Sunday, March 9, 2014

ചര്‍ച്ച നടത്താമെന്ന് ആര്‍.എസ്.പിക്ക് എല്‍.ഡി.എഫ് ഉറപ്പ് നല്‍കിയിരുന്നു


തീരുമാനത്തില്‍നിന്നു പിന്മാറണം: വി എസ്

തിരു: കൊല്ലം ലോക്സഭാസീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് ആര്‍എസ്പി പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിപ്പെടുത്താന്‍ ആര്‍എസ്പി നേതൃത്വം തയ്യാറാകണമെന്നും വി എസ് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ്-യുപിഎ സഖ്യത്തിനെതിരെയും വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെതിരെയും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നത് ഈ തെരഞ്ഞെടുപ്പിലെ മുഖ്യകടമയാണ്. പാരമ്പര്യം കാത്തുസൂക്ഷിച്ച് ഇടതുപക്ഷപ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത് ജനങ്ങളുടെയും രാജ്യത്തിന്റെയും നിലനില്‍പ്പിനും മുന്നോട്ടുള്ള പോക്കിനും അനിവാര്യമാണുതാനും. ഇത്തരമൊരു സാഹചര്യത്തില്‍ വൈകാരിക തീരുമാനങ്ങളില്‍നിന്ന് പിന്മാറാന്‍ ആര്‍എസ്പി തയ്യാറാകണം-വി എസ് ആവശ്യപ്പെട്ടു

No comments:

Post a Comment