Tuesday, August 23, 2011
കാഥിക സമ്രാട്ടിന് സ്മാരകം: വിവാദമാക്കുന്നതില്‍ പ്രതിഷേധം ശക്തം
കൊല്ലം: വി സാംബശിവന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് പുരോഗമന കലസാഹിത്യസംഘം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാഥികസമ്രാട്ടായ വി സാംബശിവന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തത്. കലക്ടറേറ്റിനു സമീപം കൊട്ടാരക്കുളത്തിന്റെ കരയില്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് തടസ്സവാദങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. പ്രതിമ സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച് കലക്ടറുടെ പരിഗണനയിലിരിക്കുന്ന പ്രശ്നം ഒരു പ്രകോപനവുമില്ലാതെ ആര്‍ഡിഒ ഇടപെട്ട് വഷളാക്കുകയായിരുന്നു. പ്രതിമ സ്ഥാപിക്കേണ്ട അടിസ്ഥാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ അഭിപ്രായഭിന്നത ഉണ്ടായിരുന്നില്ല. ചിലര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ അറിയിപ്പുണ്ടായിട്ടും ആര്‍ഡിഒയുടെ ഇടപെടല്‍ സംശയമുണ്ടാക്കുന്നു. കൊട്ടാരക്കുളം നവീകരിച്ചതും തുടര്‍ന്ന് സംരക്ഷണപ്രവര്‍ത്തനം നടത്തുന്നതും കോര്‍പറേഷനാണ്. ഈ വസ്തുത അറിയാവുന്ന ആര്‍ഡിഒ ദുരുദ്ദേശത്തോടെ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ശില്‍പ്പം സ്ഥാപിക്കാന്‍ കോര്പറേഷന് നിര്‍മിച്ച സ്തൂപം തകര്‍ക്കാന്‍ ആര്‍ഡിഒ ഒത്താശ ചെയ്തു. കലക്ടര്‍ ഇടപെട്ടതോടെയാണ് ആര്‍ഡിഒ പിന്തിരിഞ്ഞത്.
ആര്‍ഡിഒയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണ്. അനീതികള്‍ക്കെതിരെ നാവ് പടവാളാക്കിയ കൊല്ലത്തിന്റെ അനുഗ്രഹീത കലാകാരന്റെ സ്മാരകത്തോടുള്ള അനാദരവില്‍ സാംസ്കാരികലോകം പ്രതികരിക്കണമെന്ന് സംഘം സെക്രട്ടറി പി കെ ഗോപന് പ്രസ്താവനയില്‍ പറഞ്ഞു. വി സാംബശിവന് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് അക്രമത്തിന് നേതൃത്വം നല്കിയ കൊല്ലം ആര്‍ഡിഒക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇരവി ഗ്രന്ഥശാലാ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബെന്നി എസ് നെറ്റോ അധ്യക്ഷനായി. അഡ്വ. കെ പി സജിനാഥ് പ്രമേയം അവതരിപ്പിച്ചു. വി സാംബശിവന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരായ നീക്കങ്ങളില്‍ കേരള കഥാപ്രസംഗ കലാസംഘടന ജില്ലാപ്രസിഡന്റ് മുഖത്തല സതീശ്ചന്ദ്രനും സെക്രട്ടറി അരീക്കല്‍ രാജീവ്കുമാറും പ്രതിഷേധിച്ചു.
വര്‍ഗീയശക്തികളുടെ നിലപാട് അപമാനകരം
ചവറ: കാഥിക സമ്രാട്ട് പ്രൊഫ. വി സാംബശിവന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരായ ഗൂഢനീക്കങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. സമൂഹത്തിലെ അനാചാരങ്ങളെയും പിന്തിരിപ്പന് രാഷ്ട്രീയത്തെയും ചെറുക്കാന്‍ കഥാപ്രസംഗകലയെ സമര്‍ഥമായി ഉപയോഗിച്ച മഹാനായ കലാകാരനോടുള്ള കൊല്ലം കൊട്ടാരക്കുളം ഗണപതിക്ഷേത്രഭരണസമിതിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നിലപാടില്‍ ജന്മനാടായ ചവറ തെക്കുംഭാഗത്തും പ്രതിഷേധം ഉയര്‍ന്നു. കേരള ഗ്രാമജീവിതത്തിന്റെയും നഗരഗരിമയുടെയും അകവിതാനങ്ങളും ആഹ്ലാദച്ചമയങ്ങളും കലാസുഭഗതയോടെ അവതരിപ്പിച്ച കാഥികന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത ഫാസിസ്റ്റ് നടപടിയെ തെക്കുംഭാഗം കാസ്കറ്റ് കലാകായികകേന്ദ്രം അപലപിച്ചു.
കാസ്കറ്റിന്റെ ആദ്യകാലപ്രവര്‍ത്തകനും വഴികാട്ടിയും ഉപദേശകനുമായിരുന്നു വി സാംബശിവന് . കഥാപ്രസംഗത്തിലൂടെ കമ്യൂണിസം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജീവിച്ചിരുന്നപ്പോഴും വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇക്കൂട്ടര്‍ അദ്ദേഹത്തിന്റെ കഥപറച്ചില്‍ തടയാനും ശ്രമിച്ചിരുന്നു. മരിച്ചിട്ടും ആ മഹാകാഥികനോടുള്ള വൈരവും പേറി നടക്കുകയാണ് വര്‍ഗീയശക്തികള്‍ . കഴിഞ്ഞ ഏപ്രില്‍ 23ന് സാംബശിവന്റെ 15-ാം ചരമവാര്‍ഷികദിനം എന്ഡോന്സള്ഫാന്വിരുദ്ധദിനമായി ആചരിച്ചാണ് കാസ്കറ്റ് മാതൃക കാട്ടിയത്. പ്രതിമ സ്ഥാപിക്കാനുള്ള കോര്‍പറേഷന്റെയും സ്മാരക ഫൗണ്ടേഷന്റെയും സദുദ്യമത്തിന് കാസ്കറ്റ് കലാകേന്ദ്രത്തിന്റെ സര്‍വപിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സാംസ്കാരിക കേരളത്തിന് അപമാനകരമായ നടപടിയില്‍നിന്ന് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പിന്തിരിയണമെന്ന് ഭാരവാഹികളായ ആര് ഷാജിശര്‍മ, ബി കെ വിനോദ്, ടി ദിലീപ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 230811
Labels:
വാർത്ത,
സാംസ്കാരികം
Subscribe to:
Post Comments (Atom)
വി സാംബശിവന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് പുരോഗമന കലസാഹിത്യസംഘം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാഥികസമ്രാട്ടായ വി സാംബശിവന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തത്. കലക്ടറേറ്റിനു സമീപം കൊട്ടാരക്കുളത്തിന്റെ കരയില്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് തടസ്സവാദങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. പ്രതിമ സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച് കലക്ടറുടെ പരിഗണനയിലിരിക്കുന്ന പ്രശ്നം ഒരു പ്രകോപനവുമില്ലാതെ ആര്‍ഡിഒ ഇടപെട്ട് വഷളാക്കുകയായിരുന്നു.
ReplyDeleteകാഥികസമ്രാട്ട് വി സാംബശിവന്റെ പ്രതിമ സ്ഥാപിക്കുന്നതിന് കൊല്ലം കോര്പറേഷന് പണിതുയര്‍ത്തിയ സ്തൂപം തകര്‍ത്ത ഉദ്യോഗസ്ഥരുടെ നടപടിയെ സാംബശിവന് ഫൗണ്ടേഷന് അപലപിച്ചു. വിശ്വസാഹിത്യം ജനകീയമാക്കിയ മഹാകലാകാരന്റെ സ്മരണാര്‍ഥം ഉയര്‍ത്തുന്ന പ്രതിമയ്ക്ക് നേരെയുള്ള ഈ കൈയാങ്കളി ആസൂത്രിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിമ അനാച്ഛാദനത്തിന് തൊട്ടുതലേദിവസം മനഃപൂര്‍വം കാരണങ്ങളുണ്ടാക്കി നടത്തിയ അത്യന്തം കുത്സിതമായ ഈ നടപടി കാഥികസമ്രാട്ടിനെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രതിമ അനാച്ഛാദനം ബോധപൂര്‍വം മുടക്കാന്‍ നടത്തിയ ഹീനമായ നടപടിയാണിത്. പ്രതിമ കാലവിളംബമില്ലാതെ സ്ഥാപിക്കാനുള്ള നടപടി തുടരണമെന്ന് ഫൗണ്ടേഷന് ആവശ്യപ്പെട്ടു.
ReplyDelete