അഭിഭാഷകനെയും വികലാംഗനായ സഹോദരനെയും മര്‍ദിച്ചവശനാക്കിയശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് റെയില്‍വേ സംരക്ഷണസേന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോടതിവളപ്പില്‍ വെടിയുതിര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് തമ്പാനൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലും വഞ്ചിയൂര്‍ കോടതിയിലുമായി സംഘര്‍ഷവും വെടിവയ്പുമുണ്ടായത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ രാഗേന്ദുവും സഹോദരന്‍ കൃഷ്ണേന്ദുവുമാണ് ക്രൂരമര്‍ദനത്തിനിരയായത്.
കാല്‍ മുറിച്ചുമാറ്റിയതിനെതുടര്‍ന്ന് കൃത്രിമക്കാലുമായി കഴിയുന്ന കൃഷ്ണേന്ദുവിനെ സ്റ്റേഷനിലിട്ട് കണ്ണിനും മൂക്കിനും കുറുകെ തലങ്ങും വിലങ്ങും പൊലീസ് തല്ലിച്ചതച്ചു. ചോരവാര്‍ന്നൊലിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പ്രതിഷേധിച്ച സഹോദരനെയും മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ അഭിഭാഷകരുമായും ആര്‍പിഎഫ് സംഘര്‍ഷത്തിന് ശ്രമിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആര്‍പിഎഫ് സിഐ രാജേഷ് നാടകീയമായി വെടിവച്ചത്. തുടര്‍ന്ന് ഒരുമണിക്കൂര്‍ കോടതിവളപ്പില്‍ ആര്‍പിഎഫും അഭിഭാഷകരും ഏറ്റുമുട്ടി. ഇതിനിടയില്‍ പൊലീസ് ജീപ്പ് തകര്‍ത്തു. ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ള ന്യായാധിപന്മാരും സിറ്റി പൊലീസ് കമീഷണറും എത്തിയശേഷമാണ് സംഘര്‍ഷം അയഞ്ഞത്്.
എറണാകുളത്തേക്ക് പോകാനാണ് രാഗേന്ദു തമ്പാനൂരില്‍നിന്ന്ട്രെയിന്‍കയറിയത്. കുടിവെള്ളം വാങ്ങാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങിയ സമയം എത്തിയ ആര്‍പിഎഫുകാര്‍ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് ട്രെയിനിലുള്ള സഹോദരന്‍ കൃഷ്ണേന്ദുവിന്റെ കൈയിലാണെന്ന് പറഞ്ഞെങ്കിലും ആര്‍പിഎഫുകാര്‍ സമ്മതിക്കാതെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ട്രെയിന്‍വിട്ടു. കൊല്ലത്തുമാത്രമായിരുന്നു അടുത്ത സ്റ്റോപ്പ്. രാഗേന്ദു ഫോണ്‍ ചെയ്തതിനെതുടര്‍ന്ന് കൃഷ്ണേന്ദു കൊല്ലത്തിറങ്ങി തിരിച്ചുവന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ഏതാനും അഭിഭാഷകരും സ്റ്റേഷനിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് സഹോദരന്മാരെ മര്‍ദിച്ചവശരാക്കിയത്.
ആര്‍പിഎഫുക്കാരുടെ മര്‍ദനം: അഭിഭാഷകര്‍ കോടതി ബഹിഷ്ക്കരിച്ചു
തിരു: അഭിഭാഷകനെയും വികലാംഗനായ സഹോദരനെയും മര്‍ദിച്ചവശരാക്കിയ റെയില്‍വേ സംരക്ഷണസേനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെങ്ങും അഭിഭാഷകര്‍ കോടതി ബഹിഷ്ക്കരിച്ചു. സഹോദരന്‍മാരെ മര്‍ദിച്ചവശരാക്കിയശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് റെയില്‍വേ സംരക്ഷണസേന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോടതിവളപ്പില്‍ വെടിയുതിര്‍ത്തിരുന്നു ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് തമ്പാനൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലും വഞ്ചിയൂര്‍ കോടതിയിലുമായി സംഘര്‍ഷവും വെടിവയ്പുമുണ്ടായത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ രാഗേന്ദുവും സഹോദരന്‍ കൃഷ്ണേന്ദുവുമാണ് ക്രൂരമര്‍ദനത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരോടും ബുധനാഴ്ച കോടതികളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ ബാര്‍ കൗണ്‍സിലാണ് ആഹ്വാനം ചെയ്തത്.
കാല്‍ മുറിച്ചുമാറ്റിയതിനെതുടര്‍ന്ന് കൃത്രിമക്കാലുമായി കഴിയുന്ന കൃഷ്ണേന്ദുവിനെ സ്റ്റേഷനിലിട്ട് കണ്ണിനും മൂക്കിനും കുറുകെ തലങ്ങും വിലങ്ങും പൊലീസ് തല്ലിച്ചതച്ചു. ചോരവാര്‍ന്നൊലിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പ്രതിഷേധിച്ച സഹോദരനെയും മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ അഭിഭാഷകരുമായും ആര്‍പിഎഫ് സംഘര്‍ഷത്തിന് ശ്രമിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആര്‍പിഎഫ് സിഐ രാജേഷ് നാടകീയമായി വെടിവച്ചത്. തുടര്‍ന്ന് ഒരുമണിക്കൂര്‍ കോടതിവളപ്പില്‍ ആര്‍പിഎഫും അഭിഭാഷകരും ഏറ്റുമുട്ടി. ഇതിനിടയില്‍ പൊലീസ് ജീപ്പ് തകര്‍ത്തു. ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ള ന്യായാധിപന്മാരും സിറ്റി പൊലീസ് കമീഷണറും എത്തിയശേഷമാണ് സംഘര്‍ഷം അയഞ്ഞത്്.
എറണാകുളത്തേക്ക് പോകാനാണ് രാഗേന്ദു തമ്പാനൂരില്‍നിന്ന് ട്രെയിന്‍കയറിയത്. കുടിവെള്ളം വാങ്ങാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങിയ സമയം എത്തിയ ആര്‍പിഎഫുകാര്‍ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് ട്രെയിനിലുള്ള സഹോദരന്‍ കൃഷ്ണേന്ദുവിന്റെ കൈയിലാണെന്ന് പറഞ്ഞെങ്കിലും ആര്‍പിഎഫുകാര്‍ സമ്മതിക്കാതെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ട്രെയിന്‍വിട്ടു. കൊല്ലത്തുമാത്രമായിരുന്നു അടുത്ത സ്റ്റോപ്പ്. രാഗേന്ദു ഫോണ്‍ ചെയ്തതിനെതുടര്‍ന്ന് കൃഷ്ണേന്ദു കൊല്ലത്തിറങ്ങി തിരിച്ചുവന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ഏതാനും അഭിഭാഷകരും സ്റ്റേഷനിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് സഹോദരന്മാരെ മര്‍ദിച്ചവശരാക്കിയത്.
deshabhimani
No comments:
Post a Comment