തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ജെഎസ്എസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെ ഇത് സ്വാധീനിക്കും. മുന്നണിയില്‍ ചേരുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ജെഎസ്എസുമായുള്ള സഹകരണം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്ന് എല്‍ഡിഎഫ് ആലോചിക്കുമെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.
എല്‍ഡിഎഫ് വിടാനുള്ള ആര്‍എസ്പി തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ അവര്‍ കൊട്ടിയടച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ല. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ മനസാണ് കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് പ്രദീപ്, ജില്ലാ പ്രസിഡന്റ് കെ എം ശ്യാമപ്രസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
deshabhimani

No comments:
Post a Comment