Wednesday, August 3, 2011

കല്‍മാഡിയെ നിയമിച്ചത് കരാര്‍ ലംഘിച്ച്: സിഎജി

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനാക്കിയ യുപിഎ സര്‍ക്കാരിന്റെ നടപടിക്ക് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) രൂക്ഷവിമര്‍ശം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ 2003ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം കായികമന്ത്രിയാണ് സംഘാടക സമിതി അധ്യക്ഷനാകേണ്ടത്. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കല്‍മാഡിക്ക് വൈസ് പ്രസിഡന്റ് സ്ഥാനംമാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ കരാര്‍ ലംഘിച്ചാണ് പ്രധാമന്ത്രി കാര്യാലയം സുരേഷ് കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിംസ് സംഘാടനത്തില്‍ കോടികളുടെ അഴിമതിക്ക് വഴിവച്ചത് പ്രധാനമന്ത്രികാര്യാലയമാണെന്ന പരോക്ഷമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ഈ റിപ്പോര്‍ട്ട് സിഎജി ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കും.

2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന് ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ രാജ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കല്‍മാഡിയെ നിയമിച്ചതിനു പിന്നിലും പ്രധാനമന്ത്രികാര്യാലയമാണെന്ന സിഎജിയുടെ വെളിപ്പെടുത്തല്‍ .

റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവുകള്‍ പരിശോധിച്ച സിഎജിയാണ് കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ സഹായിച്ച പ്രധാനമന്ത്രികാര്യാലയത്തിന്റെ നടപടിയെ വിമര്‍ശിച്ചത്. ഈ പദവി ലഭിച്ചതുകൊണ്ടാണ് 2000 കോടി രൂപവരെ ചെലവാക്കാനുള്ള സ്വാതന്ത്ര്യം കല്‍മാഡിക്ക് ലഭിച്ചത്. 2003 മെയ് 14നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനനോട് കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രി വിക്രം വര്‍മ ഗെയിംസ് വേദി ഡല്‍ഹിയിലാക്കണമെന്ന് ആവശ്യപ്പെടുന്നത്.

deshabhimani news

1 comment:

  1. സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനാക്കിയ യുപിഎ സര്‍ക്കാരിന്റെ നടപടിക്ക് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) രൂക്ഷവിമര്‍ശം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ 2003ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം കായികമന്ത്രിയാണ് സംഘാടക സമിതി അധ്യക്ഷനാകേണ്ടത്. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കല്‍മാഡിക്ക് വൈസ് പ്രസിഡന്റ് സ്ഥാനംമാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ കരാര്‍ ലംഘിച്ചാണ് പ്രധാമന്ത്രി കാര്യാലയം സുരേഷ് കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete