച്ചിട്ടുണ്ടെങ്കിലും സമീപകാലത്തൊന്നും മത്സരിച്ചിട്ടില്ല. കുറച്ചു കാലമായി സിപിഐ എമ്മാണ് മത്സരിക്കുന്നത്. ഈ സീറ്റിനുവേണ്ടി കടുംപിടിത്തം പിടിച്ച് മുന്നണി വിട്ടത് ശരിയല്ല. പാര്‍ടി കേരളഘടകം എല്‍ഡിഎഫിലേക്ക് ഉടന്‍ തിരിച്ചു വരണമെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജപ്പെടുത്താന്‍ ഐക്യത്തോടെ രംഗത്തിറങ്ങണമെന്നുമാണ് തന്റെ വ്യക്തമായ നിലപാട്. തങ്ങളുടെ അഭിപ്രായം കേരളഘടകത്തെയും ജനറല്‍&ലവേ;സെക്രട്ടറിയെയും അറിയിക്കാന്‍ പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം അബനി റോയിയെ അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും- ഗോസ്വാമി പറഞ്ഞു.

ഗോപി deshabhimani

No comments:

Post a Comment