Wednesday, August 3, 2011

ഈ വര്‍ഷം 1.77 ലക്ഷം ടണ്‍ റബര്‍ ഇറക്കി

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ 1.77 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്തതായി വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ലോക്സഭയില്‍ അറിയിച്ചു. 29,090 ടണ്‍ മാത്രമാണ് കയറ്റുമതി. റബറുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം 9559 കോടി രൂപയുടെ ഉല്‍പ്പാദനമാണ് നടന്നതെങ്കില്‍ ഈവര്‍ഷം ഇത് 16,380 കോടിയായി. അതേസമയം, റബര്‍ ഉല്‍പ്പന്നങ്ങളുടെ അളവില്‍ കാര്യമായ വര്‍ധനയില്ല. കഴിഞ്ഞവര്‍ഷം (2009-10) 83,1400 ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2010-11ല്‍ 86,1950 ടണ്ണേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂവെന്നും ആന്റോ ആന്റണി, കെ പി ധനപാലന്‍ എന്നിവരെ മന്ത്രി അറിയിച്ചു.

മതിയായ കൂലിനല്‍കാതെ സെക്യൂരിറ്റി ഗാര്‍ഡിനെ ജോലിയെടുപ്പിച്ചാല്‍ ശിക്ഷനല്‍കാന്‍ നിയമമുണ്ടെന്ന് മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പി ടി തോമസിനെ അറിയിച്ചു. കേരളത്തില്‍ ദേശീയപാതകളില്‍ അപകട മരണത്തിനുനേരിയ കുറവുണ്ടായപ്പോള്‍ സംസ്ഥാന, പ്രാദേശിക റോഡുകളിലെ അപകടങ്ങള്‍ക്ക് കുറവില്ലെന്ന് ഗതാഗതമന്ത്രി സി പി ജോഷി. ദേശീയപാതകളില്‍ 2007ല്‍ 11,000 അപകടങ്ങളുണ്ടായപ്പോള്‍ 2008ല്‍ 9997ഉം 2009ല്‍ 9425ഉം ഉണ്ടായി. ഉള്ളിയുടെ മൊത്തവില സൂചികയനുസരിച്ച് 2011 ഏപ്രിലില്‍ ആറുശതമാനമായിരുന്ന ഭക്ഷ്യപണപ്പെരുപ്പം ജൂണില്‍ 15.38 ശതമാനമായതായി എം പി അച്യുതനെ മന്ത്രി കെ വി തോമസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച അരിയുടെ 95 ശതമാനവും ഉപയോഗിച്ചതായി മന്ത്രി കെ വി തോമസ് പി രാജീവിനെ അറിയിച്ചു. കേരളത്തിന് 2009-10ല്‍ 1051.72 ടണ്‍ അരി അനുവദിച്ചതില്‍ 1009.48ഉം 2010-11ല്‍ അനുവദിച്ച 1149.63 ടണ്ണില്‍ 1123 ടണ്ണും ഉപയോഗിച്ചു. നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ച് ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ അതതുസമയത്ത് തക്ക നടപടികള്‍ എടുത്തതായി മന്ത്രി കെ വി തോമസ് ടി എന്‍ സീമയെ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് എട്ടുപേരെ പുറത്താക്കി. രണ്ടുപേരെ സസ്പെന്‍ഡുചെയ്തു.

deshabhimani 030811

1 comment:

  1. ഈ വര്‍ഷം ഇതുവരെ 1.77 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്തതായി വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ലോക്സഭയില്‍ അറിയിച്ചു. 29,090 ടണ്‍ മാത്രമാണ് കയറ്റുമതി. റബറുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം 9559 കോടി രൂപയുടെ ഉല്‍പ്പാദനമാണ് നടന്നതെങ്കില്‍ ഈവര്‍ഷം ഇത് 16,380 കോടിയായി. അതേസമയം, റബര്‍ ഉല്‍പ്പന്നങ്ങളുടെ അളവില്‍ കാര്യമായ വര്‍ധനയില്ല. കഴിഞ്ഞവര്‍ഷം (2009-10) 83,1400 ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2010-11ല്‍ 86,1950 ടണ്ണേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂവെന്നും ആന്റോ ആന്റണി, കെ പി ധനപാലന്‍ എന്നിവരെ മന്ത്രി അറിയിച്ചു.

    ReplyDelete