ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ 2156 അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട്. 38 കുഴിയിലായി ഈ മൃതദേഹങ്ങള്‍ അടക്കിയെന്ന റിപ്പോര്‍ട്ട് സൈന്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
തീവ്രവാദം തുടങ്ങിയ 1990 മുതല്‍ താഴ്വരയില്‍ പതിനായിരത്തിലേറെ പേരെ കാണാതായെന്നാണ് സൂചന. സൈന്യം വീടുകളില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ ഏറെപ്പേരെയും കുറിച്ച് പിന്നീട് ഒരു വിവരവും പുറത്ത് ലഭ്യമായില്ല. പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ പലരെയും കാണാതായത് സംബന്ധിച്ച് എഫ്ഐആര്‍പോലും ഇല്ലെന്നു മനുഷ്യാവകാശ കമീഷന് വ്യക്തമായി. വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചാണ് പലരെയും കൊലപ്പെടുത്തിയത്. തിരിച്ചറിയാന്‍ ആകാത്തവിധം മൃതദേഹങ്ങള്‍ നശിപ്പിച്ചു. ചില കുഴിമാടങ്ങള്‍ പരിശോധിച്ചപ്പോള്‍ തലയോട്ടികള്‍മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുപ്വാരയിലാണ് ഏറ്റവും കൂടുതല്‍ അജ്ഞാത മൃതദേഹം കണ്ടത്- 1277. ബാരാമുള്ളയില്‍ 851 മൃതദേഹങ്ങളും. കാണാതായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ എപിഡിപി അജ്ഞാത മൃതദേഹങ്ങളെ സംബന്ധിച്ച് പല വിവരങ്ങളും പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് 2009ലാണ് അന്വേഷണസമിതി രൂപീകരിച്ചത്. മനുഷ്യാവകാശ കമീഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമീഷന് സമര്‍പ്പിക്കും.
deshabhimani 230811
കശ്മീര്‍ താഴ്വരയില്‍ 2156 അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട്. 38 കുഴിയിലായി ഈ മൃതദേഹങ്ങള്‍ അടക്കിയെന്ന റിപ്പോര്‍ട്ട് സൈന്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
ReplyDeleteവടക്കന്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക കമീഷന്‍ വേണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. 38 കുഴിമാടങ്ങളില്‍നിന്നായി 2156 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തൊന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സൈന്യവും മറ്റു സുരക്ഷ വിഭാഗങ്ങളും ചെയ്തത് എന്താണെന്ന് മനസിലാക്കാന്‍ അന്വേഷണ കമീഷന്‍ വേണമെന്ന് ഒമര്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കിട്ടേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. തീവ്രവാദം തുടങ്ങിയ 1990 മുതല്‍ കശ്മീര്‍ താഴ്വരയില്‍ പതിനായിരത്തിലേറെ പേരെ കാണാതായെന്നാണ് സൂചന. സൈന്യം വീടുകളില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പലരെയുംകുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല. അതേസമയം, അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ഇത്തരം മൃതദേഹങ്ങള്‍ ഉള്ള എല്ലാ കുഴിമാടങ്ങളും സംരക്ഷിക്കണമെന്നും സ്വതന്ത്ര ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആംനസ്റ്റി ലണ്ടനില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ReplyDelete