എറണാകുളം സൗത്ത് റെയില്വേസ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടിയായി എന്നാണ് കെ വി തോമസ് തന്റെ "വികസ" ലഘുലേഖയായ ജനസമക്ഷത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. സ്റ്റേഷനില്‍ എസ്കലേറ്റര്‍ സ്ഥാപിച്ചത് പ്രധാന നേട്ടമായി വിശദീകരിക്കുന്നു. എന്നാല്‍ ഇവിടെയുള്ള എസ്കലേറ്ററില്‍ കയറി മുകളില്‍ എത്താന്‍ മാത്രമേ സാധിക്കൂ. ഇറങ്ങണമെങ്കില്‍ പഴയ കോണിപ്പടിതന്നെ ശരണം. കേരളത്തിലെന്നല്ല ലോകത്തില്‍തന്നെ ആദ്യമായാണ് ഇത്തരം ഒരു എസ്കലേറ്റര്‍ റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിക്കുന്നത്. മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിന് അവകാശവാദം ഉന്നയിക്കുന്ന സ്റ്റേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യം കഷ്ടിയാണ്. 2, 3, 4, 5 പ്ലാറ്റ്ഫോമുകളില്‍ ഒരു മൂത്രപ്പുരപോലുമില്ല. അന്താരാഷ്ട്ര സ്റ്റേഷനില്‍ യാത്രക്കാര്‍ നട്ടം തിരിയുകയാണ്.
സ്വതവേ ഫലിതപ്രിയനും ഹാസ്യഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ വി തോമസിന്റെ മറ്റൊരു തമാശയാണ് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍. ചരിത്രപാരമ്പര്യമുള്ള എറണാകുളം ഓള്‍ഡ് റെയില്വേസ്റ്റേഷന് പൈതൃക സ്റ്റേഷനായി പുനരുജ്ജീവിപ്പിക്കുന്നതിനു നടപടിയായെന്ന് ജനസമക്ഷത്തില്‍ പറയുന്നു. രണ്ട് സബര്‍ബന്‍ ലൈനുകളടക്കം എട്ട് ട്രാക്കുകളും പ്ലാറ്റ്ഫോമുകളുമാണ് ഓള്‍ഡ് റെയില്വേസ്റ്റേഷന് വികസനത്തില്‍ കെ വി തോമസ് സ്വപ്നംകാണുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു, എക്സ്പ്രസ് ട്രെയിനുകള്‍ ഇവിടെ നിന്ന് ആരംഭിക്കാനാണ് പദ്ധതി. കൂടാതെ പത്തുനില വാണിജ്യ സമുച്ചയവും അനുബന്ധമായി ഉണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തമാണ് വിഭാവനംചെയ്യുന്നത്. എന്നാല്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഈ മനക്കോട്ട പൊട്ടിച്ചു. ഓള്‍ഡ് റെയില്വേസ്റ്റേഷന് പുനരുദ്ധരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഇവിടം സന്ദര്‍ശിച്ച അദ്ദേഹം പരസ്യമായി പറഞ്ഞു. എങ്കിലും ഇത് മറച്ചുവച്ച് പദ്ധതി അംഗീകരിച്ചെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
തമാശകള്‍ തീരുന്നില്ല. ഇന്റര്‍സിറ്റി എക്സ്പ്രസിന് തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിച്ചെന്ന് കെ വി തോമസ് നേട്ടങ്ങളുടെ പട്ടികയില്‍ എഴുതിപ്പിടിപ്പിച്ചത് മറ്റൊരു വലിയ തമാശയാണ്. എറണാകുളത്തുനിന്നുള്ള രണ്ട് ഇന്റര്സിറ്റികളില് ഒന്ന് ആലപ്പുഴവഴിയുള്ള തിരുവനന്തപുരം ഇന്റര്‍സിറ്റിയും മറ്റൊന്ന് കണ്ണൂര്‍ ഇന്റര്സിറ്റിയുമാണ്. തൃപ്പൂണിത്തുറവഴി പോകാത്ത ട്രെയിനുകള്‍ക്ക് അവിടെ സ്റ്റോപ്പ് അനുവദിച്ചത് എങ്ങനെയെന്ന് കെ വി തോമസിനു മാത്രമേ പറയാന്‍ കഴിയൂ. ദേശീയപാതയിലെ ഫ്ളൈ ഓവറുകളുടെ നിര്‍മാണത്തിന് ദേശീയപാത മന്ത്രാലയത്തതിന്റെ അനുമതി നേടിയെടുക്കാന്‍ കെ വി തോമസിന് കഴിഞ്ഞിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ നോര്‍ത്ത് മേല്‍പ്പാലം ഉള്‍പ്പെടെയുള്ളവയ്ക്ക് റെയില്‍വേ വിഹിതംപോലും കെ വി തോമസ് നേടിയെടുത്തിട്ടില്ല. അടുത്തിടെ ഉദ്ഘാടനം നിര്‍വഹിച്ച പൊന്നുരുന്നി മേല്‍പ്പാലത്തിന് ജനറം, റെയില്‍വേ എന്നിവയുടെ വിഹിതം നേടിയെടുക്കേണ്ടതും എംപിയുടെ ചുമതലയാണ്. ഇത് അദ്ദേഹം നിര്‍വഹിച്ചിട്ടില്ല. ഇപ്പോള്‍ പാലത്തില്‍ ടോള്‍ ഏര്പ്പെടുത്തിയേതീരൂ എന്ന നിലപാടിലാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന്.
deshabhimani

No comments:
Post a Comment